ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

ബിഎസ് VI -ലേക്ക് നവീകരിച്ച എക്സ്പള്‍സ് 200 -യെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ബൈക്ക് ഇടംപിടിക്കുകയും ചെയ്തായി റിപ്പോര്‍ട്ട് എത്തിയിരുന്നു.

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്ക് രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായി വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ബൈക്കിന്റെ അവതരണം സംബന്ധിച്ച് ഹീറോ ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ല.

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിങ് ലഭിക്കുന്നു. മാത്രമല്ല, എക്സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു.

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

ഈ മാറ്റങ്ങള്‍ക്ക് പുറമെ, സാഹസിക-ടൂറിംഗ് മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ല. ഹീറോ നിരയില്‍ നിന്ന് പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനാണ് പുതിയ എക്‌സ്പള്‍സ് 200 വിപണിയില്‍ എത്തുന്നത്. രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട്.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, ഫ്‌ളൈസ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് പ്ലേറ്റ് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകള്‍.

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

MOST READ: കശ്മീരി ഭായിയും അദ്ദേഹത്തിന്റെ ഡാൻസിംഗ് ഥാറും

ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

സുരക്ഷയ്ക്കായി മുന്നില്‍ 276 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്‌സ്പള്‍സ് 200-ലുണ്ട്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നവീകരിച്ച പതിപ്പിന് 5,000 രൂപ വരെ വില വര്‍ധനവ് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source: MRD Vlogs/YouTube

Most Read Articles

Malayalam
English summary
BS6 Hero Xpulse 200 Spotted At Dealership. Read in Malayalam.
Story first published: Monday, July 13, 2020, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X