ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

പുതിയ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. അതിന്റെ ഭാഗമായി എസ്‌യുവിയുടെ നിരത്തിലെ പരീക്ഷണവും കമ്പനി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

ഫോർച്യൂണറിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇതിനകം തന്നെ തായ്‌ലൻഡിൽ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത വർഷം തുടക്കത്തിൽ ആഭ്യന്തര വിപണിയിൽ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് ഫുൾ സൈസ് എസ്‌യുവി വിൽപ്പനക്ക് എത്തുമെന്നാണ് സൂചന.

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ പുതിയ ഫോർച്യൂണറിനെ ടൊയോട്ട അവതരിപ്പിച്ചേക്കും.

MOST READ: ഈ വര്‍ഷം ഇന്ത്യയില്‍ മൂന്ന് ബിഎസ് VI ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

മുഖംമിനുക്കി എത്തുന്ന മോഡലിന് കൂടുതൽ ശക്തമായ ഡീസൽ എഞ്ചിനൊപ്പം നിരവധി കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച അകത്തളവും ലഭിക്കും.

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

ഇന്ത്യൻ മോഡലിൽ നിലവിലുള്ള ബിഎസ്-VI കംപ്ലയിന്റ് 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ജാപ്പനീസ് ബ്രാൻഡ് നിലനിർത്താൻ സാധ്യതയുണ്ട്. ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതുക്കിയ മുൻവശം, ഏറ്റവും പുതിയ വലിയ മെഷ്-പാറ്റേൺ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് എൻ‌ക്ലോസർ, പുതിയ സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം ഇടംപിടിക്കും.

MOST READ: എസ്-ക്രോസ് പെട്രോളിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

വശങ്ങളെ മനോഹരമാക്കാൻ എസ്‌യുവിക്ക് പുതുതായി വികസിപ്പിച്ച 18 ഇഞ്ച് അലോയ് വീലുകളും ടൊയോട്ട അവതരിപ്പിക്കും. ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ മുൻ മോഡലിന് സമാനമാണ്.

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

നിലവിലെ മോഡലിലെ ഏഴ് ഇഞ്ച് യൂണിറ്റിന് പകരമായി എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തും. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നു.

MOST READ: കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

സവിശേഷതകളുടെ അടിസ്ഥാനത്തിൽ പരിഷ്ക്കരിച്ച ഫോർച്യൂണറിന് പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, 8-വേ പവർ ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ എന്നിവയും വാഗ്‌ദാനം ചെയ്യും.

ദീപാവലി ആഘോഷമാക്കാൻ ടൊയോട്ട ഫോർച്യൂണർ ഫെ‌യ്‌സ്‌ലിഫ്റ്റ് എത്തിയേക്കും

ഫെയ്‌സ്‌ലിഫ്റ്റ് ഫോർച്യൂണറിന്റെ വില ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 29 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഫുൾ സൈസ് എസ്‌യുവി വിഭാഗത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ ജാപ്പനീസ് വാഹനത്തിന് മുഖംമിനുക്കി എത്തുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner Facelift Launch Expected Before Festive Season. Read in Malayalam
Story first published: Friday, July 24, 2020, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X