സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

സ്‌ക്രാംബ്ലര്‍ 1100 പ്രോ, സ്‌ക്രാംബ്ലര്‍ 1100 പ്രോ സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

ഇതിന് പിന്നാലെ ഇപ്പോള്‍ പുതിയൊരു മോഡലിനെക്കൂടി ബ്രാന്‍ഡ് വിപണിക്കായി പരിചയപ്പെടുത്തി. സ്‌ക്രാംബ്ലര്‍ 1100-ന്റെ എന്‍ട്രി ലെവല്‍ വേരിയന്റാണ് ഡ്യുക്കാട്ടി അവതരിപ്പിച്ചത്.

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ യൂറോപ്പില്‍ അനാച്ഛാദനം ചെയ്തു. എന്നാല്‍ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100-ന്റെ അല്‍പ്പം താങ്ങാനാവുന്ന പതിപ്പ് വാഗ്ദാനം ചെയ്യുന്നതിനായി ഈ മോഡലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

എന്നാല്‍ ഇതുംസംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. റെഗുലര്‍ പതിപ്പിനോട് ഏറെക്കുറെ സമാനമാണ് സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ.

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

വില കുറഞ്ഞതും കൂടുതല്‍ പരമ്പരാഗതവുമായ ക്ലാസിക് മിററുകള്‍, പ്ലെയിന്‍, സാറ്റിന്‍ മാറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീം, ഫ്യുവല്‍ ടാങ്കിലെ വശങ്ങളില്‍ അലുമിനിയം ഫിനിഷ് പാനല്‍ എന്നിവ ഈ പതിപ്പിന് ലഭിക്കുന്നു.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

ഇലക്ട്രോണിക്‌സ് സ്യൂട്ടില്‍, ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയ്ക്കും ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ (DTC) ലഭിക്കുന്നു. ഇത് ഈ മോഡലിനായി പ്രത്യേകമായി കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. കോര്‍ണറിംഗ് എബിഎസ്, കൂടാതെ മൂന്ന് സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡുകള്‍ (ആക്റ്റീവ്, ജേണി, സിറ്റി) എന്നിവയും ബൈക്കിന്റെ സവിശേഷതയാണ്.

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

1.079 സിസി, ഡെസ്‌മോഡ്രോമിക് L-ട്വിന്‍ എഞ്ചിനാണ് പുതിയ സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയ്ക്ക് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 85 bhp കരുത്തും 4,750 rpm-ല്‍ 88 Nm torque ഉം സൃഷ്ടിക്കും.

MOST READ: പുതിയ RS660 മിഡിൽവെയ്റ്റ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ പുറത്തിറക്കി അപ്രീലിയ

സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയെ വെളിപ്പെടുത്തി ഡ്യുക്കാട്ടി

സസ്പെന്‍ഷന്‍ യൂണിറ്റുകളില്‍ മുന്നില്‍ അപ്‌സൈഡ് ഫോര്‍ക്കും പിന്നില്‍ കയാബ മോണോഷോക്ക് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍, പുതിയ സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 11.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ താഴെയാകും ഈ പതിപ്പിനെ അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled Scrambler 1100 Dark PRO. Read in Malayalam.
Story first published: Monday, October 12, 2020, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X