ബിഎസ് VI എക്സ്പള്‍സ് 200T, എക്സ്ട്രീം 200S മോഡലുകളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ഹീറോ
പൂതിയ ബിഎസ് VI എക്സ്പള്‍സ് 200T, എക്സ്ട്രീം 200S മോഡലുകളെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാതാക്കളായ ഹീറോ. ഇതോടെ ഇരുമോഡലുകളുടെയും അവതരണം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

2020 ഏപ്രില്‍ മാസത്തില്‍ ഇരുമോഡലുകലെയും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നിര്‍മ്മാതാക്കള്‍ നീക്കം ചെയ്തിരുന്നു. എക്സ്ട്രീം 200R സംബന്ധിച്ച് അപ്ഡേറ്റുകളൊന്നുമില്ലെങ്കിലും, എക്സ്ട്രീം 200S, എക്സ്പള്‍സ് 200T എന്നിവ ബിഎസ് VI അവതാരത്തില്‍ തിരിച്ചുവരവുമെന്ന് ഉറപ്പായി.

ഇരുമോഡലുകളിലും എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍, സ്‌റ്റൈലിംഗും ഫീച്ചറുകളും മാറ്റമില്ല. 199.6 സിസി, ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് പകരുക.
MOST READ: പരീക്ഷണയോട്ടവുമായി കിയ സോനെറ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 17.8 bhp കരുത്തും 16.45 Nm torque ഉം സൃഷ്ടിക്കും. അതേസമയം ബിഎസ് IV പതിപ്പില്‍ ഈ എഞ്ചിന്‍ 18.4 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 0.3 bhp കരുത്തും 0.65 Nm torque ഉം കുറഞ്ഞിരിക്കുന്നത് കാണാം.

വാട്ടര്‍-കൂള്‍ഡ് യൂണിറ്റായിരുന്ന ബിഎസ് IV എഞ്ചിനില്‍ വന്നിരുന്നതെങ്കില്‍, ബിഎസ് VI പതിപ്പില്‍ ഓയില്‍ കൂളിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.
MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

എക്സ്ട്രീം 200S ഫുള്‍ ഫെയര്‍ മോട്ടോര്‍സൈക്കിളാണെങ്കില്‍ എക്‌സ്പള്‍സ് 200T ഒരു ടൂറിംഗ് പതിപ്പാണ്. 200 സിസി ശ്രേണിയിലുടനീളം ഹീറോ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഇത് പിന്തുണയ്ക്കുന്നു.

ഇരുമോഡലുകള്‍ക്കും പിന്നിലും മുന്നിലും 17 ഇഞ്ച് അലോയി വീലുകളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഹീറോ എക്സ്ട്രീം 200S, എക്സ്ട്രീം 200T മോഡലുകള്‍ ഫീച്ചറുകളും പ്ലാറ്റ്‌ഫോമും പങ്കിടുന്നു.
MOST READ: നൈൻബോട്ട് C30 ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി

പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്, രണ്ട് മോട്ടോര്‍സൈക്കിളുകളും അതിന്റെ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ച ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ചിരിക്കുന്നു.

ദൈര്‍ഘ്യമേറിയ സവാരി സമയത്ത് താപനില പരമാവധി നിലനിര്‍ത്താന്‍ ഓയില്‍ കൂളര്‍ അനുവദിക്കുന്നു. ബൈക്കുകളുടെ ഭാരം 3 കിലോ വര്‍ദ്ധിപ്പിച്ചു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 5,000 മുതല്‍ 10,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








