പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ലാൻസർ, പജേറോ മോഡലുകളിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടംപിടിച്ച മിത്സുബിഷി വിദേശ വിപണികളിലെ തങ്ങളുടെ നിറസാന്നിധ്യമായ ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുതുതലമുറ മോഡലുമായി എത്തുന്നു.

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

അടുത്ത തലമുറ മിത്സുബിഷി ഔട്ട്‌ലാൻഡർ 2021-ന്റെ ആദ്യ പകുതിയിൽ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിസാൻ റോഗിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും പുത്തൻ ഔട്ട്ലാൻഡർ.

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

കഴിഞ്ഞ വർഷം ജനീവയിൽ അവതരിപ്പിച്ച ഏംഗൽബെർഗ് ടൂറർ ആശയം പുതിയ മോഡലിന് പ്രചോദനമാകുമെന്നാണ് റിപ്പോർട്ട്. ചതുരാകൃതിയിലുള്ള ഗ്രില്ലിനെ ഉയർന്ന സെറ്റ് ഹൂഡിലേക്കും റിയർ ഫെൻഡർ ക്രീസിംഗിലേക്കും ബന്ധിപ്പിക്കുന്ന നേർത്തതും സ്റ്റൈലിഷായതുമായ തിരശ്ചീന ഹെഡ്‌ലാമ്പുകളുമുള്ള മുൻവശമായിരിക്കും എസ്‌യുവിയുടെ പ്രധാന ആകർഷണം.

MOST READ: എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ഇത് പരീക്ഷണയോട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമായ കാര്യമാണ്. ഈ ഡിസൈൻ ഹൈലൈറ്റുകൾ കൺസെപ്റ്റ് വാഹനത്തിന് സമാനമാണെന്ന് തോന്നുന്നു. റിപ്പോർട്ടുകൾ പ്രകാരം അടുത്ത തലമുറ മിത്സുബിഷി ഔട്ട്‌ലാൻഡറിന് നിസാൻ എഞ്ചിനാണ് സമ്മാനിക്കുക.

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ഇതാദ്യമായാകും മിത്സുബിഷി മോഡൽ നിസാൻ എഞ്ചിൻ ഉപയോഗിക്കുന്നത്. നിസാൻ-റെനോ സഖ്യത്തിന്റെ ഭാഗമാണ് മിത്സുബിഷി ബ്രാൻഡ് എന്നത് വാഹന പ്രേമികൾക്ക് സുപരിചിതമായ കാര്യമാണ്.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

സമീപകാലത്ത് പുത്തൻ മോഡലുകൾ ഒന്നും ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന കമ്പനി ഇന്ത്യയിൽ നിന്ന് താൽക്കാലികമായി പിൻമാറിയിരുന്നു. എന്നാൽ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ പുത്തൻ മോഡലുകളുമായി എത്തുമെന്നാണ് പുറത്തുവരുന്ന സൂചന.

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

എങ്കിലും ഔട്ട്ലാൻഡറിനെ രാജ്യത്ത് അവതരിപ്പിക്കുന്ന കാര്യം മിത്സുബിഷി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1998-ൽ ഇന്ത്യൻ നിർമാതാക്കളായ ഹിന്ദുസ്ഥാനുമായി സഹകരിച്ചായിരുന്നു ആഭ്യന്തര വിപണിയിലേക്കുള്ള ജാപ്പനീസ് കമ്പനിയുടെ ചുവടുവെയ്പ്പ്.

MOST READ: പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

ദീർഘ കാലമായി ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന കമ്പനികളിലൊന്നാണെങ്കിലും വിപണിയിൽ കാര്യമായ വിഹിതം നിലനിർത്തുന്നതിൽ മിത്സുബിഷി പരാജയപ്പെടുകയായിരുന്നു.

പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

രണ്ടാം വരവിൽ ഇന്ത്യയിൽ സമ്പൂർണ ബിൽറ്റ് യൂണിറ്റുകൾ (CBU) ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ടൊയോട്ട ഫോർച്യൂണറിന് എതിരാളിയായി ഒരു ഫുൾ-സൈസ് എസ്‌യുവിയും, ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് ശ്രേണിയിലേക്ക് ഒരു മോഡലുമാണ് ജാപ്പനീസ് ബ്രാൻഡ് ലക്ഷ്യമാക്കുന്നത്.

More from DriveSpark

Article Published On: Friday, July 24, 2020, 17:21 [IST]
English summary
Next-Gen Mitsubishi Outlander SUV Will Be Launched In The First Half Of 2021. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X