YouTube

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഈ മാസം ആദ്യം ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ ലീസിംഗ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം ഗുരുഗ്രാമിലും ബാംഗ്ലൂരിലും ഇപ്പോൾ പൈലറ്റ് ഘട്ടത്തിൽ തെരഞ്ഞെടുത്ത അരീന, നെക്‌സ ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ലഭ്യമാവുന്നത്. പട്ടികയിൽ സ്വിഫ്റ്റ്, ഡിസൈർ, എർട്ടിഗ, വിറ്റാര ബ്രെസ്സ, ബലേനോ, സിയാസ്, XL6 എന്നിങ്ങനെ ഏഴ് കാറുകൾ ഉൾപ്പെടുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

പ്രോഗ്രാം വിജയകരമാണെന്ന് തെളിഞ്ഞാൽ, ഇന്ത്യൻ വാഹന നിർമാതാക്കൾ ലീസിംഗ് ഓപ്ഷൻ അതിന്റെ താങ്ങാനാവുന്ന ശ്രേണിയിലേക്കും വ്യാപിപ്പിച്ചേക്കാം.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ഒരു പുതിയ ഉൽ‌പ്പന്നം വാങ്ങുന്നതിനുള്ള പതിവ് അല്ലെങ്കിൽ‌ നേരിട്ടുള്ള മാർ‌ഗ്ഗത്തെ അപേക്ഷിച്ച് ലീസിംഗ് പ്രോഗ്രാമുകൾ‌ കാര്യമായ വഴക്കം നൽകുന്നു. വാസ്തവത്തിൽ, വാഹനം ലീസിനെടുക്കുന്ന ബിസിനസിൽ മാരുതി സുസുക്കി പുതിയതല്ല.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

കോർപ്പറേറ്റുകളെ ലക്ഷ്യമിട്ട് സമാനമായ ഒരു പ്രോഗ്രാം കമ്പനിക്ക് ഒരിക്കൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രസക്തമായി തുടരുന്നതിന് മതിയായ സ്വീകാര്യത നേടാൻ അതിന് അന്നു കഴിഞ്ഞില്ല.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ജപ്പാൻ ആസ്ഥാനമായുള്ള ഒറിക്സ് കോർപ്പറേഷന്റെ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പങ്കാളികളാവുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

താങ്ങാനാവുന്ന വിഭാഗത്തിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇതിനകം തന്നെ ചില ചാനലുകൾ വഴി ലീസിന് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: പിൻ സീറ്റ് യാത്രക്കാർക്കും എയർബാഗ്, സുരക്ഷയുടെ പര്യായമാകാൻ പുത്തൻ മെർസിഡീസ് S-ക്ലാസ്

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ആഡംബര ഓട്ടോമോട്ടീവ് ബ്രാൻഡുകളായ മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയിൽ സമാനമായ പ്രോഗ്രാമുകൾ കൂടുതലായി കാണപ്പെടുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മാരുതി സുസുക്കി സബ്‌സ്‌ക്രൈബിനു കീഴിൽ, ഗുരുഗ്രാമിലെ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് 48 മാസത്തേക്ക് 21,344 രൂപ പ്രതിമാസ നിരക്കിൽ പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്ക് VXi മാനുവൽ പതിപ്പ് വീട്ടിലേത്തിക്കാനുള്ള സൗകര്യമുണ്ട്.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ 55,000 കുടുംബങ്ങൾക്ക് താങ്ങായി ഓല ഡ്രൈവ് ദി ഡ്രൈവർ പദ്ധതി

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലീസിനെടുക്കുന്ന പദ്ധതിയിലൂടെ ഒരു പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന് പ്രതിദിനം വെറും 711 രൂപയാണ് വില.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ലീസിംഗ് കാലാവധിക്കായി 24, 36, 48 മാസം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ബാംഗ്ലൂരിൽ നിരക്ക് അൽപ്പം കൂടുതലാണ്. ഉദാഹരണത്തിന്, മാരുതി സ്വിഫ്റ്റിനായി 48 മാസത്തെ ലീസിംഗ് പദ്ധതി 22,591 രൂപയിൽ അല്ലെങ്കിൽ പ്രതിദിനം 753 രൂപയിൽ ആരംഭിക്കുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

അതുപോലെ, ഡിസൈർ പ്രതിമാസം 24,249 രൂപയിൽ നിന്ന് (പ്രതിദിനം 808 രൂപ), ബ്രെസ്സ 29,929 രൂപയിൽ നിന്ന് (പ്രതിദിനം 1,000 രൂപയിൽ), എർട്ടിഗ 30,131 രൂപയിൽ നിന്ന് (പ്രതിദിനം 1,000 രൂപയിൽ) ലഭ്യമാണ്. ബലേനോയ്ക്ക് പ്രതിമാസം 23,914 രൂപ (പ്രതിദിനം 797 രൂപ), സിയാസ് 31,513 രൂപ (പ്രതിദിനം 1,050 രൂപ) നിരക്കിൽ ലഭ്യമാണ്.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

അതേസമയം, മാരുതി സുസുക്കി സബ്‌സ്‌ക്രൈബിനു കീഴിലുള്ള ഏറ്റവും ചെലവേറിയ ഓപ്ഷൻ ആൽഫ മാനുവൽ പതിപ്പിലുള്ള XL6 ആണ്. മുകളിൽ ചർച്ച ചെയ്ത കാലയളവിൽ, ഗുരുഗ്രാമിൽ വാഹനത്തിന്റെ ലീസംഗ് നിരക്ക് പ്രതിമാസം 36,860 രൂപ അല്ലെങ്കിൽ പ്രതിദിനം 1,213 രൂപയാണ്.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മാരുതി സുസുക്കി സബ്‌സ്‌ക്രൈബിൽ സീറോ മെയിന്റെനൻസ് ചെലവ്, സീറോ ഇൻഷുറൻസ് ചെലവ്, ഏറ്റവും പ്രധാനമായി സീറോ ഡൗൺ പേയ്‌മെന്റ് എന്നിവ ഉൾപ്പെടുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

കൂടാതെ, പാക്കേജുകൾ 24 × 7 റോഡ് സൈഡ് അസിസ്റ്റൻസും വാഗ്ദാനം ചെയ്യുന്നു. പ്രോഗ്രാം ഓൺലൈനിലോ ഗുരുഗ്രാമിലെയും ബാംഗ്ലൂരിലെയും ഏതെങ്കിലും അരീന അല്ലെങ്കിൽ നെക്സ ഔട്ട്‌ലെറ്റ് വഴി ലഭിക്കും.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

മുഴുവൻ പ്രക്രിയയും പൂർത്തിയാക്കി വാഹനം വീട്ടിലേക്ക് എത്തിക്കാൻ ഏകദേശം 15 ദിവസമെടുക്കും. വാഹനത്തിന്റെ വാർഷിക ഉപയോഗം 18,000 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

വാഹനം ഒരു അപകടത്തിൽ പെടുകയാണെങ്കിൽ, ഉപഭോക്താവിന് അശ്രദ്ധമായ ഡ്രൈവിംഗ് (ഇൻഷുറൻസ് ഏജൻസി നിർണ്ണയിക്കുന്നത്) അല്ലാതെ ഒന്നും നൽകേണ്ടതില്ല. ടോൾ, പാർക്കിംഗ് ഫീസ്, ഫാസ്റ്റാഗ് റീചാർജ് തുടങ്ങിയവ സ്കീമിന് കീഴിൽ വരില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Subscription Rates Revealed For Different Models. Read in Malayalam.
Story first published: Saturday, July 25, 2020, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X