ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

2020 ഫെബ്രുവരി മാസത്തിലാണ് ഇഗ്നിസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കളായ മാരുതി വിപണിയില്‍ എത്തിക്കുന്നത്. 4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിയെടുക്കാന്‍ വാഹനത്തിന് സാധിച്ചു. ഇപ്പോഴിതാ സീറ്റ വകഭേദത്തെ നവീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയ ശേഷം പ്രീമിയം ഹാച്ച്ബാക്കിന് ലഭിക്കുന്ന ആദ്യ അപ്‌ഡേറ്റ് കൂടിയാണിത്.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ഫീച്ചറുകളാല്‍ സമ്പന്നമായ ആല്‍ഫ വകഭേദത്തിന് താഴെയാണ് സീറ്റ വകഭേദത്തിന്റെ സ്ഥാനം. 2-DIN ഓഡിയോ സിസ്റ്റത്തിന് പകരമായി ഇഗ്‌നിസ് സീറ്റയിലേക്ക് സ്റ്റാന്‍ഡേര്‍ഡായി ഫാക്ടറി ഘടിപ്പിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

MOST READ: കൊവിഡ്-19; 20,000 കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് യൂബര്‍

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റം, ഒന്നിലധികം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമുണ്ട്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഡിസ്പ്ലേയായി ഉപയോഗിക്കാന്‍ സാധിക്കും.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഇഗ്‌നിസ് സീറ്റ വകഭേദത്തില്‍ ഇതിനകം ലഭ്യമായ സവിശേഷതകളുടെ ഒരു നീണ്ട പട്ടികയില്‍ ഇടംപിടിക്കുന്നു. അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ കണ്‍ട്രോള്‍സ്, റിയര്‍ വൈപ്പര്‍, വാഷര്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍.

MOST READ: മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

എന്നിരുന്നാലും, ടോപ്പ്-സ്‌പെക്ക് ഇഗ്‌നിസ് ആല്‍ഫ വകഭേദത്തില്‍ ലഭ്യമായ ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ വകഭേദത്തില്‍ ലഭ്യമല്ല.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന് 5.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ വകഭേദത്തില്‍ എഎംടി ഓപ്ഷനും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. 6.45 ലക്ഷം രൂപയാണ് എഎംടി പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസാണ് മുഖ്യഎതിരാളി.

MOST READ: പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

പഴയ പതിപ്പിനെക്കാള്‍ 9,000 രൂപയുടെ വര്‍ധനവാണ് പുതിയ ഈ വകഭേദത്തില്‍ ഉണ്ടായിരിക്കുന്നത്. വിലയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടാണ് ഇഗ്‌നീസിന് മികച്ച സ്വീകാര്യത വിപണിയില്‍ ലഭിക്കുന്നതെന്നാണ് മാരുതി സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി ശശാങ്ക് ശ്രീവാസ്തവ പറഞ്ഞത്.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

2020 ഓട്ടോ എക്സ്പോയിലാണ് ഇഗ്‌നിസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

പുതിയ ഡിസൈനിലുള്ള ഗ്രില്ല്, മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്നിസിന് പുതുമ നല്‍കുന്നത്. എന്നാല്‍ ഹെഡ്‌ലാമ്പുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അകത്തളത്തിലെ ഡിസൈന്‍ മുന്‍ മോഡലിന് സമാനമാണ്.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ VVT പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

ഇഗ്നിസ് സീറ്റ വകഭേദത്തെ നവീകരിച്ച് മാരുതി

എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി AMT ഗിയര്‍ബോക്‌സും വാഹനത്തില്‍ ലഭ്യമാണ്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Ignis Gets Touchscreen In Zeta Variant. Read in Malayalam.
Story first published: Friday, July 24, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X