ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

രാജ്യത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നടപ്പിലാക്കി. 2020 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകൾ ആകണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കിയതുമൂലം വാഹന വിപണി നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലുള്ള ബിഎസ്-IV വാഹനങ്ങളുടെ സ്റ്റോക്ക് ലോക്ക്ഡൗണിന് ശേഷം 10 ദിവസത്തേക്കു കൂടി വിറ്റഴിക്കാൻ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി ഉൽപ്പന്നങ്ങൾ നിർമിക്കുമ്പോൾ ഇരുചക്ര വാഹനങ്ങളിൽ ഉണ്ടാകുന്ന പ്രാഥമിക സാങ്കേതിക മാറ്റം കാർബ്യൂറേറ്ററുകളിൽ നിന്ന് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷനിലേക്കുള്ള നീക്കവും വലിയ കാറ്റലറ്റിക് കൺവെർട്ടറുകളുമാണ്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

ഇതിലേക്കുള്ള പരിണാമം വാഹനങ്ങളുടെ നിർമാണ ചെലവ് കൂട്ടും. തൽഫലമായി കാര്യമായ വിൽപ്പനയില്ലാത്ത മോട്ടോർസൈക്കിളുകളുടെ ഉത്പാദനം നിർത്താനും വിപണിയിൽ നിന്നും പിൻവലിക്കാനും ചില ബ്രാൻഡുകൾ തീരുമാനിച്ചു. അതിൽ ചരിത്രത്തിന്റെ ഭാഗമാകുന്ന ചില മികച്ച ബൈക്കുകളെ നമുക്ക് പരിചയപ്പെടാം.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

1. യമഹ സലൂട്ടോ RX

എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ശ്രേണിയിൽ നിന്ന് പുറത്തുകടക്കാൻ യമഹ തീരുമാനിച്ചതോടെ 110 സിസി സ്‌കൂട്ടറുകൾക്കൊപ്പം 125 സിസി യമഹ സലൂട്ടോയുടെ 110 സിസി പതിപ്പായി 2016 ൽ അവതരിപ്പിച്ച യമഹ സാലൂട്ടോ RX ഉം വിപണിയോട് ഗുഡ്ബൈ പറയുകയാണ്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

1980 മുതൽ ടു സ്ട്രോക്ക് യമഹ RX100 ൽ നിന്നുള്ള ഐക്കണിക് മോണിക്കറുടെ പുനരുജ്ജീവനമായിരുന്നു ഇതെങ്കിലും വിപണിയിൽ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ സലൂട്ടോ RX പരാജയപ്പെട്ടു. ഈ ശ്രേണിയിൽ ഹോണ്ട, ബജാജ്, ഹീറോ തുടങ്ങിയ ബ്രാൻഡുകളുടെ ആധിപത്യവും ഇതിന് കാരണമായി. അതിനാൽ വിപണിയിൽ നിന്നും മോഡലിനെ പിൻവലിക്കുന്നതായി യമഹ അറിയിച്ചു.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

2. ഹോണ്ട ലിവോ

ഇന്ത്യൻ പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിനുള്ള ഹോണ്ടയുടെ ഉത്തരമായിരുന്നു ലിവോ 110. ഇത് ഹോണ്ട ഡ്രീം സീരീസിന് മുകളിലായാണ് സ്ഥാപിച്ചത്. ലിവോ ആകർഷകവും മനോഹരവുമായ ഒരു മോട്ടോർസൈക്കിളായിരുന്നു. പക്ഷേ പ്രതീക്ഷകൾക്ക് അനുസൃതമായി വിജയിക്കാൻ ബൈക്കിന് സാധിച്ചില്ല.

കൂടാതെ ഈ വിഭാഗത്തിലെ ഹോണ്ട ഡ്രീം സീരീസിന്റെ ജനപ്രീതിയും മോഡലിന് ക്ഷീണമായി. അതിനാൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹോണ്ട ലിവോയെ പരിഷ്ക്കരിക്കില്ല.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

3. യമഹ സലൂട്ടോ

125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് യമഹ ഇന്ത്യ വീണ്ടും പ്രവേശിച്ചിക്കുന്നത് യമഹ സലൂട്ടോയിലൂടെയാണ്. നിലവിൽ ഹോണ്ട ഷൈൻ ഭരിക്കുന്ന ഈ ശ്രേണിയിൽ നിരവധി വർഷങ്ങളായി ഹീറോ ഗ്ലാമർ, ബജാജ് ഡിസ്‌കവർ 125 തുടങ്ങിയ ശക്തരായ മോഡലുകളും ഉള്ളതിനാൽ സലൂട്ടോയ്ക്ക് ശ്രദ്ധനേടാനായില്ല.

