വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് 2020 സെപ്റ്റംബര്‍ 18 -നാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി വെറും 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വാഹനത്തിന് 9,266 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ഇതോടെ ഈ ശ്രേണിയില്‍ ഇപ്പോള്‍ വലിയ മത്സരമാണ് നടക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മോഡലാണ് കിയ സോനെറ്റ്. കൂടാതെ പുതിയ എന്‍ട്രി ലെവല്‍ ഓഫര്‍ കൂടിയാണ് ഇത്. കിയ സോനെറ്റ് ബ്രാന്‍ഡിന്റെ സെല്‍റ്റോസ് എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്നു.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മുഖ്യഎതിരാളിയായ മാരുതി വിറ്റാര ബ്രെസയുടെ വില്‍പ്പന കണക്കുകളെ കടത്തിവെട്ടിയെന്നാണ് റിപ്പോര്‍ട്ട്. ബ്രെസയുടെ 9,153 യൂണിറ്റുകള്‍ മാത്രമാണ് പോയ മാസം നിരത്തിലെത്തിയത്.

MOST READ: ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്കായി വ്യക്തിഗത ആഫ്റ്റർസെയിൽ പാക്കേജുകൾ അവതരിപ്പിച്ച് എംജി

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ഏകദേശം 100 യൂണിറ്റുകള്‍ മുന്നിലാണ് സോനെറ്റ്. കിയ സോനെറ്റിന് എതിരാളികളേക്കാള്‍ ഒരു നേട്ടമുണ്ട്, കാരണം പുതിയതായി പ്രവേശിക്കുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന വേരിയന്റ് ഓപ്ഷനുകളുണ്ട്. ഇവയെല്ലാം സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ആറ് വേരിയന്റുകളിലാണ് കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍, ഒന്നിലധികം ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ എന്നിവയെല്ലാം വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍) എന്നിവയുമായി ജോടിയാകും.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന്‍ രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ വിപണിയില്‍ എത്തും.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

മാരുതി സുസുക്കി വിറ്റാര ബ്രെസ്സയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 1.5 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ഏഥര്‍ 450 -യുടെ ഉത്പാദനം അവസാനിപ്പിച്ചു; 450X വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര xuv300 എന്നിവരാണ് വിപണിയില്‍ സോനെറ്റിന്റെ മറ്റ് എതിരാളികള്‍. 25,000 രൂപയാണ് വാഹനത്തിനായുള്ള ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

വില്‍പ്പന പൊടിപൊടിച്ച് കിയ സോനെറ്റ്; ആദ്യമാസം തന്നെ ബ്രെസയെ പിന്നിലാക്കി

വാഹനത്തിന്റെ അകത്തളവും സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ വാഹനത്തിലെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Kia Sonet Sales Overtakes Maruti Suzuki Vitara Brezza. Read in Malayalam.
Story first published: Monday, October 5, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X