ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

ജനപ്രിയ മോഡലായ പൾസർ NS200 ന്റെ ബിഎസ്-VI പതിപ്പിന്റെ വിതരണം ഉടൻ ആരംഭിക്കാൻ ഒരുങ്ങി ബജാജ് ഓട്ടോ. അതിന്റെ ഭാഗമായി മോട്ടോർസൈക്കിളിന്റെ പുതിയ മോഡലിനായുള്ള ബുക്കിംഗുകൾ കമ്പനി ആരംഭിച്ചു.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

5,000 രൂപയുടെ ടോക്കൺ തുകയ്ക്കാണ് ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയത്. പരിഷ്ക്കരിച്ച ബിഎസ്-VI പൾസർ NS200 ഫ്യുവൽ ഇഞ്ചക്ഷൻ പതിപ്പിന് ഏകദേശം 1.24 ലക്ഷം രൂപയാണ് പ്രാരംഭവില. ഇത് നിലവിലെ ബിഎസ്-IV പതിപ്പിനേക്കാൾ 11,000 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

അധികച്ചെലവ് പ്രധാനമായും ഇന്ധന-ഇഞ്ചക്ഷൻ സംവിധാനം ചേർക്കുന്നതിനാണ്. നിലവിലെ ബിഎസ്-IV കംപ്ലയിന്റ് ബജാജ് പൾസർ NS 200 അതിന്റെ എയർ / ഓയിൽ-കൂൾഡ് കാർബ്യൂറേറ്റഡ് 199 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് 23.2 bhp കരുത്തും 18.3 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

പുതിയ മോഡലിന്റെ പവർ ഔട്ട്പുട്ടിൽ അല്പം കുറവുണ്ടായിരിക്കും. കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്, വരാനിരിക്കുന്ന ഇന്ത്യൻ പതിപ്പ് NS200 ശ്രേണിയുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം പൂർണമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

എഞ്ചിൻ യൂണിറ്റിലുള്ള പരിഷ്ക്കരണങ്ങൾക്കു പുറമെ 2020 ബജാജ് പൾസർ NS കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല. പുതിയ കളർ സ്കീമുകളും വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അതോടൊപ്പം നിലവിലുള്ള വൈറ്റ് / ഗ്രേ, റെഡ് / ബ്ലാക്ക് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യും.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം കൂട്ടിച്ചേർത്തതിനാൽ, നവീകരിച്ച NS200 കുറച്ചുകൂടി പരിഷ്കൃതവും ഇന്ധന സമ്പദ്‌വ്യവസ്ഥ മികച്ചതുമായിരിക്കും. നിലവിൽ 200 സിസി വിഭാഗത്തിലെ ജനപ്രിയ ഓഫറായതിനാൽ മോട്ടോർസൈക്കിളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ബജാജ് ഓട്ടോ തയാറാകില്ലെന്ന് ഉറപ്പാണ്.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ എൻട്രി ലെവൽ വിഭാഗത്തിൽ ഇടംപിടിക്കുന്ന ബൈക്കിൽ നൈട്രോക്സ് റിയർ മോണോ ഷോക്ക്, റിയർ മോണോ ഷോക്ക്, മുൻ-പിൻ ഡിസ്ക് ബ്രേക്ക്, വീതിയേറിയ ട്യൂബ്‌ ലെസ് ടയർ തുടങ്ങിയവയൊക്കെ ബജാജ് ലഭ്യമാക്കുന്നുണ്ട്.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ ഇരുചക്ര വിപണിയിലെ 200 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിന് നിരവധി മികച്ച കമ്മ്യൂട്ടർ, സ്പോർട്സ് ഉൽപ്പന്നങ്ങളാണ് ലഭിക്കുന്നത്. പ്രധാനമായും സ്പോർട്സ് കമ്മ്യൂട്ടർ ബൈക്കായ ബജാജ് പൾസർ NS200 പ്രധാനമായും ടിവിഎസ് അപ്പാച്ചെ RTR 200 4V, യമഹ FZ 25, സുസുക്കി ജിക്സെർ 250 എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുക.

ബജാജ് പൾസർ NS200 ബിഎസ്-VI ഉടൻ; ബുക്കിംഗ് ആരംഭിച്ചു

NS200 ന് പുറമെ തങ്ങളുടെ പൾസർ ശ്രേണിയെ ഉടൻ ബി‌എസ്‌-VI ന് അനുസൃതമായി നവീകരിച്ച് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. 2020 ഏപ്രിലിലെ സമയപരിധിക്ക് മുമ്പായി കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബജാജ് കഴിഞ്ഞ ഏതാനും മാസങ്ങളായി അവരുടെ മോഡലുകൾ പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

Source: Zigwheels

More from DriveSpark

Article Published On: Monday, February 10, 2020, 15:59 [IST]
English summary
BS6 Bajaj Pulsar NS 200 FI bookings started. Read in Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X