ഇന്ധനക്ഷമതയുള്ളതും എന്നാൽ ചലനാത്മകവും ഊർജ്ജസ്വലമായ മോട്ടോർസൈക്കിളായി സലൂട്ടോയെ ഒരുക്കാൻ യമഹ ശ്രമിച്ചെങ്കിലും 125 സിസി ശ്രേണിയിൽ കാര്യമായ മുന്നേറ്റം നടത്താൻ സലൂട്ടോയ്ക്ക് കഴിഞ്ഞില്ല. അതിനാൽ ഈ മോഡലും ചരിത്രമാവുകയാണ്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

4. ഹീറോ എക്‌സ്ട്രീം 200

ഹീറോ പരിഷ്ക്കരിച്ച ബിഎസ്-VI മോഡലുകളുടെ പട്ടികയിൽ ഹീറോ എക്‌സ്ട്രീം 200 ശ്രേണിയിൽ ഇടം നേടിയിട്ടില്ല. ഹീറോ എക്‌സ്‌പൾസ് 200 പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 200S. മാന്യമായ ഉൽ‌പ്പന്നമായിരുന്നിട്ടും, എക്‌സ്ട്രീം 200 മോഡലുകൾ‌ക്ക് വേണ്ടത്ര ജനപ്രീതിയാർജിക്കാൻ സാധിച്ചില്ല.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

5. ഹോണ്ട CBR250R

മികച്ച ടൂറിംഗ് ശേഷിയും സമാനതകളില്ലാത്ത വ്യക്തിത്വവും കാരണം ഹോണ്ട CBR250R ഇന്ത്യയിലെ ഒരു ജനപ്രിയ മോട്ടോർസൈക്കിളാണ്. 2012 ൽ അരങ്ങേറ്റം കുറിച്ച ഹോണ്ടയുടെ ഒരു ഗെയിംചേഞ്ചറായിരുന്നു ഇത്. ചുരുക്കി പറഞ്ഞാൽ

രാജ്യത്തെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിന്റെ തുടക്കക്കാരനായിരുന്നു CBR250R

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

മിനുസമാർന്നതും സമ്മർദ്ദരഹിതവുമായ സിംഗിൾ സിലിണ്ടർ എഞ്ചിൻ പ്രചോദനം ഉൾക്കൊണ്ട ആകർഷകമായ രൂപകൽപ്പനയിൽ വളരെ വേഗം വിജയമായി തീർന്ന മോഡലാണെങ്കിലും കൂടുതൽ മികച്ച എതിരാളികൾ വിപണിയിൽ ഇടംപിടിച്ചതോടെ വിൽപ്പനയിൽ കിടപിക്കാൻ CBR250R-ന് സാധിച്ചില്ല.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

ഹോണ്ടയുടെ ഈ 250 സിസി മോഡൽ ചരിത്രത്തിലേക്ക് തരംതാഴ്ത്തപ്പെടും. എന്നാൽ ഇന്ത്യയിലെ നിരവധി ബൈക്ക് പ്രേമികൾ ബഹുമാനിക്കുന്ന ഏറ്റവും കഴിവുള്ള ടൂറിംഗ് മോട്ടോർസൈക്കിളുകളിലൊന്നായി ഇത് ഓർമ്മിക്കപ്പെടും.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

6. യമഹ ഫേസർ 25

ഫേസർ 150 മോഡലിന്റെ വിജയത്തെ പിന്തുടർന്ന് യമഹ 2017-ൽ പുറത്തിറക്കിയ ആദ്യ ക്വാർട്ടർലിറ്റർ മോഡലായിരുന്നു ഫേസർ 25. കാഴിചയിലെ അഭംഗിയും മറ്റ് ശക്തരായ എതിരാളികളുടെ സാന്നിധ്യവും വിപണിയിൽ തിരിച്ചടിയാവുകയായിരുന്നു. അങ്ങനെ വിൽപ്പനയില്ലാതെ തുഴഞ്ഞുനീങ്ങുകയായിരുന്ന ഫേസർ 25 പുതിയ ബിഎസ്-VI കാലഘട്ടത്തിൽ പ്രസക്തിയില്ലാത്ത ബൈക്കായി മാറുകയാണ്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

