HF ഡീലക്‌സിന് വീണ്ടും വില വര്‍ധനവുമായി ഹീറോ
കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും പ്രചാരമേറിയ മോഡലാണ് ഹീറോ HF ഡീലക്സ്. അടുത്തിടെ മോഡലിന് നിര്‍മ്മാതാക്കള്‍ പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ചിരുന്നു.

സ്പോക്ക് വീല്‍, അലോയ് വീല്‍, കിക്ക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് വിത്ത് അലോയി വീല്‍, പ്രീമിയം സെല്‍ഫ് സ്റ്റാര്‍ട്ട് ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷന്‍ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്.

വാസ്തവത്തില്‍, ഹീറോയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ബിഎസ് VI മോട്ടോര്‍സൈക്കിളാണിത്. അടുത്തിടെ മോഡലിന് നിര്‍മ്മാതാക്കള്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഒക്ടോബര്‍ മാസത്തിലും വില വര്‍ധിപ്പിച്ചിരിക്കുന്നത്.
MOST READ: പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പ്രാരംഭ പതിപ്പായ സ്പോക്ക് വീല്‍, ക്വിക്ക് സ്റ്റാര്‍ട്ട് മോഡലുകള്‍ക്ക് 950 രൂപയും മറ്റ് വകഭേദങ്ങള്‍ക്ക് 1,300 രൂപയുടെ വര്‍ധനവുമാണ് നിര്‍മ്മാതാക്കള്‍ കൂട്ടിയിരിക്കുന്നത്. 2020 മെയ് മാസത്തിലും ഇവയുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.

എന്നാല്‍ നിലവിലെ വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
MOST READ: ഉത്സവ സീസണിൽ 15 ലക്ഷം രൂപ ബജറ്റിൽ വാങ്ങാൻ കഴിയുന്ന അഞ്ച് കാറുകൾ

97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ HF ഡീലക്സിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8,000 rpm -ല്‍ 8.02 bhp കരുത്തും 6,000 rpm -ല്‍ 8.05 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.

4 സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ടൂ സ്റ്റെപ്പ് ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.
MOST READ: ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

സുരക്ഷക്കായി ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ബജാജ് CT100, പ്ലാറ്റിന 100 മോഡലുകളാണ് വിപണിയില്‍ എതിരാളികള്‍.


Click it and Unblock the Notifications








