eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

പോളാരിസ് ഇന്‍ഡസ്ട്രീസിന്റെ വിഭാഗമായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കുട്ടികള്‍ക്കായി ഇലക്ട്രിക് മിനി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. eFTR Jr എന്ന് പേരിട്ടിരിക്കുന്ന മോഡൽ FTR 750 -ന്റെ മിനി റെപ്ലിക്കയാണ്.

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. eFTR Jr -ന് രണ്ട് സവാരി മോഡുകള്‍ ഉണ്ട്. എട്ട് വയസും അതില്‍ താഴെയുള്ളവരുമായ റൈഡറുകളെ ലോ മോഡിലും 13 വയസോ അതില്‍ കൂടുതലോ പ്രായമുള്ള റൈഡറുകളെ ഉയര്‍ന്ന മോഡില്‍ ഉള്‍പ്പെടുത്താനും ഇത് അനുവദിക്കുന്നു.

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ബൈക്കിന്റെ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്ക് റിയര്‍ സസ്പെന്‍ഷനും 80 കിലോഗ്രാം വരെ ഭാരമുള്ള യാത്രക്കാര്‍ക്ക് സുഗമമായ യാത്ര വാഗ്ദാനം. സുരക്ഷിതമായ സവാരി ഉറപ്പാക്കാന്‍ ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

MOST READ: ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ബ്രോഷർ പുറത്ത്

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

eFTR Jr 36 വോള്‍ട്ട് ബാറ്ററി ചെറിയ മോഡില്‍ 140 മിനിറ്റും, ഉയര്‍ന്ന മോഡില്‍ 65 മിനിറ്റും പ്രവര്‍ത്തിക്കും. 'അത് അച്ഛനോ അമ്മയോ അമ്മാവനോ കുടുംബസുഹൃത്തോ ആകട്ടെ, മിക്ക മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും അവരെ സവാരി ചെയ്യാന്‍ പരിചയപ്പെടുത്തിയ വ്യക്തിയെക്കുറിച്ച് ഓര്‍മയുണ്ട്, അതാണ് eFTR Jr -ന് പിന്നിലെ അത്മബന്ധമെന്ന്,'' ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിലെ ആക്സസറി പാര്‍ട്സ്, ഗാര്‍മെന്റ്‌സ് വൈസ് പ്രസിഡന്റ് റോസ് ക്ലിഫോര്‍ഡ് പറഞ്ഞു.

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

കുട്ടികള്‍ക്ക് സുരക്ഷിതവും ലളിതവും വൃത്തിയുള്ളതുമായ മോട്ടോര്‍ സൈക്ലിംഗ് നല്‍കുന്നതിന് ഞങ്ങള്‍ ആഗ്രഹിച്ചു. eFTR Jr -ന് മുഴുവന്‍ കുടുംബത്തിനും ജീവിതകാലം മുഴുവന്‍ ഓര്‍മ്മകള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

eFTR Jr രൂപകല്‍പ്പന ചെയ്യാന്‍ ഇന്ത്യന്‍, റേസര്‍ യുഎസ്എയുമായി കൈകോര്‍ത്തു. യുഎസിലും കാനഡയിലും മാത്രമേ eFTR Jr നിലവില്‍ ലഭ്യമാകൂ. കൂടാതെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഔദ്യോഗി വെബ്സൈറ്റില്‍ ഓണ്‍ലൈനായി വാങ്ങാനും ലഭ്യമാണ്.

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ യുവാക്കള്‍ക്കായി പ്രൊട്ടക്ടീവ് വസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതില്‍ eFTR Jr ഹെല്‍മെറ്റ്, ബോഡി കവചം, കയ്യുറകള്‍, ഒരു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് റെപ്ലിക്കാ ജേഴ്‌സി എന്നിവ ഉള്‍പ്പെടുന്നു.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ബ്രാന്‍ഡിംഗ് സവിശേഷതകളുള്ള eFTR Jr, യൂത്ത് വസ്ത്ര ശേഖരണത്തില്‍ മെച്ചപ്പെട്ട റൈഡര്‍ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി രൂപകല്‍പ്പന ചെയ്തവയാണ്.

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത 2020 അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ പുതിയ ചലഞ്ചര്‍ ക്രൂയിസറിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. പോളാരിസ് ഇന്ത്യയുടെ പുതിയ തലവന്‍ ലളിത് ശര്‍മയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് ചലഞ്ചറിന്റെ അരങ്ങേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.

MOST READ: മുഖംമിനുക്കാൻ ഒരുങ്ങി എംജി ഹെക്‌ടർ; സ്പൈ ചിത്രങ്ങൾ പുറത്ത്

eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

മറ്റ് ബിഎസ് VI മോഡലുകള്‍ക്കൊപ്പമാണ് പുതിയ ക്രൂയിസര്‍ ബൈക്കിനെയും രാജ്യത്ത് പരിചയപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ബിഎസ് IV -ല്‍ നിന്ന് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഏറ്റവും മോശമായി ബാധിച്ച ഒരു ബ്രാന്‍ഡാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റേത്. കമ്പനിയുടെ രാജ്യത്തെ എല്ലാ മോഡലുകളും സിബിയു റൂട്ട് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Indian Unveiled eFTR Jr Electric Motorcycle For Kids. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X