7. റോയൽ എൻഫീൽഡ് ബുള്ളറ്റ് 500

പുതിയ മലിനീകരണ മാനദണ്ഡം നിലവിൽ വന്നതോടെ റോയൽ എൻഫീൽഡ് ഒരു യുഗത്തിന് അന്ത്യം കുറിക്കുകയാണ്. 500 സിസി യൂണിറ്റ്-കൺസ്ട്രക്ഷൻ എഞ്ചിൻ (യുസിഇ) സിംഗിൾ പുതിയ ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിക്കില്ലെന്ന് 2020 ജനുവരിയിൽ ചെന്നൈ ആസ്ഥാനമായുള്ള മോട്ടോർ സൈക്കിൾ നിർമ്മാതാവ് പ്രഖ്യാപിച്ചു.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

അതിനാൽ 500 സിസി എഞ്ചിനൊപ്പം നിരവധി മോഡലുകളോട് നമ്മുടെ വിപണിയോട് വിടപറയേണ്ടിവരും. അവയിൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും താങ്ങാവുന്ന 500 സിസി മോഡലായ ബുള്ളറ്റ് 500 ഉം വിപണിയിൽ നിന്നും പിൻവാങ്ങും.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

8. റോയൽ എൻഫീൽഡ് ക്ലാസിക് 500

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബ്രാൻഡിന്റെ ഏറ്റവും വലിയ വിൽപ്പനയുള്ള മോഡലായിരിക്കാം. പക്ഷേ അതിന്റെ 500 സിസി മോഡലുകളുടെ അവസ്ഥ മറിച്ചാണ്. ഒരു പതിറ്റാണ്ട് മുമ്പ് റോയൽ എൻഫീൽഡിന്റെ കയറ്റുമതി വിപണികളിൽ 500 സിസി ആധിപത്യം പുലർത്തിയിരുന്നെങ്കിലും ഇപ്പോൾ ഈ മേഖലയിൽ 650 ഇരട്ടകളോടാണ് പ്രിയം.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

അതിനാൽ, 500 സിസി യുസിഇ എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ മോഡലായ ക്ലാസിക് 500 ഇപ്പോൾ റോയൽ എൻഫീൽഡ് ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. വാസ്തവത്തിൽ, ക്ലാസിക് 500 ന്റെ നിലവിലുള്ള ബി‌എസ്-IV സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി കമ്പനി ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അവയെല്ലാം വിറ്റഴിഞ്ഞതായാണ് ബ്രാൻഡിന്റെ വിശദീകരണം.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

9. റോയൽ എൻഫീൽഡ് തണ്ടർബേർഡ് 500

ബി‌എസ്-VI നവീകരണത്തിൽ ഇടംനേടാത്ത മറ്റൊരു 500 സിസി റോയൽ എൻ‌ഫീൽഡ് മോഡലാണ് തണ്ടർബേർഡ്. ദീർഘദൂര ടൂറിംഗിനായി ആഗ്രഹിക്കുന്നവരുടെ ജനപ്രിയ തെരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു ഈ ക്രൂയിസർ ബൈക്ക്.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

ഒരു വലിയ 500 സിസി എഞ്ചിൻ, ദീർഘനേരം സഡിലിൽ അൽപം മികച്ച എർഗണോമിക്‌സ് എന്നീ സവിശേഷതകൾ തണ്ടർബേർഡിനെ ഒരു മികച്ച തെരഞ്ഞെടുപ്പായി മാറ്റുന്നു. ശ്രദ്ധേയമായ കാര്യമെന്തെന്നുവെച്ചാ 500 മോഡലിനെ പിന്തുടർന്ന് തണ്ടർബേർഡ് 350 മോഡലും നിർത്തലാക്കുന്നതായാണ് സൂചന. എന്നാൽ പുതിയ പേരിൽ ബൈക്ക് വിപണിയിൽ എത്തും.

ബിഎസ്-VI നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിടപറഞ്ഞ 10 ബൈക്കുകൾ

10. ബുള്ളറ്റ് ട്രയൽ 350, 500

നിലവിലുള്ള ബി‌എസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാനായി റോയൽ‌ എൻ‌ഫീൽ‌ഡ് ഉപയോഗിച്ച തന്ത്രമാണ് ട്രയൽ മോഡലുകളെ വിപണിയിൽ അവതരിപ്പിച്ചത്. ബുള്ളറ്റ് 350 ബി‌എസ്-IV ന് അനുസൃതമാക്കിയപ്പോൾ ബുള്ളറ്റ് 500 നിർത്തലാക്കുകയും ചെയ്‌തു. അതോടെ ട്രയൽ‌സ് മോഡലുകളും റോയൽ‌ എൻ‌ഫീൽ‌ഡ് ചരിത്രത്തിലേക്ക് തരംതാഴ്ത്തപ്പെട്ടു.

Most Read Articles

Malayalam
English summary
BS6 Effect; 10 motorcycles discontinued. Read in Malayalam
Story first published: Friday, April 3, 2020, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X