സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഫ്മോട്ടോ തങ്ങളുടെ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു. ഏകദേശം 2.54 ലക്ഷം രൂപയ്ക്ക് തുല്യമായ 165,000 പെസോയ്ക്കാണ് സ്പോർട്‌സ് ബൈക്കിനെ കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

ചൈനയിൽ നിന്ന് ഇത് ഫിലിപ്പൈൻസിലേക്ക് കയറ്റുമതി ചെയ്താണ് എത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച 300NK മോഡലിനെ അടിസ്ഥാനമാക്കിയാണ് ഫെയർ പതിപ്പായ 300SR ഒരുങ്ങിയിരിക്കുന്നത്.

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, മസ്കുലർ ഫ്യൂവൽ ടാങ്ക്, ടെയിൽ വിഭാഗത്തിനായി സ്പോർട്ടി, സ്പ്ലിറ്റ് സജ്ജീകരണം എന്നിവ ഉൾപ്പെടുന്ന ആക്രമണാത്മക രൂപകൽപ്പനയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം.

MOST READ: സ്കോഡ റാപ്പിഡ് TSI ഓട്ടോമാറ്റിക് പതിപ്പുകൾ സെപ്റ്റംബറിൽ വിപണിയിൽ എത്തും

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

അതോടൊപ്പം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവർ, അതുപോലെ തന്നെ ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള ആക്‌സസറികളും സിഫ്മോട്ടോ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫ്യുവൽ ഫില്ലർ ക്യാപ്, ക്രാഷ് പരിരക്ഷണവും പട്ടികയിൽ ഉൾപ്പെടുന്നു.

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

292 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സി‌എഫ്‌മോട്ടോ 300SR-ന് കരുത്തേകുന്നത്. ഇത് 8,750 rpm-ൽ 28.7 bhp പവറും 7,250 rpm-ൽ 25.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ച് ഫംഗ്ഷനോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: LX 570 എസ്‌യുവിയുടെ ഇൻ‌സ്പിരേഷൻ സീരീസ് പുറത്തിറക്കി ലെക്‌സ‌സ്

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

സവിശേഷതകളെ സംബന്ധിച്ചിടത്തോളം രണ്ട് ഡിസ്പ്ലേ ലേഔട്ടുകളുള്ള ഒരു പൂർണ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് സിഎഫ് മോട്ടോ 300SR-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി 37 mm ഫോർക്ക് അപ്പ് ഫ്രണ്ടും പിന്നിൽ ഒരു മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

സിഫ്മോട്ടോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലാണ് 300SR. ഇത് ബ്രാൻഡിന്റെ നിരയിൽ നിന്നും ആഭ്യന്തര വിപണിയിൽ കളംനിറയുന്ന ഒരു പ്രധാന ഉൽ‌പ്പന്നമായിരിക്കും. അടുത്ത വർഷം തുടക്കത്തോടെ ബൈക്ക് വിൽപ്പനക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

മികച്ച പെർഫോമെൻസും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ബോഷ് EFi സാങ്കേതികവിദ്യയും സിഫ്മോട്ടോ 300SR-ൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ എത്തിയാൽ ടി‌വി‌എസ് അപ്പാച്ചെ RR 310, കെ‌ടി‌എം RC 390 തുടങ്ങിയ സെഗ്‌മെന്റിലെ വമ്പൻ മോഡലുകളുമായിരിക്കും മത്സരം നേരിടേണ്ടവരിക.

സിഫ്മോട്ടോ 300SR മോഡലിനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു, അടുത്ത ലക്ഷ്യം ഇന്ത്യ

എന്നിരുന്നാലും വിപണിയിൽ മേൽകൈ നേടാനായി ഈ ശ്രേണിയിൽ ആക്രമണാത്മക വിലയോടെയാകും 300SR അവതരിപ്പിക്കുക. ഇതിനായി പ്രാദേശികമായി മോട്ടോർസൈക്കിൾ കൂട്ടിച്ചേർക്കാനാണ് ചൈനീസ് ബ്രാൻഡിന്റെ പദ്ധതി.

Most Read Articles

Malayalam
English summary
CFMoto 300SR Launched In Philippines. Read in Malayalam
Story first published: Tuesday, August 18, 2020, 20:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X