മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച അത് ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

C5 എയര്‍ക്രോസ് എസ്‌യുവിയാണ് ബ്രാന്‍ഡില്‍ നിന്നും ആദ്യം വിപണിയില്‍ എത്തുന്നത്. 2021 -ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടായേക്കും എന്ന സൂചന ബ്രാന്‍ഡ് നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രതീക്ഷകളുണ്ടെന്നും കമ്പനി വക്താവ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ഇപ്പോഴിതാ C5 എയര്‍ക്രോസ് എസ്‌യുവിയുടെ മൂസ് ടെസ്റ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്. വാഹനത്തിന്റെ സ്റ്റെബിലിറ്റിയാണ് മൂസ് ടെസ്റ്റില്‍ പരിശോധിക്കുന്നത്. km77.com എന്നൊരു യുട്യൂബ് ചാനലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

MOST READ: സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

വിവിധ റൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്. തുടക്കത്തില്‍, 73 കിലോമീറ്റര്‍ വേഗതയിലും, പിന്നീട് അത് 79 കിലോമീറ്ററായി വര്‍ധിക്കുന്നതും കാണാം. വിവിധ റൗണ്ടുകളില്‍ എയര്‍ക്രോസ് നിയന്ത്രണം നഷ്ടപ്പെടാതെ കടമ്പ കടക്കുന്നത് കാണാന്‍ സാധിക്കും.

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

81 കിലോമീറ്റര്‍ വേഗതയിലും 84 കിലോമീറ്റര്‍ വേഗതയിലും ഇതേ പരീക്ഷണം നടത്തി. എന്നിട്ടും ഫലങ്ങള്‍ വളരെ പോസിറ്റീവ് ആയിരുന്നു. ഉയര്‍ന്ന വേഗതയില്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) നല്ല നിലയില്‍ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

സോഫ്റ്റ് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനുശേഷവും സിട്രണ്‍ C5 എയര്‍ക്രോസ് മികച്ച പ്രകടനം കാഴ്ചവച്ചതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ വിപണിയില്‍ ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും C5 എയര്‍ക്രോസ് എസ്‌യുവിക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 180 bhp കരുത്ത് സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

വിപണിയില്‍ ജീപ്പ് കോമ്പസ്, ടാറ്റ ഹരിയര്‍, എംജി ഹെക്ടര്‍ എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

MOST READ: അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV Performs Moose Test. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X