കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

പുതിയ ഹോണ്ട CRF1100L ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് ഇന്ത്യൻ വിപണിയിൽ എത്തും. 15 ലക്ഷം രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിൾ സികെഡി റൂട്ട് വഴിയാകും രാജ്യത്ത് എത്തുക.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

പഴയ CRF1000L ആഫ്രിക്ക ട്വിന്റെ കാര്യത്തിലെന്നപോലെ തന്നെ ബൈക്കിന്റെ ഡിസിടി പതിപ്പ് മാത്രമേ ഹോണ്ട ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയുള്ളൂ. പഴയ മോഡലിനെ അപേക്ഷിച്ച് ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചാണ് അഡ്വഞ്ചർ മോട്ടോർ സൈക്കിളിനെ കമ്പനി ഇന്ത്യയിൽ എത്തിക്കു. ബിഎസ്-VI പരിഷ്ക്കരിണത്തിന് പുറമെ പുതിയതും വലുതുമായ സമാന്തര-ഇരട്ട എഞ്ചിൻ 2020 ആഫ്രിക്ക ട്വിന്നിന് ലഭിക്കുന്നുവെന്നതാണ് പ്രധാന ആകർഷണം.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

നിലവിലെ മോഡലിൽ ഉണ്ടായിരുന്ന 998 സിസി യൂണിറ്റിന് പകരം കരുത്തേറിയ പുതിയ 1,084 സിസി എഞ്ചിനാണ് അഡ്വഞ്ചർ ടൂറർ മോട്ടോർ സൈക്കിളിന് ഹോണ്ട നൽകിയിരിക്കുന്നത്. പുതിയ പരിഷ്ക്കരണങ്ങളിൽ ബൈക്ക് മെലിഞ്ഞതായി കാണപ്പെടുന്നു. കൂടാതെ നിലവിലെ മോഡലിനേക്കാൾ കൂടുതൽ മികച്ച സാങ്കേതികവിദ്യയും പുതിയ കണക്റ്റിവിറ്റി സവിശേഷതകളും 2020 ആഫ്രിക്ക ട്വിന്നിൽ ഉൾക്കൊള്ളുന്നു.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

നവീകരിച്ച 1084 സിസി എഞ്ചിൻ 109 bhp കരുത്തിൽ 105 Nm torque ഉത്പാദിപ്പിക്കുന്നു. വിപണിയിൽ നിന്ന പിൻവാങ്ങുന്ന മോഡലിനേക്കാൾ 2.5 കിലോഗ്രാം ഭാരം കുറഞ്ഞതാണ് പുതിയ എഞ്ചിനെന്ന് ഹോണ്ട അവകാശപ്പെടുന്നു.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

ആറ് സ്പീഡ് മാനുവൽ, DCT ഗിയർബോക്‌സ് എന്നീ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകും. വീലി കൺട്രോൾ, കോർണറിംഗ് എബിഎസ്, റിയർ-ലിഫ്റ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ലൈറ്റുകൾ എന്നിവയെല്ലാം പുതിയ ആഫ്രിക്ക ട്വിന്നിന്റെ സവിശേഷതകളാണ്.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

ആപ്പിൾ കാർപ്ലേയും പിന്തുണയ്ക്കുന്ന പുതിയ 6.5 ഇഞ്ച് TFT ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് 2020 ആഫ്രിക്ക ട്വിൻ CRF 1100L ൽ നൽകിയിരിക്കുന്നത്. സിക്സ്-ആക്സിസ് IMU, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പുതിയ ബൈക്കിന് ലഭിക്കും.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

കൂടാതെ ഇപ്പോൾ ചെറിയ വിൻഡ്‌സ്ക്രീൻ, എഞ്ചിൻ ബാഷ് പ്ലേറ്റ്, പരമ്പരാഗത വയർ-സ്‌പോക്ക് വീലുകൾ, ട്യൂബ് ടയറുകൾ എന്നിവയും പുതിയ 2020 ആഫ്രിക്ക ട്വിന്നിൽ ഉൾപ്പെടുന്നു.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

പരിഷ്ക്കരിച്ച ഡിസൈനിനൊപ്പം ഡബിൾ ക്രാഡിൾ ഫ്രെയിമും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ തലമുറ മോട്ടോർസൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിംഗാം അൽപ്പം വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും വീൽബേസ് 1,575 mm അതേപടി നിലനിർത്തിയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

മോട്ടോർസൈക്കിന്റെ മുൻവശത്ത് അപ്സൈഡ് ഡൗണ്‍ സസ്പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. മുൻവശത്ത് ഇരട്ട-ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ ചാനൽ എബിഎസും ജാപ്പനീസ് നിർമാതാക്കൾ ലഭ്യമാക്കുന്നു. ഓഫ്-റോഡ് ക്രമീകരണങ്ങളുള്ള തെരഞ്ഞെടുക്കാവുന്ന ABS മോഡും പുതിയ CRF 1100L ന്റെ പ്രത്യേകതയാണ്. ടൂർ, അർബൻ, ഗ്രേവൽ, ഓഫ്-റോഡ് എന്നീ നാല് റൈഡ് മോഡ് ക്രമീകരണങ്ങളും ബൈക്കിന്റെ ആകർഷണമാണ്.

കരുത്തേറിയ പുതിയ ആഫ്രിക്ക ട്വിൻ മാർച്ച് അഞ്ചിന് വിപിണിയിലേക്ക്

ലോക വിപണിയിൽ ട്രയംഫ് ടൈഗർ, സുസുക്കി വി ക്രോസ്, ഡ്യുകാട്ടി മൾട്ടിസ്ട്രാഡ 950 തുടങ്ങിയ മോഡലുകളാണ് ഹോണ്ട ആഫ്രിക്ക ട്വിന്നിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, February 26, 2020, 10:57 [IST]
English summary
CRF1100L Africa Twin India Launch on March Fifth. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X