ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ് "ഫോട്ടോൺ"

വാഹന മലിനീകരണം കുറയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം ജനപ്രീതി നേടിവരികയാണ്. ഇന്ന് വിവിധതരം ബാറ്ററി പവർഡ് ഇരുചക്ര വാഹനങ്ങൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

എങ്കിലും മറ്റ് ആഗോളവിപണികളെ അപേക്ഷിച്ച് ഇന്ത്യയിൽ വേണ്ടത്ര ഇവി ഓപ്ഷനുകൾ ഇല്ലെന്നതാണ് യാഥാർത്ഥ്യം. പ്രത്യേകിച്ച് രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ. ചില ഇലക്ട്രിക് ബൈക്ക് നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചുവെന്നത് ശരിയാണ്. എന്നാൽ ഇവക്കൊന്നും തന്നെ മിക്ക ബൈക്ക് പ്രേമികളെയും ആകർഷിക്കാനുള്ള കഴിവുണ്ടായിരുന്നില്ല.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകൾക്ക് ബദലാകാൻ കഴിയാത്ത ഒരു മോഡലിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നത് ഇനിയെങ്കിലും വാഹന കമ്പനികൾ മനസിലാക്കേണ്ടതുണ്ട്. ഇവിടുന്ന് വ്യത്യസ്‌തമാവുകയാണ് റോയൽ എൻഫീൽഡ് ഫോട്ടോൺ ഇവി. ശ്രദ്ധിക്കേണ്ട കാര്യം ഇതിന്റെ പിന്നിൽ എൻഫീൽഡ് ബ്രാൻഡ് അല്ല എന്നുള്ളതാണ്.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

ക്ലാസിക് സ്റ്റൈലിംഗും ടൺ റെട്രോ അപ്പീലും ഉള്ള നിങ്ങളുടെ സാധാരണ ബുള്ളറ്റിനെ പോലെ തന്നെയാണ് ഈ കസ്റ്റമൈസ്‌ഡ് ഫോട്ടോൺ ഇവിയും ഒരുങ്ങിയിരിക്കുന്നത്. എന്നിരുന്നാലും ന്യൂ-ടൗൺ അധിഷ്ഠിത ഇലക്ട്രിക് ക്ലാസിക് കാർസ് ബാറ്ററിയാണ് പൂർണ ഇലക്‌ട്രിക് മോഡലായ ഫോട്ടോണിൽ ഉപയോഗിക്കുന്നത്.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

പോർഷ, മസെരാട്ടി എന്നിവയിൽ നിന്നുള്ള ഇവി മോഡലുകളാണ് ഇലക്ട്രിക് ക്ലാസിക് കാറുകൾ എന്ന് അറിയപ്പെടുന്നത്. ഇത്തവണ അവർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് എടുത്ത് അതിന്റെ ഗ്യാസോലിൻ പവർ എഞ്ചിന് പകരം ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചു.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

ഇത് പരമാവധി 15.6 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. അതേസമയം ടോർഖ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 300 Nm torque സൃഷ്‌ടിക്കുമെന്നാണ് ഊഹം.ഫോട്ടോൺ എന്ന് വിളിക്കപ്പെടുന്ന ഈ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇവിക്ക് 128 കിലോമീറ്റർ മൈലേജും മണിക്കൂറിൽ 112 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുണ്ട്.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

പെട്രോൾ പതിപ്പിൽ നിന്ന് കടമെടുത്ത ചാസിയും സസ്പെൻഷൻ ഘടകങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.അതായത് മോട്ടോർ സൈക്കിൾ സമാനമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ്. എന്നിരുന്നാലും സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമായി വൈബ്രേഷനുകളോ ഓയിൽ ചോർച്ചകളോ ഉയർന്ന ചെലവുകളോ ഇവിക്ക് ഉണ്ടാകില്ല.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

കാഴ്ചയുടെ കാര്യത്തിൽ നമുക്കെല്ലാവർക്കും അറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ റോയൽ എൻ‌ഫീൽഡ് ബുള്ളറ്റിനോട് ഏറെക്കുറെ സാമ്യമുള്ളതാണ് ഫോട്ടോൺ. പക്ഷേ അടുത്ത് നോക്കുകയാണെങ്കിൽ ചില വിശദമായ മാറ്റങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകും.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

ഉദാഹരണത്തിന്, ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണ്. കൂടാതെ റിംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും ഇതിൽ ഇടംപിടിച്ചിരിക്കുന്നു. ഫ്യുവൽ ടാങ്ക് വ്യത്യസ്‌ത തരത്തിലുള്ള പിൻ‌സ്‌ട്രൈപ്പ് ഡിസൈൻ‌ നൽ‌കുന്നു.

ഹാർലി ലൈവ്‌വെയറിനേക്കാൾ കുറഞ്ഞ ചെലവിൽ ബുള്ളറ്റിന്റെ ഇലക്‌ട്രിക് പതിപ്പ്

റോയൽ എൻഫീൽഡ് ഫോട്ടോണിന്റെ വില 20,000 ഡോളറാണ് അതായത് ഏകദേശം 18.9 ലക്ഷം രൂപ. ഇത് സാധാരണ മോഡലിന്റെ വിലയേക്കാൾ പലമടങ്ങ് കൂടുതലാണ്. പക്ഷേ ഇത് ഇപ്പോഴും ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയറിനേക്കാൾ വിലകുറഞ്ഞതാണ് എന്നതാണ് ആകർഷണം. ഹാർലിയുടെ ഇലക്‌ട്രിക്കിന് ഏകദേശം 28.4 ലക്ഷം രൂപയാണ് വില.

Most Read Articles

Malayalam
English summary
Royal Enfield Bullet Converted to Electric. Read in Malayalam
Story first published: Monday, April 6, 2020, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X