Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
ചങ്കൂറ്റം ഒക്കെ എന്റപ്പൂപ്പന് വരെ ഒണ്ടെന്ന് സന്ധ്യ,ഹാ തഗ്, കോലോത്തും കലിംഗ നാടും കൊളളാം, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓരോ രണ്ട് മിനിറ്റിലും ഒരു കിയ സോനെറ്റ് എസ്യുവിയുടെ വില്‍പ്പന നടക്കുന്നു
കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് കിയ മോട്ടോര്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ അവതാരമാണ് സോനെറ്റ്. 2020 ഓട്ടോ എക്സ്പോയിലാണ് ഇതിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

പിന്നീട് അധികം സമയം വേണ്ടി വന്നില്ല വാഹനത്തിന് വിപണിയിലേക്ക് എത്താന്‍. നേരത്തെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അതിനെയെല്ലാം തകിടം മറിക്കുകയാണ് ചെയ്തത്.

എന്നിരുന്നാല്‍ കൂടി അധിക കാലതാമസം വരാതെ മോഡലിനെ വിപണിയില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഇത്തിരി വൈകി വിപണിയില്‍ എത്തിയെങ്കിലും ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
MOST READ: മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ അത് പ്രകടമാകുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ രണ്ട് മിനിറ്റ് കൂടുമ്പോഴും ഒരു സോനെറ്റ് വിറ്റഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. എന്തായാലും കോംപാക്ട് എസ്യുവി ശ്രേണിയിലെ മത്സരം കടുപ്പമേറി എന്ന് വേണം പറയാന്‍.

ഇതിനോടകം തന്നെ ഈ ശ്രേണിയില്‍ പല വമ്പന്മാരും വലിയ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. ഏതാനും മോഡലുകള്‍ കൂടി ഈ ശ്രേണിയിലേക്ക് അധികം വൈകാതെ എത്തും. ഇതൊക്കെയാണ് ഈ ശ്രേണിയെ കടുപ്പമേറിയതാക്കുന്നത്.
MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

നിസാന്‍, റെനോ, വരും വര്‍ഷം വിപണിയില്‍ എത്തുന്ന സിട്രണ്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഈ ശ്രേണിയിലേക്ക് മോഡലുകളെ അവതരിപ്പിക്കുക. 6.71 ലക്ഷം രൂപയാണ് സോനെറ്റിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

ഫീച്ചറുകളും, വിലയുമാണ് ഈ ശ്രേണിയിലെ മുതല്‍ക്കൂട്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ബ്രോഷർ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഈ എഞ്ചിന് ജോടിയാക്കുന്നു. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന്) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ട്രാന്സ്മിഷന്) എന്നിവയുമായി ജോടിയാകും.

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന് രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്സുമായി ഈ എഞ്ചിന് വിപണിയില്‍ എത്തും.
MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

വാഹനത്തിന്റെ അകത്തളവും സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ വാഹനത്തിലെ സവിശേഷതകളാണ്.

വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.