സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

പതിനാല് വർഷങ്ങൾക്കുശേഷം ഇരുചക്ര വാഹന വിപണിയിൽ നിന്നും പിൻമാറാൻ ഒരുങ്ങി ഹീറോ പ്ലെഷർ. 2006-ലാണ് ഹീറോ ഹോണ്ടയുടെ സന്തോഷമായി പ്ലെഷർ അരങ്ങേറ്റം കുറിച്ചത്.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാറ്റിയതോടെയാണ് സ്‌കൂട്ടറിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്ലെഷർ പ്ലസ് എന്ന പുതിയ മോഡലിലൂടെ ഹീറോ ഇതിനകം തന്നെ ആ വിടവ് നികത്തിയിട്ടുണ്ട്.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

സ്ത്രീ ഉപഭോക്താക്കളുടെ തോഴിയായി പ്ലെഷർ നിരത്തിലെത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും പ്ലഷറിന്റെ ഇമേജിനു കാര്യമായ മങ്ങലേറ്റിട്ടില്ല. കുറഞ്ഞ ഭാരം, ഒതുക്കമുള്ള ഡിസൈൻ, കുറഞ്ഞ മെയിന്റനൻസ്, മികച്ച മൈലേജ് എന്നിവയാണ് സ്‌കൂട്ടറിനെ പ്രസരിപ്പോടെ നിലനിർത്തുന്നത്.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന എഞ്ചിൻ ശേഷിയുള്ള സ്‌കൂട്ടറുകളിലൊന്നു കൂടിയായിരുന്നു പഴയ പ്ലെഷർ. 2000-ത്തിന്റെ മധ്യത്തിൽ, ടി‌വി‌എസ് സ്‌കൂട്ടി പെപ്പ്, കൈനറ്റിക് സിംഗ്, ബജാജ് സ്‌പിരിറ്റ് എന്നിവപോലുള്ള ഭാരം കുറഞ്ഞ സ്‌കൂട്ടറുകളുടെ വിപണി ലക്ഷ്യമാക്കിയാണ് ഹീറോ പ്ലെഷറിനെ എത്തിച്ചത്.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

ഇവയെല്ലാം 80 സിസി എഞ്ചിന് മുകളിലായിരുന്നു സ്ഥാനംപിടിച്ചിരുന്നുത്. പ്ലെഷറിന് 102 സിസി യൂണിറ്റ് ഉണ്ടായിരുന്നത് ഉപഭോക്താക്കളെ ആകർഷിച്ചു. അന്ന് ഹോണ്ട ആക്‌ടിവ വിപണിയിൽ അരങ്ങുവാണിരുന്ന കാലമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജാപ്പനീസ് നിർമാതാക്കൾക്ക് ചെറിയ തോതിൽ വെല്ലുവിളിയാകാനും ഹീറോയ്ക്ക് സാധിച്ചു എന്നത് ഒരു നേട്ടമാണ്.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

എന്നാൽ അതിനുശേഷം വളരെയധികം മാറ്റങ്ങളും പരിഷ്ക്കാരങ്ങളും പ്ലെഷറിന് ലഭിച്ചെങ്കിലും, 100 സിസി എഞ്ചിനെ ഹീറോ നിലനിർത്തി. അതുകൊണ്ടാണ് ഡ്യുയറ്റിലും സ്റ്റാൻഡേർഡ് മാസ്ട്രോ എഡ്‌ജിലും കണ്ട 110.9 സിസി എഞ്ചിൻ പ്ലെഷർ പ്ലസിന് ലഭിച്ചത്. ഇത് 8.1 bhp കരുത്തിൽ 8.7 Nm torquwe ഉം ഉത്പാദിപ്പിക്കുന്നു.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതാണ് ആദ്യ തലുമറ പ്ലഷർ മോഡലിനെ പിൻവലിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അതിന്റെ 102 സിസി യൂണിറ്റ് ബിഎസ്-VI ന് അനുസൃതമാക്കില്ലന്ന സൂചനയാണ് വെബ്സൈറ്റിൽ നിന്നും സ്‌കൂട്ടറിന്റെ അപ്രതീക്ഷിത പിൻമാറ്റം.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് തുടക്കത്തിൽ പ്ലെഷർ വിപണിയിൽ ഇടംപിടിക്കുന്നതെങ്കിലും, സ്‌കൂട്ടറിന്റെ പ്ലസ് എന്ന പുതിയ ആവർത്തനവും സമാനമായ ഒരു സമീപനം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതും. അതിന്റെ കർവി റെട്രോ സ്റ്റൈലിംഗും കുറഞ്ഞ സീറ്റ് ഉയരവുമെല്ലാം ഈ ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

സ്ത്രീകളുടെ പ്രിയ മോഡലായിരുന്ന ഹീറോ പ്ലെഷർ ഇനിയില്ല, പ്ലസ് പതിപ്പിലൂടെ വിടവ് നികത്താൻ ഹീറോ

പഴയ പ്ലഷർ നിർത്തലാക്കുന്നു എന്ന് വിശ്വസിക്കാൻ കൂടുതൽ കാരണം നൽകുന്നത് പുതിയ പ്ലസ് വകഭേദത്തിന്റെ വില എത്രത്തോളം സമാനമാണ് എന്നതാണ്. ബി‌എസ്-VI പതിപ്പിൽ പ്ലെഷർ പ്ലസിന് പഴയ പ്ലെഷറിനേക്കാൾ 2,000 രൂപ മാത്രമേ വില കൂടുതലുള്ളൂ.

More from DriveSpark

Article Published On: Tuesday, March 17, 2020, 15:54 [IST]
English summary
The first-generation Hero Pleasure discontinued. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X