പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകളിൽ ഒന്നായ പ്ലാറ്റിനയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് പുറത്തിറക്കി ബജാജ്. കിക്ക് സ്റ്റാർട്ട്, ഇലക്ട്രിക് സ്റ്റാർട്ട് എന്നീ വകഭേദങ്ങളിൽ യഥാക്രമം 47,763 രൂപ, 55,546 രൂപ എന്നിങ്ങനെയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

ബൈക്കിന്റെ പരിഷ്ക്കരിച്ച മോഡൽ നാല് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ ഫ്യുവൽ ഇഞ്ചക്ഷൻ 102 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 7.7bhp കരുത്തും 8.34 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

ബിഎസ്-VI നവീകരണത്തിൽ ചെറിയ മാറ്റങ്ങളുമായാണ് പ്ലാറ്റിനയെ ബജാജ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുത്തൻ പരിഷ്ക്കരണത്തിൽ കൂടുതലും കൊസ്മെറ്റിക് മാറ്റങ്ങളാണ്. നിറമുള്ള കൗളിന് പകരം ഇളം നിറമുള്ള വിൻ‌ഡ്‌സ്ക്രീനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

MOST READ: രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

ഹെഡ്‌ലാമ്പ് യൂണിറ്റ് മാറ്റമില്ലാതെ തുടരുമ്പോൾ എൽഇഡി ഡിആർഎൽ ഹെഡ്‌ലൈറ്റിലേക്ക് ചെറുതായി നീക്കി. പ്ലാറ്റിന 110 എച്ച്-ഗിയറിൽ നമ്മൾ കണ്ടതുപോലെ യാത്രക്കാർക്ക് റിബൺ പാറ്റേൺ ഉള്ള ഒരു പുതിയ സീറ്റും ലഭിക്കുന്നു.

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

എക്‌സ്ട്രാ-ലോംഗ് ഡബിൾ സ്പ്രിംഗ് റിയർ സസ്‌പെൻഷൻ, സ്പ്രിംഗ്-സോഫ്റ്റ് സീറ്റ്, ദിശാസൂചന ടയർ, റബർ ഫുട്‌പാഡ് തുടങ്ങിയ സവിശേഷതകളോടെ ബൈക്കിന്റെ സവാരി സുഖം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്നു. 130 mm ഫ്രണ്ട്, 110 mm റിയർ ഡ്രം എന്നിവയാണ് ബ്രേക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്.

MOST READ: ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറോടെ ഹോണ്ട ഗോൾഡ് വിംഗ്

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയുടെ ബ്രേക്കിംഗിനെ കൂടുതൽ സഹായിക്കുന്നു. 2020 ബജാജ് പ്ലാറ്റിന 100 പതിപ്പിന്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബൈക്കിന്റെ പരിഷ്ക്കരിച്ച മോഡൽ 2003 മില്ലീമീറ്റർ നീളവും 713 മില്ലീമീറ്റർ വീതിയും 1100 മില്ലീമീറ്റർ ഉയരവും അളക്കുന്നത് തുടരുന്നു.

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

1,255 മില്ലീമീറ്റർ നീളമുള്ള വീൽബേസിൽ ഇരിക്കുന്ന ബിഎസ്-VI പ്ലാറ്റിന 804 മില്ലിമീറ്റർ സാഡിൽ ഉയരവും നൽകുന്നു. പ്ലാറ്റിന 100 ന് 200 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്. കിക്ക് സ്റ്റാർട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാർട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്.

MOST READ: മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

പ്ലാറ്റിനയുടെ മറ്റൊരു വകഭേദമായ പ്ലാറ്റിന 110 H ഗിയറിന്റെ ബിഎസ്-VI പതിപ്പിനെ കഴിഞ്ഞ ദിവസമാണ് ബജാജ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 59,802 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. മുൻ മോഡലിൽ ഉണ്ടായിരുന്ന ഡ്രം ബ്രേക്ക് പതിപ്പ് ബ്രാൻഡ് നിർത്തലാക്കിയതോടെ മോട്ടോർസൈക്കിളിന് ഇപ്പോൾ ഒരു മോഡലിൽ മാത്രമേ ലഭിക്കൂ.

പ്ലാറ്റിനയുടെ ബിഎസ്-VI പതിപ്പുമായി ബജാജ്; വില 47,763 രൂപ

പ്ലാറ്റിന 110 H ഗിയർ അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് പ്ലാറ്റിനയുടെ അഞ്ച് സ്പീഡ് ഗിയർബോക്സും മറ്റ് കുറച്ച് മാറ്റങ്ങളും വരുന്ന പരിഷ്ക്കരിച്ച പതിപ്പാണ്. കൂടാതെ ഉയർന്ന എഞ്ചിൻ ശേഷിയും ലഭിക്കുന്നു.

More from DriveSpark

Article Published On: Friday, May 15, 2020, 14:17 [IST]
English summary
BS6 Bajaj Platina 100 Launched. Read in Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X