നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നുമുതലാണ് രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഇതിനോടകം തന്നെ തങ്ങളുടെ നിരയിലെ മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിച്ചു കഴിഞ്ഞു.

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 11 ലക്ഷം ബിഎസ് VI മോഡലുകള്‍ വിറ്റഴിച്ചതായി ഹോണ്ട പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2019 സെപ്തംബറില്‍ തന്നെ ഹോണ്ട ബിഎസ് VI മോഡലുകളുടെ വില്‍പ്പന ആരംഭിച്ചിരുന്നു.

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറായ ആക്ടിവയാണ് ആദ്യം ബിഎസ് VI നവീകരണത്തോടെ വിപണിയില്‍ എത്തുന്നത്. നാളിതുവരെ ഏകദേശം 11 മോഡലുകളെ ബിഎസ് VI -ലേക്ക് നിര്‍മ്മാതാക്കള്‍ നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചു.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

അതില്‍ നാലെണ്ണം സ്‌കൂട്ടറുകളാണ്. ആക്ടിവ 6G, ഡിയോ, ആക്ടിവ 125 അടുത്തിടെ എത്തിയ ഗ്രാസിയ 125. മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചിടത്തോളം, കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ CD 110 ഡ്രീം, ലിവോ, 125 സിസി വിഭാഗത്തില്‍ ഷൈന്‍, SP 125, 150-160 സിസി ശ്രേണിയില്‍ യൂണികോണ്‍, എക്‌സ്‌ബ്ലേഡ്, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് നിരയിലേക്ക് 2020 ആഫ്രിക്ക ട്വിന്‍ മോഡലുകളും എത്തി.

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കുന്നതിനു പുറമേ, ഹോണ്ട അതിന്റെ ബിഎസ് VI ഇരുചക്രവാഹനങ്ങള്‍ സൈലന്റ് സ്റ്റാര്‍ട്ടര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ ആധുനിക സവിശേഷതകള്‍ നല്‍കി.

MOST READ: പുത്തൻ ഔട്ട്ലാൻഡറുമായി കളംനിറയാൻ മിത്സുബിഷി; അവതരണം അടുത്ത വർഷം

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഈ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള അടുത്ത ഹോണ്ട മോഡല്‍ CB ഹോര്‍നെറ്റ് 160R ആണ്. അധികം വൈകാതെ തന്നെ ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെയും നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ ബിഎസ് IV പതിപ്പിനെ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ബിഎസ് VI -ലേക്ക് നവീകരിക്കും എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; EQS ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഹോണ്ട CB ഹോര്‍നെറ്റ് 160R 2015 ഡിസംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഹസാര്‍ഡ് ലാമ്പ് ഫംഗ്ഷന്‍, ബ്ലൂ ബാക്ക്‌ലൈറ്റിനൊപ്പം പുതുക്കിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, പുതിയ ഗ്രാഫിക്‌സ്, നിറങ്ങള്‍ എന്നിവ ഉപയോഗിച്ച് 2018 -ല്‍ മോട്ടോര്‍സൈക്കിള്‍ അപ്ഡേറ്റുചെയ്തിരുന്നു.

നാളിതുവരെ ഹോണ്ട വിറ്റത് 11 ലക്ഷം ബിഎസ് VI വാഹനങ്ങള്‍

സിംഗിള്‍ ചാനല്‍ എബിഎസും ഹോണ്ട മോട്ടോര്‍സൈക്കിളില്‍ ചേര്‍ത്തിരുന്നു. 15 bhp കരുത്തും 14.5 Nm torque ഉം പുറപ്പെടുവിക്കുന്ന 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് CB ഹോര്‍നെറ്റ് 160R -ന്റെ കരുത്ത്.

Most Read Articles

Malayalam
English summary
Honda Sells 11 Lakh BS6 Complaint Two-Wheelers. Read in Malayalam.
Story first published: Friday, July 24, 2020, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X