ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

കൊറോണ വൈറസ് വ്യാപനം മൂലം വാഹന വിപണി മന്ദഗതിയിൽ നീങ്ങുമ്പോൾ ഹീറോ മോട്ടോകോർപ് ഈ വർഷം ഏറ്റവും ശക്തമായ വീണ്ടെടുക്കലിനെയാണ് സാക്ഷ്യംവഹിക്കുന്നത്. 2020 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ 5.06 ലക്ഷം യൂണിറ്റിലധികം ചില്ലറ വിൽപ്പന നടത്താൻ ബ്രാൻഡിനു കഴിഞ്ഞു.

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

വിൽപ്പന കണക്ക് വളരെ ശ്രദ്ധേയമാണെങ്കിലും കഴിഞ്ഞ വർഷം ജൂലൈയിൽ വിറ്റഴിച്ച 5.11 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ഇത് അല്പം കുറവാണ് എന്നത് യാഥാർഥ്യം തന്നെ. സ്കൂട്ടർ വിൽപ്പനയുടെ കാര്യത്തിൽ മാന്യമായ കണക്കുകൾ രേഖപ്പെടുത്താനും ഹീറോയ്ക്ക് സാധിച്ചിട്ടുണ്ട്.

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

കമ്പനിയുടെ മുൻനിര സ്കൂട്ടർ മോഡലായ മാസ്ട്രോ അതിന്റെ ശ്രേണിയിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് നടത്തിയത് (6,201 യൂണിറ്റ്). അതേസമയം 16,290 യൂണിറ്റുകൾ നിരത്തിലെത്തിച്ച പ്ലെഷർ കരുത്ത് തെളിയിച്ചു.

MOST READ: റേസിങ് സിക്‌സ്റ്റീസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

മറുവശത്ത് 13,184 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹീറോ ഡെസ്റ്റിനിയും കമ്പനിക്ക് ആശ്വാസമേകി. 2019 ജൂലൈയിൽ വിറ്റ 11,158 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് ഡെസ്റ്റിനി 125-ന്റെ വിപണിയിൽ ഹീറോ കൈപ്പിടിയിലാക്കിയത്.

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

2020 ജൂണിൽ ഡെസ്റ്റിനിയുടെ 12,475 യൂണിറ്റും നിരത്തിലെത്തിക്കാൻ ഹീറോയ്ക്ക് കഴിഞ്ഞു. സ്കൂട്ടറിന്റെ പ്രതിമാസ വിൽപ്പനയിൽ അഞ്ച് ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

MOST READ: വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

കമ്പനിയുടെ മൊത്തത്തിലുള്ള വിൽ‌പന കണക്കുകളിൽ‌ ഒരു ചെറിയ അംശം കുറഞ്ഞപ്പോൾ‌ ഡെസ്റ്റിനി 125 സ്കൂട്ടറിന്റെ വിൽ‌പനയിൽ‌ വർധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്. മോഡലിന്റെ ജനപ്രീതി വർധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം അതിന്റെ താങ്ങാനാവുന്ന ഘടകമാണ്.

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

സ്റ്റീൽ വീലുകൾ ലഭിക്കുന്ന ഡെസ്റ്റിനിയുടെ ബേസ് LX വേരിയന്റിന് 65,810 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം അലോയ് വീലുകൾ, ചാർജിംഗ് സ്ലോട്ട്, ബൂട്ട് ലൈറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഉയർന്ന VX പതിപ്പിന് 68,600 രൂപയുമാണ് വില.

MOST READ: 52 കോടി രൂപ വിലമതിക്കുന്ന നമ്പർ പ്ലേറ്റുമായി ബുഗാട്ടി ഷിറോൺ

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

ഹീറോയുടെ തന്നെ മാസ്ട്രോ 125 ആയി താരതമ്യപ്പെടുത്തുമ്പോൾ ഡെസ്റ്റിനി മുടക്കുന്ന തുകയ്ക്ക് മികച്ച മൂല്യമാണ് നൽകുന്നത്. 124.6 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ ഡെസ്റ്റിനി 125-ന് കരുത്തേകുന്നത്. ഇത് പരമാവധി 9.1 bhp കരുത്തും 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹീറോയ്ക്ക് കരുത്തായി ഡെസ്റ്റിനി 125; വിൽപ്പനയിൽ 18 ശതമാനം വളർച്ച

ട്രിപ്പ് മീറ്ററും ഫ്യുവൽ ഗേജും അടങ്ങുന്ന സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സംയോജിത ബ്രേക്കിംഗ് സിസ്റ്റവും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നു. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്ന i3s ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Destini 125 Posts 18 Percent Year-On-Year Sales Growth. Read in Malayalam
Story first published: Saturday, August 29, 2020, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X