Just In
- 9 min ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
- 19 min ago
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
- 1 hr ago
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- 1 hr ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
Don't Miss
- News
ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം
- Lifestyle
കേരളത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകുന്ന സെന്ററുകള്‍
- Sports
IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും
- Movies
ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാധാരണക്കാരുടെ മിനി എസ്യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള മിനി എസ്യുവി വാഹനമാണ് എസ്-പ്രെസോ. വാഹനം വിപണിയില്‍ എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്-പ്രെസോയ്ക്ക് ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനുമിടയിലായിട്ടാണ് മാരുതി സ്ഥാനം നല്‍കിയിരിക്കുന്നത്. മികച്ച ഡിസൈനും സ്റ്റെലിംങ്ങുമാണ് വാഹനത്തിന്റെ വിജയത്തിന് മുതല്‍ കൂട്ട് ആയതെന്നും കമ്പനി അറിയിച്ചു.
MOST READ: റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട

പുതിയ ഒരു വാഹനം എന്നതിലുപരി പുതിയ ഒരു വാഹന ശ്രേണിയിലേക്കുള്ള മാരുതിയുടെ ചുവടുവയ്പ്പാണ് എസ്-പ്രെസോ. നിര്‍മ്മാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയില്‍ മാരുതി ഉപയോഗിച്ചിരിക്കുന്നത്.

ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന് തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു. ഈ എഞ്ചിന് 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
MOST READ: ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്കി ഹീറോ; വീഡിയോ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്കുമ്പോള് എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തെരഞ്ഞെടുക്കാന്‍ സാധിക്കും. അടുത്തിടെ വാഹനത്തിന്റെ സിഎന്‍ജി പതിപ്പിനെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചു.

സിഎന്‍ജി നല്കി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി കൈകടത്തിയിട്ടില്ല. 998 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രസോ S-സിഎന്‍ജിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 5,500 rpm -ല്‍ 67 bhp കരുത്തും 3,500 rpm -ല്‍ 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്.
MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

55 ലിറ്ററാണ് സിഎന്‍ജി ടാങ്കിന്റെ കപ്പാസിറ്റി. 31.2 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. നാല് വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫ്യൂച്ചര്‍ S എന്ന പേരിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.

തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. വലിയ എസ്യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്കുലാര്‍ ബോഡി, ക്രോം ഉള്‍പ്പെടുത്തിയ ഗ്രില്‍, സ്കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയര്ന്നുനില്ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയുടെ സവിശേഷതകളാണ്.
MOST READ: പ്രളയബാധിതരായ ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹ്യൂണ്ടായി

ഓള് ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ഡാഷ്ബോര്‍ഡില്‍ ഇടംപിടിച്ചു. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന് സ്റ്റീയറിങ് വീല്‍ എന്നിവ അകത്തളത്തെ മനോഹരമാക്കും. ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ സ്റ്റിയറിങ് വീലിന് പിന്നില്‍നിന്ന് മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ്.

3,665 mm നീളവും 1,520 mm വീതിയും 1,549 mm ഉയരവും 2,380 mm വീല്‍ബേസുമുണ്ട് വാഹനത്തിന്. സുരക്ഷാ ക്രമീകരണങ്ങളിലേക്ക് നോക്കിയാല്‍ ഇബിഡിയോടു കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.