മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; ഫോക്‌സ്‌വാഗൺ ടാവോസ്
ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ആഗോള വിപണിക്കായി പുതിയൊരു മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കുകയാണ്. പുതിയ മോഡൽ ടാവോസ് എന്നായിരിക്കും അറിയപ്പെടുകയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ടിഗുവാൻ ക്രോസ്ഓവറിന് താഴെയായി പുതിയ ടാവോസ് 2020 ഒക്ടോബർ 13-ന് ആഗോള അരങ്ങേറ്റം കുറിക്കും. ഈ ഫോക്സ്‍വാഗൺ മിഡ്-സൈസ് എസ്‌യുവി വടക്കേ അമേരിക്കൻ വിപണിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത മോഡലാണ്.

ചൈനയിലെ താരു എസ്‌യുവിക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാവോസ് ഒരുങ്ങുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും ടാവോസിന് ചില ഡിസൈൻ മാറ്റങ്ങളുണ്ടെന്നും ടാരെക്കിൽ നിന്നും ടാരുവിൽ നിന്നും വ്യത്യസ്തമായി പുത്തൻ മോഡൽ കാണപ്പെടുന്നുവെന്നും ടീസർ സൂചിപ്പിക്കുന്നു.
MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം

കൂടാതെ ടി-ക്രോസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായാണ് പുത്തൻ എസ്‌യുവി ഒരുങ്ങിയിരിക്കുന്നതെന്ന് കാറിന്റെ മുകൾ ഭാഗത്തിന്റെ രൂപഘടന സൂചിപ്പിക്കുന്നുമുണ്ട്. ടി-ക്രോസിന് സമാനമായ ആഗോള MQB പ്ലാറ്റ്‌ഫോമും പുതിയൊരു പെയിന്റ് സ്കീം അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിക്കുന്ന വാഹനത്തിന്റെ മുൻവശത്ത് എൽഇഡികളുടെ ഒരു സ്ട്രിപ്പാണ് പ്രവർത്തിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാകും ടാവോസിനെ ഫോക്‌സ്‌വാഗൺ വിപണിയിൽ എത്തിക്കുക.
MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

അതിൽ ഫോക്‌സ്‌വാഗൺ ടാരു മിഡ്-സൈസ് എസ്‌യുവിക്ക് ചൈനയിൽ ലഭ്യമായ അതേ 148 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും 184 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുമായിരിക്കും ഇടംപിടിക്കുക.

ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകുന്ന ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്യമാണ്. ടോപ്പ് മോഡലിന് ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു. മെക്സിക്കോയിലെ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പ്യൂബ്ല ഫാക്ടറിയിലാകും പുതിയ എസ്‌യുവി നിർമിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: കിയ സോനെറ്റ് കോംപാക്ട് എസ്‌യുവി പുറത്തിറങ്ങി; വില 6.71 ലക്ഷം രൂപ

ഇത് മുമ്പ് ബീറ്റിൽ നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഫാക്‌ടറിയാണ്. പുതിയ എസ്‌യുവി 2021 ൽ വിപണിയിലെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. പുതിയ എസ്‌യുവി തുടക്കത്തിൽ വടക്കേ അമേരിക്കൻ വിപണിക്കായി മാത്രമായാകും ഉത്പാദിപ്പിക്കുക.

എന്നിരുന്നാലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ എസ്‌യുവികൾക്കുള്ള ജനപ്രീതി കണക്കിലെടുത്താൽ മറ്റ് വിപണികളിലേക്കും വാഹനം എത്തിയേക്കാം. ഇന്ത്യയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും ടൈഗൺ മിഡ് സൈസ് എസ്‌യുവിയും 2021 ൽ വിപണിയിലെത്തിക്കും.


Click it and Unblock the Notifications








