G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഡ്യുക്കാട്ടി ഉൾപ്പെടെ വിവിധ പ്രീമിയം ഉൽ‌പ്പന്നങ്ങളുടെ അവശേഷിക്കുന്ന ബിഎസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാൻ ശ്രമിക്കുകയാണ് ഡീലർഷിപ്പുകൾ.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇപ്പോൾ ജർമ്മൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കേരളത്തിലെ ഇവിഎം ഡീലർഷിപ്പ് കമ്പനിയുടെ എൻട്രി ലെവൽ ഉൽപ്പന്നങ്ങളായ G 310 R, G 310 GS എന്നീ മോഡലുകളുടെ ഓൺ-റോഡ് വിലകളിൽ ആകർഷകമായ ഓഫർ വാഗ്‌ദാനം ചെയ്യുന്നു. G 310 R ന് പരമാവധി 86,000 രൂപ കിഴിവ് ലഭിക്കുമ്പോൾ G 310 GS ന് 96,500 രൂപയും ആനുകൂല്യം നൽകുന്നു.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പതിവ് കിഴിവിന് പുറമെ, ഡീലർഷിപ്പിൽ 34,000 രൂപ വിലമതിക്കുന്ന ഹെൽമെറ്റ് അല്ലെങ്കിൽ ജാക്കറ്റും പാക്കേജിൽ സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നതു ശ്രദ്ധേയമാണ്. അതോടൊപ്പം മോട്ടോർ സൈക്കിൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് മോഡലിന്റെ ആദ്യ സർവീസും സൗജന്യമായി നേടാനും സാധിക്കും. സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ ഓഫർ സാധുവാണ്.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

G 310 R, G 310 GS മോഡലുകൾക്ക് കിഴിവുകളൊന്നുമില്ലാതെ ഓൺ-റോഡ് വില നിലവിൽ യഥാക്രമം 3.31 ലക്ഷം, 3.85 ലക്ഷം രൂപയുമാണ്. ഇത് എക്‌സ്‌ഷോറൂം വില യഥാക്രമം 2.99 ലക്ഷം, 3.49 ലക്ഷം രൂപയുമാണ്.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

എന്നാൽ ബൈക്കുകളുടെ നേരിട്ടുള്ള എതിരാളികളായ കെടിഎം 390 ഡ്യൂക്ക്, കെടിഎം 390 അഡ്വഞ്ചർ, ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ, വിലകൾ വളരെ ഉയർന്നതാണ്.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

സമാനമായ പ്ലാറ്റ്ഫോമിലാണ് G 310 ഇരട്ടകളുടെ നിർമാണം പൂർത്തിയാക്കിയിരക്കുന്നത്. കൂടാതെ ഒരേ 313.2 സിസി റിവേഴ്‌സ്-ഇൻക്ലൈൻഡ്, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനുമാണ് രണ്ട് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇവ പരമാവധി 34 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് വിഭാഗത്തിൽ G 310 R ഇടംപിടിക്കുമ്പോൾ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്കാണ് G 310 GS എത്തുന്നത്. യുക്തിരഹിതമായ വിലനിർണയം നിങ്ങൾ മാറ്റിവെക്കുകയാണെങ്കിൽ, മികച്ച ഡൈനാമിക്‌സുള്ള രണ്ട് മികച്ച എഞ്ചിനീയറിംഗ് മോട്ടോർസൈക്കിളുകൾ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ മികച്ച സവാരിയുമാണ് മോഡലുകൾ വാഗ്‌ദാനം ചെയ്യുന്നത്.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവി‌എസ് മോട്ടോർസിന്റെ ഹൊസൂർ പ്ലാന്റിലാണ് G 310 ഇരട്ടകൾ നിർമ്മിക്കുന്നത്. ഇവിടുന്ന് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വർഷം വിപണിയിലെത്തിയതിനു ശേഷം പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചെങ്കിലും മറ്റ് നവീകരണങ്ങളൊന്നും ബൈക്കുകളിൽ അവതരിപ്പിച്ചിട്ടില്ല.

G 310 ഇരട്ടകൾക്ക് വമ്പൻ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍, ഡ്യുവൽ ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയാണ് G310 ബൈക്കുകളുടെ പ്രധാന സവിശേഷങ്ങള്‍.

Most Read Articles

Malayalam
English summary
BMW Motorrad BS4 discounts. Read in Malayalam
Story first published: Thursday, March 12, 2020, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X