ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ച V-സ്ട്രോം 650 XT-യെ സുസുക്കി വിപണിയില്‍ അവതരിപ്പിച്ചത്. 8.84 ലക്ഷം രൂപയാണ് ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

പഴയ മോഡലിനെ അപേക്ഷിച്ച് 1.38 ലക്ഷം രൂപയോളമാണ് പുതുക്കിയ പതിപ്പിനെ കമ്പനി വില്‍ക്കുന്നത്. പേള്‍ വൈറ്റ്, ചാമ്പ്യന്‍ യെല്ലോ എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് V-സ്‌ട്രോം 650 XT-യുടെ ബിഎസ്-VI പതിപ്പിനെ സുസുക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ഇപ്പോഴിതാ ബൈക്ക് ഡെലിവറിക്ക് സജ്ജമായി കഴിഞ്ഞുവെന്ന് വേണം പറയാന്‍. ഡീലര്‍ഷിപ്പില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ബിഎസ് VI ബൈക്കിനെ ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.

MOST READ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

V-സ്ട്രോം 1000 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ് V-സ്ട്രോം 650 XT -ക്കുള്ളത്. പഴയ പതിപ്പില്‍ നിന്ന് ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ പുതിയ മോഡലിനില്ല. അഗ്രസീവ് രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ത്രീ സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി V-സ്‌ട്രോം 650 XT -യുടെ സവിശേഷതയാണ്.

MOST READ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സംവിധാനം.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ബിഎസ് VI -ലേക്ക് നവീകരിച്ച 645 സിസി V-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ 8800 rpm-ല്‍ 70 bhp പവറും 6500 rpm-ല്‍ 62 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

കുറഞ്ഞ rpm-ല്‍ എഞ്ചിന്‍ സ്റ്റാളിംഗ് കുറയ്ക്കുന്ന സ്‌ട്രെസ്-ഫ്രീ സ്റ്റാര്‍ട്ട് അനുവദിക്കുന്ന ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും സുസുക്കി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഇരട്ട ഡിസ്‌ക്കും പിന്നില്‍ 260 mm ഡിസ്‌ക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. രാജ്യാന്തര നിരയില്‍ V-സ്‌ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

MOST READ: തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

216 കിലോഗ്രാം ഭാരത്തിലാണ് പുതിയ ബിഎസ്-VI സുസുക്കി V-സ്‌ട്രോം 650 XT നിര്‍മിച്ചിരിക്കുന്നത്.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

മറ്റ് സവിശേഷതകളില്‍ ബൈക്കിന് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഹാന്‍ഡ്ഗാര്‍ഡുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12-V ആക്‌സസറി പവര്‍ ഔട്ട്ലെറ്റ്, ഒരു പ്ലാസ്റ്റിക് സംപ് ഗാര്‍ഡ് എന്നിവ ലഭിക്കുന്നു.

ബിഎസ് VI സുസുക്കി V-സ്ട്രോം 650 XT ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

സുസുക്കി V-സ്‌ട്രോം 650 XT പ്രീമിയം അഡ്വഞ്ചര്‍ ടൂറര്‍ സെഗ്മെന്റില്‍ 6.79 രൂപ വിലയുള്ള കവസാക്കി വെര്‍സിസ് 650 ആയാണ് ഏറ്റുമുട്ടുന്നത്.

Source: Bikewale

Most Read Articles

Malayalam
English summary
BS6 Suzuki V-Strom 650 XT Starts Arriving At Dealerships, Delivery Start Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X