കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് കാറുകളിൽ കോട്ടയം-കൊച്ചി റോഡിലൂടെ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

താരങ്ങൾ പൊതു നിരത്തിൽ റേസിംഗ് നടത്തുന്നു, ചീറി പായുന്നു എന്ന തലക്കെട്ടുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ ഈ സൂപ്പർ കാറുകൾ ശരിക്കും ചീറി പായുകയാണെങ്കിൽ ഒരു ഹീറോ ഗ്ലാമർ ബൈക്കിൽ അവയെ പിന്തുടർന്ന് വീഡിയോ എടുക്കുക എന്നത് സാധ്യമാണോ?

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

എന്നാൽ വീഡിയോ വൈറലായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറുകൾ അമിതവേഗത്തിലായിരുന്നു എന്നതിന് തെളിവുകളൊന്നും ഇപ്പോൾ തങ്ങളുടെ പക്കലില്ലെന്ന് അധികൃതർ പറയുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

വൈറലായ 2.03 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു ബൈക്കിലെ രണ്ട് ചെറുപ്പക്കാർ മൂന്ന് സ്പോർട്സ് കാറുകളുടെ പിൻതുടരുകയാണ് എന്ന് കാണാം.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

കാറുകളിൽ ഏറ്റവും മുന്നിൽ പോവുന്നത് നടൻ പൃഥ്വിരാജിന്റെ KL 07 CN 1 എന്ന രജിസ്ട്രേഷനിലുള്ള കറുത്ത നിറത്തിലുള്ള ലംബോർഗിനി ഹുറാകാനാണ്, അതിനു പിന്നാലെ ദുൽഖറിന്റെ TN 01 AF 911 എന്ന രജിസ്ട്രേഷനിൽ വരുന്ന സിൽവർ പോർഷ 911 കരേര എസും, തുടർന്ന് ചുവന്ന പോർഷ 911 കരേര കൺവെർട്ടിബിളും കോട്ടയം-കൊച്ചി ഹൈവേയിൽ സഞ്ചരിക്കുന്നു.

MOST READ: X7 ഡാർക്ക് ഷാഡോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ബിഎംഡബ്ല്യു

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

താരങ്ങൾക്കൊപ്പം ഒരു ഫോട്ടോയ്ക്ക് ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ അഭ്യർത്ഥിക്കുന്നതും നമുക്ക് കേൾക്കാൻ സാധിക്കും. വീഡിയോയുടെ അവസാനത്തിൽ, സ്പോർട്സ് കാറുകൾ വേഗത്തിൽ മുന്നിലേക്ക് കുതിക്കുന്നു.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

തങ്ങൾ ഒരു അന്വേഷണം ആരംഭിച്ചുവെങ്കിലും അമിതവേഗതയ്ക്ക് തെളിവുകളില്ല, കാരണം ഈ റൂട്ടിൽ വാഹനങ്ങളുടെ വേഗത അളക്കാനുള്ള ക്യാമറകളില്ല എന്ന് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് (MVD) ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

വെള്ളപ്പൊക്ക സമയത്ത് ക്യാമറകൾ നശിച്ചു, അവ മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

ചുവന്ന പോർഷയുടെ സ്റ്റിയറിംഗിന്റെ പിന്നിലുള്ള വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മോട്ടോർ വാഹന നിയമത്തിലെ 184-ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ നടപടിയെടുക്കും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

വീഡിയോയിൽ നിന്ന് കാറുകൾ അമിതവേഗത്തിലാണെന്ന് തോന്നുന്നില്ല, എന്നാൽ ബൈക്കിലുള്ള രണ്ടുപേർ തീർച്ചയായും കാറുകളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ വേഗ പരിധി മറികടന്നു എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

വീഡിയോ ബൈക്കിലെത്തിയ രണ്ടുപേർ എപ്പോൾ ചിത്രീകരിച്ചതാണ് എന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പില്ല. വീഡിയോയിൽ നിന്ന് ബൈക്കിന്റെ നമ്പർ പ്ലേറ്റ് നേടാനായില്ല എന്ന് രാജീവ് പറഞ്ഞു.

കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

കേരളത്തിൽ സംസ്ഥാനപാതകളിലെ മോട്ടോർ കാറുകൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയും, മോട്ടോർസൈക്കിളുകൾക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുമാണ് നിയമം അനുശാസിക്കുന്നത്.

MVD -യുടെ അന്വേഷണത്തിൽ മോട്ടോർ വാഹന നിയമത്തിലെ 184-ാം വകുപ്പ് പ്രകാരം കാർ ഉടമകളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, ആദ്യത്തെ കുറ്റത്തിന് 1,500 രൂപ പിഴയോ ആറുമാസ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടിവരും, ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 3,000 രൂപ പിഴ നൽകേണ്ടതാണ്.

Most Read Articles

Malayalam
English summary
Malayalam Superstars Prithviraj And Dulquer Salmaan Found Driving Their Supercars In Kottayam Kochi Highway. Read in Malayalam.
Story first published: Saturday, July 25, 2020, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X