പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോർസൈക്കിൾസ് അടുത്തിടെ ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് പുറത്തിറക്കി. 1810 ൽ ഫ്രാൻസിൽ കോഫി മില്ലുകളുടെയും സൈക്കിളിന്റെയും നിർമാതാക്കളായാണ് പൂഷോ കുടുംബം തങ്ങളുടെ ബിസിനസ് പ്രവർത്തനം ആരംഭിച്ചത്.

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

പൂഷോ എന്ന മോട്ടോർസൈക്കിൾ ബ്രാൻഡിനെ 1896 ൽ അർമാൻഡ് പൂഷോ സ്ഥാപിച്ചതാണ്. 2015-ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ വിഭാഗത്തിൽ 51 ശതമാനം ഭൂരിപക്ഷ ഓഹരി വാങ്ങി. തുടർന്ന് 2019-ൽ പൂഷോ മോട്ടോർസൈക്കിൾസ് മഹീന്ദ്രയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

നിലവിലെ ഉടമസ്ഥാവകാശം പരിഗണിക്കാതെ ഫ്രഞ്ച് ബൈക്ക് നിർമാതാക്കൾ അതിന്റെ ചരിത്രത്തെയും പൈതൃകത്തെയും പുതിയ ലിമിറ്റഡ് എഡിഷൻ സ്കൂട്ടറിലൂടെ ഒർമപ്പെടുത്തുന്നു. ജാങ്കോയുടെ 210-ാം വാർഷിക പതിപ്പിന് വെറും 21 യൂണിറ്റുകൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: വേര്‍സിസ് 1000 SE മോഡലിന് സ്‌കൈഹൂക്ക് സസ്‌പെന്‍ഷനുമായി കവസാക്കി

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

ഫ്രഞ്ച് ദേശീയ പതാകയുടെ നിറത്തിൽ ഒരു ത്രിവർണ പെയിന്റ് സ്കീമിലാണ് സ്കൂട്ടറിനെ ഒരുക്കിയിരക്കുന്നത്. മുൻവശത്ത് റെഡ്, ബ്ലൂ നീല വരകൾ ലംബമായി പ്രവർത്തിക്കുന്ന വൈറ്റ് ബോഡി പാനലുകൾ ഏവരുടെയും ശ്രദ്ധയാകർഷിക്കാൻ പ്രാപ്‌തമാണ്.

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

വശങ്ങളിൽ സ്കൂട്ടറിന്റെ താഴത്തെ ഭാഗം നീലനിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. അതിന് മുകളിൽ ഒരു ക്രോം സ്ട്രിപ്പ് ഉണ്ടെന്നും കാണാം. അതിനു മുകളിലായി സ്കൂട്ടറിന്റെ ബോഡിയിൽ വൈറ്റ് കളറും കമ്പനി ഉപയോഗിച്ചിരിക്കുന്നു.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

സ്പ്ലിറ്റ് സീറ്റുകളിൽ മനോഹരമായ ക്വിലേറ്റഡ് ലെതർ, റെഡ് കളറിൽ വൈറ്റ് സ്റ്റിച്ചിംഗ് എന്നിവയുമുണ്ട്. സ്കൂട്ടറിന്റെ ബോഡിയിലുടനീളം ‘210 ഇയർ ആനിവേഴ്‌സറി' സ്റ്റിക്കറുകളും ഇടംപിടിച്ചിരിക്കുന്നു. മൊത്തത്തിൽ ഈ ജാങ്കോ ലിമിറ്റഡ് എഡിഷൻ മോഡൽ ആരെയും ആകർഷിക്കാൻ പ്രാപ്‌തമാണ്.

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഇത് പരമാവധി 10.14 bhp കരുത്തും 8.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. . മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിന്നിൽ ഒരു മോണോഷോക്കുമാണ് ജാങ്കോ 125-ൽ ലഭിക്കുന്നത്.

MOST READ: 2021 -ൽ ആറ് പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി കവസാക്കി

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

എബി‌എസിനൊപ്പം രണ്ട് വശത്തും ഡിസ്ക് ബ്രേക്കുകളുള്ള 12 ഇഞ്ച് അലോയ് വീലുകളും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. ജാങ്കോ 210-ാം ആനിവേഴ്സറി എഡിഷന് 437,800 ജാപ്പനീസ് യെൻ ആണ് മുടക്കേണ്ടത്. അതയാത് ഏകദേശം 3.10 ലക്ഷം രൂപ.

പൂഷോ ബ്രാൻഡിന് ആദരം; ജാങ്കോ 125 സ്‌കൂട്ടറിന്റെ 210-ാം വാർഷിക പതിപ്പ് വിപണിയിൽ

ഇത് ഒരു ചെറിയ ചെറിയ സ്കൂട്ടറിന് മുടക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് എന്നത് നിരാശജനകമാണ്. എന്നാൽ ഒരു എക്‌സ്‌ക്ലൂസീവ് മോഡലാണെന്നത് പരിഗണിക്കുമ്പോൾ ഉപഭോക്താക്കൾ പുതിയ പതിപ്പ് സ്വന്തമാക്കാൻ എത്തിയേക്കാം.

Most Read Articles

Malayalam
English summary
Peugeot Launched 210th Anniversary Edition Django 125 Scooter. Read in Malayalam
Story first published: Monday, October 5, 2020, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X