എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

നിരവധി മോഡലുകളാണ് ടാറ്റയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ മോഡലുകളെല്ലാം വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

എസ്‌യുവി കൂപ്പെ, കോംപാക്ട് എംപിവി, മിഡ് സൈസ് എസ്‌യുവി ശ്രേണികളിലേക്ക് വാഹനങ്ങളെ അവതരിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നതെന്നാണ് സൂചന. വരാനിരിക്കുന്ന പ്രീമിയം കോംപാക്ട് എസ്‌യുവിയായ ബ്ലാക്ക്‌ബേര്‍ഡ് (കോഡ്‌നാമം) ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്.

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

നെക്സോണിനും ഹാരിയറിനുമിടയിലാകും വാഹനം സ്ഥാനം പിടിക്കുക. ഈ പുതിയ അഞ്ച് സീറ്റര്‍ എസ്‌യുവി ടാറ്റ മോട്ടോര്‍സിന്റെയും ചെറി ഓട്ടോമൊബൈല്‍ സംരംഭത്തിന്റെയും കീഴില്‍ വരുന്നതായി അഭ്യൂഹമുണ്ട്.

MOST READ: കശ്മീരി ഭായിയും അദ്ദേഹത്തിന്റെ ഡാൻസിംഗ് ഥാറും

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

നേരത്തെ, കമ്പനി 2021 -ല്‍ തന്നെ ബ്ലാക്ക്‌ബേര്‍ഡിനെ വിപണിയില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും അടുത്തിടെ നടന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കവും കാരണം പദ്ധതി വൈകുകയോ, മാറ്റം വരുത്തുകയോ ചെയ്തുവെന്നുവേണം പറയാന്‍.

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

വിപണിയില്‍ എത്തിയാല്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്സ്, റെനോ ഡസ്റ്റര്‍ മോഡലുകളാകും എതിരാളികള്‍. ടാറ്റ മോഡലുകളായ നെക്സണ്‍, ഹാരിയര്‍ എന്നിവയില്‍ നിന്നുള്ള കുറച്ച് കോസ്മെറ്റിക് ഘടകങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

MOST READ: വാഷ്ബേസനും സാനിറ്റൈസറുമായി മുംബൈയിൽ ഹിറ്റായി ഹോം സിസ്റ്റം ഓട്ടോ

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിലും ഇടംപിടിക്കുക. ചെറി ടിഗ്ഗോ 5X -ന്റെ പ്ലാറ്റ്ഫോമാകും ബ്ലാക്ക്ബേര്‍ഡും പങ്കിടുക. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈലുമായി ഉടന്‍ തന്നെ ടാറ്റ മോട്ടോര്‍സ് പങ്കാളിത്തം പ്രഖ്യാപിക്കുമെന്നാണ് സൂചന.

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

നിലവില്‍ ചെറി ഓട്ടോമൊബൈലുമായി 50:50 പങ്കാളിത്തത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം വാഹനം സംബന്ധിച്ച് അധികം വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

2022-ഓടെ വാഹനം വിപണിയില്‍ എത്തിയേക്കും. അതേസമയം ടാറ്റാ മോട്ടോര്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള പദ്ധതി ചെറി ഓട്ടോമൊബൈല്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നതോടെയാണ് ഇത്തരത്തിലൊരു നടപടി.

More from DriveSpark

Article Published On: Monday, July 13, 2020, 8:30 [IST]
English summary
Tata Blackbird SUV Coming Soon. Rival Creta and Seltos. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X