WYLD ചോപ്പർ സ്റ്റൈൽ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് EMoS
ഓസ്‌ട്രേലിയൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് (EMoS) WYLD എന്ന പുതിയ "ചോപ്പർ സ്റ്റൈൽ" ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി.

ഓസ്‌ട്രേലിയയിൽ ബൈക്ക് വിൽക്കാൻ കമ്പനി ഇതിനകം തന്നെ അനുമതി നേടിയിട്ടുണ്ട്, കൂടാതെ EMoS -ന്റെ സ്വകാര്യ ഗതാഗത ലൈനിലേക്ക് WYLD ചേർക്കപ്പെടും.

ഡീപ് ഹാംഗർ ഹാൻഡിൽബാറുകൾ, ഫോർവേഡ് മൗണ്ട് ചെയ്ത മിനി ഫ്ലോർബോർഡുകൾ, റിലാക്സ്ഡ് സിറ്റിംഗ് പൊസിഷൻ, തടിച്ച് ഫ്രണ്ട് & റിയർ ഫെൻഡറുകൾ, ഒരു വലിയ സോളോ സാഡിൽ എന്നിവ പോലുള്ള പരമ്പരാഗത ക്രൂയിസർ സ്റ്റൈലിംഗ് ഘടകങ്ങൾ WYLD -ൽ ഉണ്ടാകും. 18 ഇഞ്ച് വീലുകളിലെ ഫാറ്റ് ടയറുകളും ക്രൂയിസർ സ്റ്റൈലിംഗിന് മാറ്റ് കൂട്ടുന്നതാണ്.
MOST READ: ഫോർഡ് എൻഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

മുമ്പ് വാഗ്ദാനം ചെയ്ത വാഹനങ്ങളുടെ ഫ്രെയിമുകളിൽ ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കുന്നത് ഇലക്ട്രിക് മോട്ടോറുകളുടെയും ബാറ്ററികളുടെയും ഉപയോഗം നൽകുന്ന ഡിസൈൻ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് EMoS സിഇഒയും സഹസ്ഥാപകനുമായ ഹാരി പ്രോസ്കെഫല്ലാസ് പറഞ്ഞു.

ആളുകൾ തങ്ങളുടെ വാഹനങ്ങൾ ശ്രദ്ധിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. ഫോമിനെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ഉപഭോക്താക്കൾ ആവേശഭരിതരാകണമെന്നും WYLD പോലുള്ള ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കാനായി ഒരു തീരുമാനം എടുക്കണമെന്നും തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WYLD -ന്റെ ഉയർന്ന വേഗത വെറും മണിക്കൂറിൽ 50 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതിനാൽ ചില ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ ഇത് ഓടിക്കാൻ മോട്ടോർ സൈക്കിൾ ലൈസൻസിന്റെ ആവശ്യമില്ല.

മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്കുകൾ (12 Ah, 20 Ah, 30 Ah) ഉള്ള മോട്ടോറുകളുടെ ഒരു നിരയാണ് WYLD -ന്റെ കരുത്ത് പകരുന്നത്.
MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്

12 Ah പതിപ്പിന് 60 കിലോമീറ്റർ ശ്രേണിയും, 20 Ah വേരിയന്റിന് 80 കിലോമീറ്ററും 30 Ah പതിപ്പിന് 90 കിലോമീറ്ററും ശ്രേണി നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ബാറ്ററികളില്ലാതെ വെറും 74 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 200 കിലോഗ്രാം ഭാരം വഹിക്കാനാവും. WYLD -യുടെ എൻട്രി ലെവൽ വേരിയന്റിനായി AUD 2,999 (ഏകദേശം 1.61 ലക്ഷം രൂപ) മുതൽ വിലകൾ ആരംഭിക്കുന്നു.
MOST READ: ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ഓസ്‌ട്രേലിയയ്‌ക്ക് പുറത്തുള്ള ഏത് മാർക്കറ്റിലും WYLD വാഗ്ദാനം ചെയ്യുന്നതിനായി EMoS പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, അതിനാൽ ഇത് ഇന്ത്യയിലേക്ക് ഉടനെ എങ്ങും എത്തും എന്ന് കരുതുന്നില്ല.


Click it and Unblock the Notifications








