ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഇലക്ട്രിക് സ്‌കൂട്ടര്‍ സബ് ബ്രാന്‍ഡായ ചേതക്കിന്റെ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്. ബംഗളൂരുവിലെ എല്ലാ ചേതക് സര്‍വീസ് സെന്ററുകളും പൂനെയിലെ തെരഞ്ഞെടുത്ത ഏതാനും സെന്ററുകളുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം പുനരാരംഭിച്ച ഇരുചക്ര വാഹന കമ്പനികളുടെ പട്ടികയില്‍ ചേതകും ഇടംപിടിച്ചു.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഹീറോ, ബജാജ്, കെടിഎം, പിയാജിയോ, റോയല്‍ എന്‍ഫീല്‍ഡ്, ടിവിഎസ്, ജാവ, ഹാര്‍ലി ഡേവിഡ്സണ്‍, ഹോണ്ട, ഇലക്ട്രിക് കമ്പനികളായ ഹീറോ ഇലക്ട്രിക്, ഓകിനാവ എന്നിവരാണ് നേരത്തെ പ്രവര്‍ത്തനം ആരംഭിച്ച കമ്പനികള്‍.

MOST READ: മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

നിര്‍മ്മാതാക്കളായ ബജാജില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ചേതക്. ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിയതോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രമേ ഇനി സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഫെബ്രുവരി 29 വരെ നടത്തിയ ബുക്കിങ്ങുകള്‍ സെപ്റ്റംബറില്‍ മാത്രമേ വിതരണം ചെയ്യൂ എന്ന് ബജാജ് ഓട്ടോ അടുത്തിടെ അറിയിച്ചിരിക്കുന്നത്. ബുക്കിങ് സീക്വന്‍സുകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പേയ്മെന്റ് തീയതി എന്നിവയെ ആശ്രയിച്ച് ഡെലിവറികള്‍ നല്‍കുക.

MOST READ: തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഉപഭോക്താക്കള്‍ക്ക് അവരുടെ ഓര്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ അവസാന പേയ്‌മെന്റ് നടത്താനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്ലഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം, ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ 91 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

2020 ജനുവരി പകുതിയോടെയാണ് ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇരുമോഡലുകളിലെയും ഫീച്ചറുകള്‍ ഒന്നാണെങ്കിലും ഡിസൈനിലും നിറങ്ങളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ് എന്നിവരാണ് വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളികള്‍. പൂനെയില്‍ നാലു ഡീലര്‍ഷിപ്പുകളും ബംഗളൂരുവില്‍ 14 ഡീലര്‍ഷിപ്പുകളുമാണ് ചേതക് ഇലക്ട്രിക്കിന് ഉള്ളത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് സ്‌കൂട്ടര്‍ ലഭ്യമാകും. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള 3kWh ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. 16 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ സൃഷ്ടിക്കും.

ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. ഇക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. 70 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

More from DriveSpark

Article Published On: Wednesday, May 20, 2020, 12:58 [IST]
English summary
Chetak Service Centres Reopen In Bengaluru, Pune. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X