എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ അവതരണമായ എസ്-ക്രോസ് പെട്രോളിനായുള്ള ബുക്കിംഗ് ആരംഭിച്ചു.

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനുമായാണ് എസ്-ക്രോസ് ഇത്തവണ വിപണിയിൽ ഇടംപിടിക്കുക. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഔദ്യോഗികമായി വാഹനം വിപണിയിലെത്തുമെന്നാണ് പുതിയ സ്ഥിരീകരണം.

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

വാഹനം സ്വന്തമാക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുകയായി നൽകി 2020 മാരുതി എസ്-ക്രോസ് പെട്രോൾ ബുക്ക് ചെയ്യാൻ സാധിക്കും. രാജ്യത്തുടനീളമുള്ള 370 ഓളം നെക്സ ഡീലർഷിപ്പുകളിൽ അല്ലെങ്കിൽ നെക്സയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കാർ ബുക്ക് ചെയ്യാം.

MOST READ: താരമായി പുത്തൻ ബ്രോൻകോ, ഉത്പാദനം ഇരട്ടിയാക്കാൻ ഫോർഡ്

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

2015 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യമായി വിൽപ്പനക്ക് എത്തിയ എസ്-ക്രോസ് ഇതുവരെ ഡീസലിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ കാരണം 1.3 ഡീസൽ എഞ്ചിൻ ബ്രാൻഡിന്റെ 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു.

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

പ്രീമിയം ഇന്റീരിയറുകൾ, സ്റ്റൈലിഷ് രൂപകൽപ്പന എന്നിവയാൽ 1.25 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ എസ്-ക്രോസ് നെക്‌സ ശ്രേണിയിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട് എന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

MOST READ: പിന്നിട്ടത് അഞ്ച് വര്‍ഷങ്ങള്‍; നെക്‌സ വഴി മാരുതി വിറ്റത് 11 ലക്ഷം കാറുകള്‍

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

2020 എസ്-ക്രോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ്. സിയാസ്, XL6, എർട്ടിഗ, വിറ്റാര ബ്രെസ എന്നിവയിൽ മാരുതി വാഗ്‌ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്.

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

വിപണിയിലെ പുതിയ എതിരാളികളെ നേരിടാനും ഒപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും സഹായിക്കുന്നതിന് കാറിലെ ഫീച്ചർ ഘടകങ്ങൾ പരിഷ്ക്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: കയറ്റുമതിക്കായി ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഹോണ്ട

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

ഓഫ്സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട്, കാൽ‌നടയാത്രക്കാരുടെ സുരക്ഷ എന്നിവയും അതിലേറെയും സംബന്ധിച്ച നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ‌ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കാർ‌ അതിന്റെ റോഹ്തക് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സൗകര്യത്തിൽ പരീക്ഷിച്ചുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

സിഗ്മ, ഡെൽറ്റ, സീത, ആൽഫ തുടങ്ങി നാല് വേരിയന്റുകളിലാണ് 2020 എസ് ക്രോസ് പെട്രോൾ വിപണിയിലെത്തുക. വരാനിരിക്കുന്ന പുതിയ പതിപ്പിന് ഏകദേശം 8.5 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെയാകും എക്സ്ഷോറൂം വില. മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ റെനോ ഡസ്റ്ററുമായാകും വിപണിയിൽ പ്രധാനമായും മത്സരിക്കുക.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Petrol Official Bookings Started. Read in Malayalam
Story first published: Friday, July 24, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X