തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി പുതിയ ജിംനി അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ ഓഫ് റോഡർ പ്രേമികൾ വാഹനത്തിന്റെ അവതരണത്തിനായി കാത്തിരിക്കുകയാണ്. മെയ് മുതൽ മിനി എസ്‌യുവിയുടെ ഉത്പാദനം ആരംഭിക്കുമെന്ന റിപ്പോർട്ടുകളും ഇതിനിടക്ക് പുറത്തുവന്നു.

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

എന്നാൽ കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിച്ചെന്നും വാർത്തയുണ്ട്. അതേസമയം ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ജിംനിയുടെ ഇന്ത്യൻ അവതരണത്തെ കുറിച്ച് മാരുതി സുസുക്കിക്ക് ഇപ്പോഴും ഉറപ്പില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

ടൈംസ് ഡ്രൈവിനോട് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ വിപണിയിലെ ജിംനിയുടെ സാധ്യതകൾ കമ്പനി ഇപ്പോഴും വിലയിരുത്തി വരികയാണെന്നും ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

MOST READ: മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

2020 ഓട്ടോ എക്‌സ്‌പോയിൽ സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് സുസുക്കി ജിംനി എസ്‌യുവിക്ക് ലഭിച്ചത്. ലഗേജുകൾക്ക് ഇടമില്ലാത്ത നാല് യാത്രക്കാരെ മാത്രം ഉൾക്കൊള്ളുന്ന മൂന്ന് ഡോറുകളുള്ള എസ്‌യുവിയുടെ സിയെറ പതിപ്പിനയാണ് കമ്പനി പ്രദർശിപ്പിച്ചത്.

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

ഇന്ത്യയിൽ ഇത് വിജയകരമാക്കാൻ മാരുതി സുസുക്കി നമ്മുടെ വിപണിയിൽ അഞ്ച് ഡോർ പതിപ്പ് നിർമിക്കേണ്ടതുണ്ട്. ഇതിനായി ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ നിക്ഷേപം നടത്തേണ്ടിവരും. നീളം വർധിപ്പിക്കുന്നതിലൂടെ ജിംനിയുടെ ഹാൻഡിലിംഗ് മേൻമകളെ ഇത് ബാധിച്ചേക്കാം.

MOST READ: തിരിച്ചുവരവിനൊരുങ്ങി ടൊയോട്ട വെൻസ, ഇടംപിടിക്കുന്നത് പ്രീമിയം എസ്‌യുവി നിരയിലേക്ക്

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

എട്ട് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലയിൽ പുതിയ ജിംനി എസ്‌യുവി പുറത്തിറക്കാൻ മാരുതി സുസുക്കിക്ക് സാധിക്കും. ഈ വിലയ്ക്ക് വിറ്റാര ബ്രെസയുടെയും മാരുതി എസ്-ക്രോസിന്റെയും വിൽപ്പനയെ സ്വാധീനിക്കാൻ ജിംനിക്ക് കഴിയും.

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

സുസുക്കി ജിംനിയെ ഇന്ത്യയിലെ പുതുതലമുറ മാരുതി ജിപ്‌സി എന്ന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ കണ്ടീഷനിംഗ്, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി ആധുനിക സവിശേഷതകളാണ് മോഡലിൽ വാഗ്‌ദാനം ചെയ്യുക.

MOST READ: അർബൻ ക്രൂയിസറിന്റെയും എസ്-ക്രോസ് പെട്രോളിന്റെയും ഉത്പാദാനം ഉടൻ ആരംഭിക്കും

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

ഡ്യുവൽ-ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ഫോർവേഡ് ബ്രേക്കിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സവിശേഷതകളും വാഹനത്തിന് ലഭിക്കും.

തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ജിംനിയിൽ ഉപയോഗിക്കുക. ഇത് 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ ഉണ്ടാകും. ഇത് സുസുക്കിയുടെ നൂതന 4x4 ഓൾ ഗ്രിപ്പ് സിസ്റ്റത്തിൽ വരും.

Most Read Articles

Malayalam
English summary
Maruti Suzuki yet to make final decision on the launch of Jimny SUV in India. Read in Malayalam
Story first published: Wednesday, May 20, 2020, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X