ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം
ബജാജ് ഓട്ടോ തങ്ങളുടെ എല്ലാ മോഡലുകളുടെയും ബിഎസ്-VI പതിപ്പിനെ ഉടൻ വിൽപ്പനക്ക് എത്തിക്കും. പരിഷ്ക്കരിച്ച പൾസർ ശ്രേണിയുടെ വില പുറത്തുവന്നതിനു പിന്നാലെ പരിഷ്ക്കരിച്ച ജനപ്രിയ ക്രൂയിസർ ബൈക്കായ അവഞ്ചർ സീരീസിന്റെയും വില പുറത്തുവന്നു.

പുതിയ ബിഎസ്-VI പരിഷക്കരണത്തിനൊപ്പം ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 പതിപ്പിന് 7,501 രൂപയുടെ വർധനവ് ഉണ്ടായി. അതിനാൽ മോഡലിന് 89,536 രൂപയായിരിക്കും എക്സ്ഷോറൂം വില. ഓൺ റോഡിൽ 1.13 ലക്ഷം രൂപയുമായിരിക്കും വില.

ബിഎസ്-VI മോഡലിനായി ബജാജ് ഓട്ടോ ഡീലർമാർ ഇതിനകം തന്നെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലെ മോഡലിന് സമാനമായിരിക്കും പുതിയ മോട്ടോർസൈക്കിളും. വാഹനത്തിൽ കോസ്മെറ്റിക് മാറ്റങ്ങളൊന്നും ഉൾപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല.

എന്നിരുന്നാലും, 160.4 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിൽ കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം ഉപയോഗിക്കും. ഇത് നിലവിലെ ബിഎസ്-IV രൂപത്തിൽ 15 bhp കരുത്തും 13.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ ബിഎസ്-VI അവഞ്ചർ 220 ക്രൂയിസ് സ്ട്രീറ്റിന് 1.15 ലക്ഷം രൂപയാണ് പുതുക്കിയ വില. ഇത് നിലവിലെ മോഡലിനേക്കാൾ 11,584 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്. ഓൺ റോഡ് എത്തുമ്പോൾ മോട്ടോർസൈക്കിളിന് ഓൺ-റോഡ് വില ഇപ്പോൾ 1.43 ലക്ഷം രൂപയാണ്.

ഇതിന്റെ ബുക്കിംഗും ഡീലർമാർ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബജാജ് അവഞ്ചർ 220 സ്ട്രീറ്റിനും ക്രൂയിസിനും ലഭിക്കുന്ന രണ്ടാമത്തെ വലിയ നവീകരണമാണിത്. ഈ മോഡലുകളിലേക്കുള്ള ആദ്യ പരിഷ്ക്കരണം ഒരു വർഷം മുമ്പാണ് ബജാജ് അവതരിപ്പിച്ചത്. സിംഗിൾ ചാനൽ എബിഎസ് നൽകുകയും അവയുടെ വിലയിൽ വർധനവ് ഉണ്ടാവുകയും ചെയ്യുകയായിരുന്നു.

പഴയ മോഡലുകളുടെ സ്റ്റൈലിംഗിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ ബിഎസ്-VI ബജാജ് അവഞ്ചർ 220 ക്രൂയിസറും 160 സ്ട്രീറ്റും സമാനമായിരിക്കും. എന്നിരുന്നാലും അവരുടെ സിംഗിൾ സിലിണ്ടർ എഞ്ചിൻ ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിക്കും. ഇത് അല്പം വ്യത്യസ്തമായ പവർ ഔട്ട്പുട്ടിലേക്ക് നയിക്കും.

അവഞ്ചർ 220 ക്രൂയിസറിന്റെ 220 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് 8,400 rpm-ൽ പരമാവധി 19 bhp കരുത്തും 7,000 rpm-ൽ 17.5 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

കമ്പനിയെ സംബന്ധിച്ചിടത്തോളം ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 വിപണിയിൽ മികച്ച മൂല്യ നിർണയമാണെന്ന് തെളിയിക്കുന്നു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്രൂസർ ഓഫർ മോഡലാണിത്.

മുമ്പ് വിപണനം ചെയ്ത അവഞ്ചർ 180 സിസിയുടെ സ്ഥാനത്ത് ചെറിയ സിസി ബൈക്കിനെ കമ്പനി വിപണിയിലെത്തിക്കുകയായിരുന്നു. ബജാജ് അവഞ്ചർ സീരീസിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് ബജാജ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








