പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

ഒക്ടോബർ 2 ന് സമാരംഭിച്ച പുതിയ രണ്ടാം തലമുറ മഹീന്ദ്ര ഥാർ ഇതിനകം തന്നെ നഗരത്തിന്റെ കോണുകളിൽ സംസാരവഷയമായി മാറിയിരിക്കുക്കയാണ്, പ്രത്യേകിച്ച് കാർ പ്രേമികൾക്കിടയിൽ.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

മഹീന്ദ്ര ഥാറിന്റെ അപ്‌ഡേറ്റ് ചെയ്ത രൂപകൽപ്പന യഥാർത്ഥ ഥാറിന്റെ ഡിസൈൻ DNA -യെ ആധുനികവും ഫ്യൂച്ചറിസ്റ്റിക്കുമാക്കി മാറ്റുന്നു. പുതിയ ഥാർ റോഡുകളിൽ വളരെയധികം കണ്ണുകളെ ആകർഷിക്കുമെന്നതിൽ സംശയമില്ല, ഒപ്പം കൗതുകകരായ കാഴ്ചക്കാർ പുതിയ ഥാറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലും ചോദിക്കാം.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

ചോദ്യങ്ങൾ‌ ചോദിക്കുന്നതിനും വാഹനം പരിശോധിക്കുന്നതിനും കാഴ്ചക്കാർ‌ പുതിയ ഥാറിൽ‌ ആളുകളെ തടഞ്ഞ ചില സംഭവങ്ങൾ ഇതിനകം‌ ഉണ്ടായിട്ടുണ്ടെങ്കിലും, 2020 ഥാർ വഴിയിൽ നിർത്തി ആകാംഷയോടെ വിസദാംശങ്ങൾ തിരക്കുന്ന കേരള പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായിരിക്കുകയാണ്. പൊലീസിനുള്ളിലുള്ള വാഹന പ്രേമികളെ ഇത് വെളിപ്പെടുത്തുന്നു.

MOST READ: ഇനി 10 നഗരങ്ങളിൽ കൂടി എംജി ZS ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

എസ്‌യുവിയുടെ വ്ലോഗ് ചെയ്യുന്ന റെവോകിഡ് വ്ലോഗാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ആരംഭിച്ച് കുറച്ച് സമയത്തിനുള്ളിൽ, ഡ്രൈവർ ചെറു പരുക്കൻ റോഡുകളിലൂടെയും ഓഫ്-റോഡ് പാച്ചുകളിലൂടെയും വാഹനത്തിന്റെ ഒരു പരിശോധന നടത്തുമ്പോൾ, കേരള പൊലീസ് എന്ന് അടയാളപ്പെടുത്തിയ ബൊലേറോ വന്ന് അവരെ തടയുന്നു.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പതിവ് കലിപ്പ് സീനുകൾക്ക് പകരം കുറച്ച് പൊലീസുകാർ വാഹനം പരിശോധിക്കുകയും ഥാറിനെക്കുറിച്ച് വ്ലോഗറോട് ചോദിക്കാൻ തുടങ്ങുന്നു. സവിശേഷതകൾ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ പ്രവേശിക്കുകയും ഒരു റൗണ്ട് ഓടിച്ചു നോക്കുന്നതും കാണാം. പിന്നീട് അവർ നേതൃത്വം വഹിക്കുകയും മഹീന്ദ്ര ഥാറിനെ മറ്റൊരു മനോഹര ലൊക്കേഷനിലേക്ക് നയിക്കുന്നു.

MOST READ: ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

പുതിയ ഥാർ ആദ്യ തലമുറ മോഡലിനെക്കാൾ വളരെ വലുതാണ്. പുതിയതും ബോൾഡുമായ രൂപകൽപ്പനയാണ് ഇത് റോഡുകളിൽ വളരെയധികം കണ്ണുകളെ ആകർഷിക്കുന്നു.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പുതിയ ഥാർ ഇതിനോടകം 9,000 -ത്തിലധികം ബുക്കിംഗുകൾ കരസ്ഥമാക്കിയെന്നും 2020 നവംബറിൽ ഡെലിവറികൾ ആരംഭിക്കുമെന്നും മഹീന്ദ്ര ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തി. 2020 ഥാറിന്റെയും വില 9.8 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

MOST READ: വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

മഹീന്ദ്ര ആദ്യമായി ഥാറിനൊപ്പം നിരവധി സവിശേഷതകൾ ചേർത്തിരിക്കുന്നു. കൂടാതെ, സ്കോർപിയോ അടിസ്ഥാനമാക്കിയുള്ള പുതിയ പ്ലാറ്റ്ഫോം വാഹനത്തിന്റെ പഴയ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ സുഖകരമാക്കുന്നു. പുതിയ ഥാർ ഒരു കുടുംബ വാഹനമാക്കി മാറ്റാനുള്ള ശ്രമങ്ങൾ മഹീന്ദ്ര നടത്തിയിട്ടുണ്ട്.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ വരുന്നത്. പെട്രോൾ വേരിയന്റുകൾക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ലഭിക്കും, ഇത് പരമാവധി 150 bhp പവർ ഉത്പാദിപ്പിക്കും, ഡീസൽ വേരിയന്റുകളിൽ 2.2 ലിറ്റർ എംഹോക്ക് എഞ്ചിൻ പ്രവർത്തിക്കുന്നു, പരമാവധി 130 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

MOST READ: ഒന്നാമനായി ഹോണ്ട സിറ്റി; സെപ്റ്റംബറിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാൻ

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ലഭിക്കും. പുതിയ ഥാറിന്റെ എല്ലാ വകഭേദങ്ങൾക്കും കുറഞ്ഞ അനുപാതത്തിലുള്ള 4x4 ട്രാൻസ്ഫർ കേസ് സ്റ്റാൻഡേർഡായി ലഭിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പുതിയ ഥാറിൽ ആകൃഷ്ടരായി കേരള പൊലീസ്; വീഡിയോ

ഒരു ഹാർഡ്‌ടോപ്പ് റൂഫ്, സോഫ്റ്റ്-ടോപ്പ് റൂഫ്, കൺവെർട്ടിബിൾ സോഫ്റ്റ്-ടോപ്പ് റൂഫ് എന്നിങ്ങനെ മൂന്ന് പുതിയ റൂഫ് ഓപ്ഷനുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കഴുകാവുന്ന ക്യാബിൻ എന്നിവയും ഇതിന് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Kerala Police Gets Attracted By New Gen Mahindra Thar On The Road Video. Read in Malayalam.
Story first published: Tuesday, October 6, 2020, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X