2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ 2020 ഫാറ്റ് ബോയ് ക്രൂയിസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 48, 48 സ്‌പെഷ്യൽ എന്നിവയ്ക്ക് ശേഷം ഈ മാസം നവീകരിച്ച് എത്തുന്ന മൂന്നാമത്തെ മോഡലാണിത്.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

പുതിയ 2020 ഫാറ്റ് ബോയ് ക്രൂയിസറിന് 18.25 ലക്ഷം രൂപയാണ് ഇപ്പോൾ ഇന്ത്യയിലെ പ്രരംഭ എക്സ്ഷോറൂം വില. രണ്ട് വകഭേദങ്ങളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഒന്ന് സ്റ്റാൻഡേർഡ് മിൽ‌വാക്കി-എയ്റ്റ് 107 എഞ്ചിനിലും, മറ്റൊന്ന് കൂടുതൽ ശക്തമായ മിൽ‌വാക്കി-എയ്റ്റ് 114 യൂണിറ്റിലും വാഗ്‌ദാനം ചെയ്യുന്നു. കൂടുതൽ കരുത്തുറ്റ എഞ്ചിനുള്ള ഉയർന്ന മോഡലിന് 20.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

രണ്ട് എഞ്ചിനുകളും ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് പ്രാബല്യത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഹാർലി ഡേവിഡ്‌സണിന്റ് ഇലക്ട്രോണിക് സീക്വൻഷ്യൽ പോർട്ട് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

മിൽ‌വാക്കി-എയ്റ്റ് 107 മോഡലിൽ എഞ്ചിൻ 1,745 സിസി വി-ട്വിൻ എയർ-കൂൾഡ് യൂണിറ്റിന്റെ രൂപത്തിലാണ് ഇടംപിടിക്കുന്നത്. ഇത് 3000 rpm-ൽ 144 Nm torque ഉത്പാദിപ്പിക്കുന്നു. വലിയ മിൽ‌വാക്കി-എയ്റ്റ് 114, 1,868 സിസി വി-ട്വിൻ എയർ-കൂൾഡ് എഞ്ചിനിൽ നിന്ന് 156 Nm torque സൃഷ്ടിക്കുന്നു.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

കാഴ്ചയിൽ, ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് അതിന്റെ മുൻ മോഡലിന് സമാനമായി തുടരുന്നു. മോട്ടോർസൈക്കിളിന് 2,370 mm നീളമുണ്ട്. 1665 mm ആണ് വീൽബേസ്. കുറഞ്ഞ സീറ്റ് ഉയരം 670 mm ആയി സജ്ജീകരിച്ചിരിക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് 115 mm ആണ്.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ക്രൂയിസറിന്റെ രണ്ട് വകഭേദങ്ങളും ആവേശകരമായ നിറങ്ങളുടെ ഒരു ശ്രേണി വാഗ്‌ദാനം ചെയ്യുന്നു. അഞ്ച് പെയിന്റ് സ്‌കീമുകളിലാണ് മിൽ‌വാക്കി-എയ്റ്റ് 107 വിപണിയിൽ ഇടംപിടിക്കുന്നു. വിവിഡ് ബ്ലാക്ക്, സ്പ്രൂസ്, ബരാക്യൂഡ സിൽവർ, റിവർ റോക്കി ഗ്രേ / വിവിഡ് ബ്ലാക്ക് & ബരാക്യൂഡ സിൽവർ / ബ്ലാക്ക് ഡെനിം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

അതുപോലെ ഉയർന്ന മോഡലായ മിൽ‌വാക്കി-എയിറ്റ് 114 മൂന്ന് പെയിന്റ് സ്കീമുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. സ്റ്റൈലെറ്റോ റെഡ്, മിഡ്‌നൈറ്റ് ബ്ലൂ, സെഫർ ബ്ലൂ / ബ്ലാക്ക് സൺഗ്ലോ എന്നിവയാണത്.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് ബ്രാൻഡിന്റെ ഓഫറുകളിലെ ജനപ്രിയ ക്രൂയിസർ മോഡലാണ്. ക്ലാസിക് അമേരിക്കൻ ഡിസൈനും ലോഡ് ക്രോമും സൗകര്യപ്രദമായ റൈഡിംഗും ഇത് വാഗ്‌ദാനം ചെയ്യുന്നു. ആഭ്യന്തര വിപണിയിൽ ഇന്ത്യയിലെ ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയിയുടെ എതിരാളി ഇന്ത്യൻ മോട്ടോർസൈക്കിൾ മോഡലുകളാണ്.

2020 ഫാറ്റ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

സായുധ സേനക്ക് മാത്രമായി കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റുകളിലൂടെ (CSD) പ്രത്യേക വിലയിൽ ബിഎസ്-VI കംപ്ലയിന്റ് സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകൾ വിൽക്കുമെന്ന് ഹാർലി പ്രഖ്യാപിച്ചിരുന്നു. സായുധ സേനയുമായുള്ള കമ്പനിയുടെ നിലവിലുള്ള ബന്ധത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി കമ്പനി കൈകൊണ്ടത്.

Most Read Articles

Malayalam
English summary
2020 Harley-Davidson Fat Boy Launched In India. Read in Malayalam
Story first published: Friday, March 27, 2020, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X