രൂപം മാറി യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ ക്വാർട്ടർ ലിറ്റർ മോഡലായ FZ25-ന്റെ പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പ് വിപണിയിൽ പുറത്തിറത്താൻ ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ പുതുക്കിയ മോഡൽ എത്തുമെന്ന് നേരത്തെ കമ്പനി സ്ഥിരീകരിച്ചിരുന്നെങ്കിലും അവതരണം വൈകുകയായിരുന്നു.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

എന്നാൽ ഇപ്പോൾ ബിഎസ്-VI പതിപ്പുകൾ ഉടൻ എത്തുന്നു എന്ന സൂചന നൽകുന്ന പുതിയ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. FZ25, FZS25 എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായിരിക്കും മോട്ടോർസൈക്കിൾ വിൽപ്പനക്ക് എത്തുക.ബി‌എസ്-VI പരിഷ്ക്കരണത്തിനൊപ്പം ചില പുതിയ സവിശേഷതകളും ബൈക്കിൽ ഇടംപിടിക്കുന്നതാണ് ശ്രദ്ധേയം.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

എൽഇഡി ഡിആർഎല്ലിനൊപ്പം പുതുക്കിയ ബൈ-ഫങ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റാണ് യമഹ FZ25-ന്റെ പ്രധാന ആകർഷണം. പുതിയ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് ഷാർപ്പ് രൂപകൽപ്പനയാണ് ഉണ്ടാവുക. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള വിഷ്വൽ അപ്പീലിന് കൂടുതൽ കായികക്ഷമതയും ആക്രമണാത്മകതയും നൽകുന്നു.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

ഒരു എഞ്ചിൻ കൗൾ, മൾട്ടി-ഫംഗ്ഷൻ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് സ്വിച്ച് സുരക്ഷാ സവിശേഷത എന്നിവയും യമഹ ബി‌എസ്-VI FZ25-ൽ വാഗ്‌ദാനം ചെയ്യും. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ മോഡൽ തെരഞ്ഞെടുക്കാം.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

FZ25 ശ്രേണിയിൽ പുതുതായി കൂട്ടിച്ചേർക്കുന്ന മോഡലായിരിക്കും FZS25. എൻട്രി ലെവൽ FZ, FZS വകഭേദങ്ങൾ പോലെതന്നെയാണ് ഇവയും. സ്റ്റൈലിംഗിന്റെ കാര്യത്തിൽ രണ്ട് പതിപ്പുകളും സമാനമായിരിക്കും. രണ്ടാമത്തേതിന് അധിക സവിശേഷതകൾ ഉണ്ടാകും എന്നുമാത്രം. ഒരു ജോഡി നക്കിൾ ഗാർഡുകളും നീളമുള്ള വൈസറുമാണ് പ്രധാന മാറ്റം.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

കൂടാതെ പ്രത്യേകമായ കളർ സ്കീമുകളിലും FZS25 ലഭ്യമാകും. ഗോൾഡൻ അലോയ് വീലുകളുള്ള ഡാർക്ക് സിയാൻ, ഡാർക്ക് ബ്ലൂ, ബ്ലാക്ക് അലോയ് വീലുകളുള്ള മെറ്റാലിക് വൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

പുതുക്കിയ ബി‌എസ്-VI 249 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് 2-വാൽവ് SOHC ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ 8,000 rpm-ൽ പരമാവധി 20.8 കരുത്തും 6,000 rpm-ൽ 20.1 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

സുസുക്കി ജിക്‌സർ 250, ബജാജ് ഡൊമിനാർ 250 കെടിഎം 250 ഡ്യൂക്ക് തുടങ്ങിയ മോഡലുകളാണ് പരിഷ്ക്കരിച്ച ബിഎസ്-VI യമഹ FZ25 ശ്രേണിയുടെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ. അടുത്തിടെ കമ്പനി തങ്ങളുടെ ശ്രേണിയിലെ എല്ലാ മോട്ടോർസൈക്കുകളേയും സ്കൂട്ടറുകളെയും കർശനമായ ബിഎസ്-VI മലിനീകരണത്തിന് അനുസൃതമായി പരിഷഅക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

രൂപം മാറി ബിഎസ്-VI യമഹ FZ25 വിപണിയിലേക്ക്, എത്തുന്നത് രണ്ട് മോഡലുകളിൽ

അതോടൊപ്പം സലൂട്ടോ RX110, സലൂട്ടോ 125, SZ-RR, ഫേസർ 25 തുടങ്ങിയ മോട്ടോർസൈക്കിളുകളെയും ഇന്ത്യൻ വിപണിയിൽ നിന്നും യമഹ പിൻവലിച്ചു. കാര്യമായ വിൽപ്പനയില്ലാത്തതിനാൽ ബിഎസ്-VI നവീകരണം നൽകുന്നതിന് അർത്ഥമില്ലെന്നാണ് ബ്രാൻഡിന്റെ വിലയിരുത്തൽ. അതിനാലാണ് ഈ നാല് മോഡലുകളെയും വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.

More from DriveSpark

Article Published On: Tuesday, April 7, 2020, 13:46 [IST]
English summary
BS6 Yamaha FZ 25 launch soon. Read in Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X