വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

ഡ്രൈവര്‍മാരും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന നിയമങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

1989 -ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലും കാലാകാലങ്ങളില്‍ ഉണ്ടായ വിവിധ ഭേദഗതികളിലുമാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്ന മോട്ടോര്‍ വാഹന നിയമത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

അതായത് വാഹനം ഓടിക്കുമ്പോള്‍ ഇനി മുതല്‍ യഥേഷ്ടം മൊബൈല്‍ ഉപയോഗിക്കാം. യഥേഷ്ടം ഉപയോഗിക്കാം എന്നല്ല അര്‍ത്ഥമാക്കുന്നത്, ഡ്രൈവിംഗിനിടെ വഴി അറിയാനുള്ള നാവിഗേഷനു മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു എന്നും പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

MOST READ: സവിശേഷമായ കൺവേർട്ടിബിൾ സൈഡ്‌വോക്ക്‌ എഡിഷൻ അവതരിപ്പിച്ച് മിനി; വില 44.90 ലക്ഷം രൂപ

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

നിയമപാലനം എളുപ്പമാക്കുന്നതിനും ഡ്രൈവര്‍മാരും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ അനിവാര്യമായൊരു സാങ്കേതികവിദ്യയായി നാവിഗേഷന്‍ മാറിയിട്ടുണ്ട്.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

അതിനോട് ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് നിയമം ചെയ്യുന്നത്. വാഹനത്തിലുള്ളവര്‍ക്കൊ നിരത്തിലുള്ള മറ്റ് വാഹനങ്ങള്‍ക്കൊ ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തില്‍ ഇതാകാനും പാടില്ല. രണ്ട് കൈകളുംകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നതിനേയും നിയമം വിലക്കുന്നുണ്ട്.

MOST READ: ഥാർ എസ്‌യുവിയെ കൂടുതൽ മോടിയാക്കാൻ ഔദ്യോഗിക ആക്‌സസറികളും

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

കാറിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന മറ്റൊരു സന്ദര്‍ഭം ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുന്നതിനാണ്. നേരത്തെ മുതല്‍ ഡിജിറ്റല്‍ രേഖകള്‍ സ്വീകാര്യമായിരുന്നെങ്കിലും മൊബൈല്‍ വാഹനത്തില്‍ ഉപയോഗിക്കരുത് എന്ന നിബന്ധധ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. രേഖകള്‍ ഡിജി ലോക്കര്‍ അല്ലെങ്കില്‍ എം-പരിവാഹന്‍ പോലുള്ള സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ മാത്രമാണ് സൂക്ഷിക്കേണ്ടത്. ഡിജിറ്റല്‍ രേഖകള്‍ നിയമപ്രകാരം ക്രമപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക.

MOST READ: ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

സര്‍ക്കാരിന്റെ പുതിയ സംരംഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകളും മറ്റ് അനുബന്ധ രേഖകളും കൈയ്യില്‍ കൊണ്ട് നടക്കേണ്ട ആവശ്യമില്ല. എല്ലാ വാഹന രേഖകളും ഡ്രൈവിംഗ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം - പരിവാഹന്‍ പോര്‍ട്ടലിലോ ഡിജിറ്റലായി സൂക്ഷിക്കാം.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്തശേഷം ആര്‍സിയുടെയും ലൈസന്‍സിന്റെ നമ്പറുകള്‍ ഉപയോഗിച്ച് ഇവ ഡാഷ് ബോര്‍ഡിലേക്ക് മാറ്റാനാകും.

MOST READ: ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്‌യുവിയുടെ വില്‍പ്പന നടക്കുന്നു

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

പരിശോധന സമയത്ത് ഇവ കാണിച്ചാല്‍ മതി. പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ രേഖകള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് വിവരങ്ങള്‍ എത്തും.

Most Read Articles

Malayalam
English summary
Mobiles Phones Now Allowed Only For Navigation While Driving. Read in Malayalam.
Story first published: Saturday, October 3, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X