അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ തന്നെ എസ്-ക്രോസ് പെട്രോള്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. ഇതിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തു.

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ തന്നെ 2020 എസ്-ക്രോസ് വില്‍പ്പന തുടരും. വിപണിയില്‍ വിപണിയിലെത്തുന്നതിനു മുന്നോടിയായി 11,000 രൂപയുടെ ടോക്കണ്‍ തുകയ്ക്ക് പ്രീ-ബുക്കിംഗുകള്‍ സ്വീകരിക്കാനും തുടങ്ങി.

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാര്‍വാലെയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, മാരുതി സുസുക്കി 2020 എസ്-ക്രോസ് ഏഴ് വകഭേദങ്ങളില്‍ നിരത്തുകളില്‍ എത്തും. ഇതില്‍ നാല് പതിപ്പുകളും ഉള്‍പ്പെടുന്നു.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; കോമ്പസ് മാനുവല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജീപ്പ്

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ, ഡെല്‍റ്റ AT, സീറ്റ AT, ആല്‍ഫ AT എന്നിങ്ങനെയാണ് നാല് പതിപ്പുകള്‍. ഓട്ടോമാറ്റിക് പതിപ്പ് ഇഷ്ടപ്പെടുന്നവര്‍ക്കായി മൂന്ന് വ്യത്യസ്ത പതിപ്പുകളില്‍ തെരഞ്ഞെടുക്കാനാകും. ബ്ലു, ബ്രൗണ്‍, ഗ്രേ, വൈറ്റ്, സില്‍വര്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയിലുള്ള ബിഎസ് IV എസ്-ക്രോസ് മോഡലുകള്‍ക്ക് 8.80 ലക്ഷം മുതല്‍ 11.43 ലക്ഷം രൂപ വരെയാണ് എക്സ്ചോറൂം വില. പുതിയ ബിഎസ് VI മോഡലുകളുടെ വിലയും ഏറെക്കൂറെ സമാനമാകുമെന്നാണ് സൂചന.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ബി‌എസ് VI പരിവേഷത്തിൽ മടങ്ങി വരാനൊരുങ്ങി ടൊയോട്ട ലാൻഡ് ക്രൂയിസർ

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ കരുത്ത്. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം ഇത്തവണ വിപണിയില്‍ എത്തുക. ബിഎസ് VI -ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ എഞ്ചിനുകളുടെ വില്‍പ്പന അവസാനിപ്പിക്കും എന്ന് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിന്റെ ഭാഗമാണ് നേരത്തെ ഡീസല്‍ പതിപ്പില്‍ മാത്രം എത്തിയിരുന്ന എസ്-ക്രോസിന്റെ പെട്രോളിലേക്കുള്ള ഈ ചുവടുമാറ്റവും. ഈ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

MOST READ: നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. മെക്കാനിക്കല്‍ മാറ്റങ്ങള്‍ക്കൊപ്പം തന്നെ 2020 എസ്-ക്രോസ് അകത്തും പുറത്തും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയും പുറമേയുള്ള മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള രൂപകല്‍പ്പന മാറ്റമില്ലാതെ തുടരും.

MOST READ: പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

അരങ്ങേറ്റം ഉടന്‍; 2020 മാരുതി എസ്-ക്രോസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തെ മാരുതി അവതരിപ്പിച്ചത്. നേരത്തെ തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊവിഡ്-19 മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പദ്ധതിയില്‍ മാറ്റം വരികയായിരുന്നു.

More from DriveSpark

Article Published On: Saturday, July 25, 2020, 13:10 [IST]
English summary
Maruti Suzuki S-Cross Petrol To Be Offered In Seven Variants And Five Colours. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X