Just In
- 6 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
അച്ചായന് ലുക്കില്‍ പൃഥ്വിരാജിന്റെ മാസ് എന്‍ട്രി ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രളയബാധിതരായ ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹ്യുണ്ടായി
കര്‍ണാടകയിലെ ഉഡുപ്പിയില്‍ പ്രളയബാധിതരായ ഉപഭോക്താക്കള്‍ക്ക് സഹായഹസ്തവുമായി ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി ഒരു ദുരിതാശ്വാസ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും ബ്രാന്‍ഡ് വ്യക്തമാക്കി.

മേഖലയിലെ വെള്ളപ്പൊക്ക ബാധിത വാഹനങ്ങള്‍ക്കായി കമ്പനി സൗജന്യ റോഡ്സൈഡ് അസിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ഹ്യുണ്ടായി ഒരു പ്രത്യേക അടിയന്തര റോഡ്സൈഡ് അസിസ്റ്റ് സര്‍വീസ് ടീമിനെ വിന്യസിച്ചു.

കൂടാതെ, പ്രളയബാധിത വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ മൂല്യത്തകര്‍ച്ച തുകയ്ക്ക് 50 ശതമാനം ഇളവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരെന്ന് ഹ്യുണ്ടായി സെയില്‍സ്, മാര്‍ക്കറ്റിംഗ്, സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
MOST READ: എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു

ഈ പ്രതികൂല സമയങ്ങളില്‍, ഉഡുപ്പിയിലെ വെള്ളപ്പൊക്ക ബാധിതരായ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ ഞങ്ങളുടെ സേവന പിന്തുണ വര്‍ദ്ധിപ്പിച്ചു. ഉഡുപ്പിയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനുള്ള ഹ്യൂണ്ടായിയുടെ മാര്‍ഗമാണ് ഈ സംഭാവന.

കാരണം അടുത്തിടെയുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അവര്‍ ജീവിതം പുനര്‍നിര്‍മ്മിക്കുന്നു. ഉപഭോക്താക്കളുടെ മനസമാധാനം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ദുരിതാശ്വാസ ടീമുകള്‍ പിന്തുണ നല്‍കുന്നത് തുടരുംമെന്നും അദ്ദേഹം വ്യക്തമാക്കി.
MOST READ: രണ്ടാംതലമുറ ഹവാൽ H2 എസ്യുവിയെ പരിചയപ്പെടുത്തി ഗ്രേറ്റ് വാൾ മോട്ടോർസ്

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ എന്നൊരു കാമ്പെയ്ന് നിര്‍മ്മാതാക്കള്‍ തുടക്കം കുറിച്ചിരുന്നു. സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

ഈ മൂന്ന് മോഡലുകളും രസകരമായ സവിശേഷതകളാല്‍ സമ്പന്നമാണ്. മാത്രമല്ല എഞ്ചിന്, ട്രാന്സ്മിഷന്, ഇന്ധന ഓപ്ഷനുകള്‍ എന്നിവ വരുമ്പോള്‍ വാങ്ങുന്നവര്‍ക്ക് ഒരുപിടി ചോയ്സുകള്‍ നല്കുന്നു.
MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്; സ്കോഡ സൂപ്പര്‍ബ് സ്പോര്‍ട്ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

ഉപഭോക്തൃ കേന്ദ്രീകൃത ഉത്പന്ന വികസന തന്ത്രമാണ് ഹ്യുണ്ടായിയിലുള്ളത്. മികച്ച സാങ്കേതിക വിദ്യ, സവിശേഷതകള്‍, നിലവാരം എന്നിവ തേടുന്ന സാങ്കേതിക വിദഗ്ദ്ധരായ സഹസ്രാബ്ദ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്മാര്‍ട്ട് ഇന്ത്യയ്ക്കായി സ്മാര്‍ട്ട് കാറുകള്‍ നിരന്തരം നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉത്പ്പന്ന തന്ത്രം.

തുടക്കം മുതല്‍, ഹ്യൂണ്ടായി എല്ലാ സെഗ്മെന്റുകളിലുമുള്ള ശൈലി, സാങ്കേതികവിദ്യ എന്നിവയില്‍ മികച്ച ഉത്പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഇന്ത്യന്‍ ഉപഭോക്താക്കളെ ഏറ്റവും ഇഷ്ടപ്പെടുന്നതും വിശ്വസനീയവുമായ ബ്രാന്‍ഡാക്കി മാറ്റുന്നുവെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
MOST READ: നെക്സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്മാര്‍ട്ട് ഇന്ത്യയ്ക്കായുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട് കാറുകള്‍, കാമ്പെയ്നില്‍ മികച്ച സവിശേഷതകള്‍ നല്‍കാനുള്ള ഹ്യുണ്ടായിയുടെ നിരന്തരമായ ശ്രമങ്ങളെ എടുത്തുകാണിക്കുന്നു. ആകര്‍ഷകമായ ഫീച്ചറുകള്‍ നിറച്ച വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കമ്പനി അറിയപ്പെടുന്നു.