ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. ഏകദേശം 60,000 രൂപ വരെ വിലമതിക്കുന്ന ഓഫറുകളാണ് ബ്രാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ട്രയംഫ് നിരയില്‍ നിന്നുള്ള ബോണവില്ലെ T100, T120 മോട്ടോര്‍സൈക്കിളുകളില്‍ 60,000 രൂപ വില വരുന്ന സൗജന്യ ആക്‌സറിസുകളാണ് ലഭിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ബോണവില്ലെ T100, T120 എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങള്‍ക്ക് യഥാക്രമം 8.87 ലക്ഷം, 9.97 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം നിരവധി ആക്സസറികള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ഫംഗ്ഷണല്‍, കോസ്‌മെറ്റിക്, പെര്‍ഫോമന്‍സ് അപ്ഗ്രേഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. റിയര്‍ ഗ്രാബ് റെയില്‍, ലഗേജ് റാക്ക്, പനീര്‍ ലഗേജ് ബോക്‌സുകള്‍, റൈഡര്‍ ആന്‍ഡ് പില്യണ്‍ ബാക്ക് റെസ്റ്റ്, എഞ്ചിന്‍ ബാഷ് പ്ലേറ്റ്, ചെയിന്‍ ഗാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

ഉപഭോക്താവിന് അവരുടെ മോട്ടോര്‍സൈക്കിളില്‍ ചില പ്രത്യേകതകള്‍ ചേര്‍ക്കുന്നതിനായി കോസ്‌മെറ്റിക് ആക്സസറികള്‍ തെരഞ്ഞെടുക്കാനാകും. വാല്‍വ് ക്യാപ്‌സ്, ഓയില്‍ റിസര്‍വോയര്‍ ക്യാപ്, ക്ലച്ച് കവറുകള്‍, ബാര്‍-എന്‍ഡ് മിററുകള്‍, ബ്ലാക്ക്-ഫിനിഷ്ഡ് വീലുകള്‍, നിറമുള്ള ഫ്‌ലൈ സ്‌ക്രീന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: യുഎസ് വിപണിയിൽ കോന നൈറ്റ് എഡിഷൻ അവതരിപ്പിച്ച് ഹ്യുണ്ടായി

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

പെര്‍ഫോമെന്‍സ്, മെക്കാനിക്കല്‍ അപ്ഗ്രേഡുകളിലേക്കും വന്നാല്‍, നിങ്ങള്‍ക്ക് ഇഷ്ടാനുസൃത ഹെഡ് റിംഗുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ കിറ്റ്, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവര്‍, ഒരു സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍ കിറ്റ് എന്നിവയും തെരഞ്ഞെടുക്കാന്‍ സാധിക്കും.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

900 സിസി പാരലല്‍ ടിന്‍ എഞ്ചിനാണ് ബോണവില്ലെ T100 -ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 5,750 rpm -ല്‍ 55 bhp കരുത്തും 3,050 rpm -ല്‍ 77 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ഒറ്റചാര്‍ജില്‍ 700 കിലോമീറ്റര്‍; EQS ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി മെര്‍സിഡീസ്

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

1,200 സിസി പാരലല്‍ ടിന്‍ എഞ്ചിനാണ് ബോണവില്ലെ T120 -യ്ക്ക് കരുത്ത് നല്‍കുന്നത്. 6,550 rpm-ല്‍ 79 bhp കരുത്തും 3,100 rpm-ല്‍ 105 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

എഞ്ചിനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ഫീച്ചറുകള്‍ എല്ലാം ഇരുമോഡലിലും ഏറെക്കുറെ സമാനമാണ്. ഇതില്‍ സസ്പെന്‍ഷന്‍, ബ്രേക്കുകള്‍, എക്സ്ഹോസ്റ്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയ ഉള്‍പ്പെടുന്നു.

MOST READ: ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും സസ്പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്‍വശത്ത് 41 mm ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഇരട്ട-ഷോക്ക് സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

ബോണവില്ലെ മോഡലുകള്‍ക്ക് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

മുന്‍വശത്ത് 310 mm ഡിസ്‌കും പിന്നില്‍ 255 mm ഡിസ്‌കും ആണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി തന്നെ ഇരുബൈക്കിലും ബ്രാന്‍ഡ് നല്‍കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, July 24, 2020, 16:43 [IST]
English summary
Triumph Bonneville Offered With Free Accessories For Limited Time. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X