ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന സംബന്ധിച്ച് വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) സര്‍മ്മിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

നേരത്തെ ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കോടതി അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്തു എന്ന് മനസ്സിലാക്കിയതോടെ ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു. വിറ്റുപോകാത്ത 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

പത്ത് ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോടതി അറിയിച്ചത്. എന്നാല്‍ വില്‍ക്കാന്‍ ഇളവു നല്‍കിയ ഉത്തരവ് ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്നാണ് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു.

MOST READ: അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ നല്‍കിയ ഉത്തരവ് കോടതി പിന്‍വലിച്ചത്. പറഞ്ഞതിലും കൂടുതല്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഡീലര്‍മാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു 10 ദിവസം കൂടി നീട്ടി നല്‍കിയത്. ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു ഇളവ് അനുവദിച്ചത്.

MOST READ: X7 ഡാർക്ക് ഷാഡോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ബിഎംഡബ്ല്യു

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

മാര്‍ച്ച് അവസാന വാരത്തിലും മാര്‍ച്ച് 31 -ന് ശേഷവും ലോക്ക്ഡൗണ്‍ സമയത്തുമൊക്കെ ബിഎസ് IV വാഹനങ്ങള്‍ വിറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

ഇതേടെ മാര്‍ച്ച് 31 -ന് ശേഷം വിറ്റ ബിഎസ് IV വണ്ടികള്‍ ഇനി രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്.

MOST READ: റെട്രോ ലുക്കില്‍ യമഹ XSR 155; അരങ്ങേറ്റം ഉടനില്ല

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 10 ലക്ഷത്തില്‍ അധികം ബിഎസ് VI വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് കണക്ക്. ബിഎസ് VI വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചവരുടെ പട്ടികയില്‍ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഒന്നാമതുള്ളത്.

Most Read Articles

Malayalam
English summary
Supreme Court Defers Hearing On BS4 Vehicle Sales To July 31. Read in Malayalam.
Story first published: Saturday, July 25, 2020, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X