ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

ബിഎസ്-VI റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ക്കായുള്ള അനൗദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ചു. ബുക്കിംഗ് തുകയായി 10,000 രൂപയാണ് ഡീലർഷിപ്പുകളിൽ ഈടാക്കുന്നത്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നതൊഴിച്ചാൽ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

346 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന് അടുത്തിടെ പുറത്തിറക്കിയ ക്ലാസിക് 350 ബിഎസ്-VI പതിപ്പിന്റേതു പോലെ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ലഭിക്കും. പരിഷ്ക്കരിച്ച എഞ്ചിനിൽ 0.71 bhp യുടെ കുറവുണ്ടാകുമ്പോൾ ടോർഖ് ഔട്ട്പുട്ട് അതേപടി നിലനിർത്തും.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

അതായത് പുതിയ യൂണിറ്റ് 19.3 bhp കരുത്തിൽ 28 Nm torque ആകും ഉത്പാദിപ്പിക്കുക. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി തന്നെ ജോടിയാക്കും.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ്-VI പുതിയ കളർ ഓപ്ഷനുകളിൽ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിൽ ഇലക്ട്രിക്, കിക്ക് സ്റ്റാർട്ട് വകഭേദങ്ങൾ തന്നെ ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

ഫ്യുവൽ ഇഞ്ചക്ഷന്റെ കൂട്ടിച്ചേർക്കൽ ഏകദേശം 10,000 മുതൽ 12,000 രൂപ വരെ വില വർധനവിന് വഴിവെച്ചേക്കാം. പ്രാരംഭ മോഡലായ കിക്ക് സ്റ്റാർട്ട് പതിപ്പിന് നിലവിൽ 1.21 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

ഫ്രെയിം, സസ്പെൻഷൻ, ബ്രേക്ക്, മറ്റ് ഘടകങ്ങൾ എന്നിവ ഇപ്പോൾ മാറ്റമില്ലാതെ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

280 mm ഫ്രണ്ട് ഡിസ്കും 153 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. 3.75 x 19 ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിളിൽ ലഭ്യമാകുന്നത്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

2020 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ്-VI വരും ദിവസങ്ങളിൽ വിപണിയിലെത്തും. ജനപ്രിയ ക്ലാസിക് 350-ന് ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ ,സാധിക്കുന്ന ഒരു ബദൽ മോട്ടോർസൈക്കിളാണിത്. എൻഫീൽഡിന്റെ നിലവിലെ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലും ബുള്ളറ്റ് 350 യാണ്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

എന്നാൽ ഈ വർഷം അവസാനത്തോടെ ഭാരം കുറഞ്ഞതും താങ്ങാനാവുന്നതുമായ ഒരു വാഹനത്തെ പുറത്തിറക്കാൻ തയാറാവുകയാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ. ചെറുപ്പക്കാരായ സ്ത്രീ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഇതിന്റെനിർമാണം പൂർത്തിയാക്കുന്നത്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

ഇതിന് എക്സ്പ്ലോറർ എന്ന് പേര് നൽകാനാണ് സാധ്യത. പുതിയ ഉൽപ്പന്നം റെട്രോ ക്ലാസിക് ഡിസൈൻ സ്വീകരിക്കുമെങ്കിലും കൂടുതൽ യുവത്വ ആകർഷണം മോഡലിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ബിഎസ്-VI എഞ്ചിനുമായി ബുള്ളറ്റ് 350 എത്തുന്നു, ബുക്കിംഗുകൾ ആരംഭിച്ചു

പുതിയ മലിനീകരണ നിമയം വരുന്നതിന്റെ ഭാഗമായി 500 സിസി ബൈക്കുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചിരുന്നു. ഈ മോഡലുകളൾക്ക് കാര്യമായ വിൽപ്പന ലഭിക്കുന്നില്ല എന്നതും ഇതിന് പ്രചോദനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ലാസിക്ക് 500 ന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത് പരിമിത യൂണിറ്റുകളിൽ മാത്രമായിരിക്കും എത്തുക.

More from DriveSpark

Article Published On: Tuesday, February 25, 2020, 15:00 [IST]
English summary
BS6 Royal Enfield Bullet 350 Unofficial Bookings started. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X