Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടാംതലമുറ ഹവാൽ H2 എസ്‌യുവിയെ പരിചയപ്പെടുത്തി ഗ്രേറ്റ് വാൾ മോട്ടോർസ്
ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോഎക്സ്പോയിലൂടെ ഇന്ത്യൻ വാഹന പ്രേമികളഉടെ ശ്രദ്ധപിടിച്ചുപറ്റിയ ബ്രാൻഡായിരുന്നു ഗ്രേറ്റ് വാൾ മോട്ടോർസിന്റെ ഹവാൽ. നിരവധി എസ്‌യുവി മോഡലുകൾ അന്ന് പ്രദർശിപ്പ കമ്പനി നമ്മുടെ രാജ്യത്തേക്കും എത്താൻ ഒരുങ്ങുകയാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ കുഴഞ്ഞ ഗ്രേറ്റ് വാൾ മോട്ടോർസിന്റെ അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായാണ് സൂചന. കഴിഞ്ഞ എക്സ്പോയിൽ പ്രദർശിപ്പിച്ച 2021 ഹവാൽ H2 എന്നറിയപ്പെടുന്ന കൺസെപ്റ്റ് H-ന്റെ പ്രൊഡക്ഷൻ പതിപ്പ് ചൈനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് ബ്രാൻഡ് തങ്ങളുടെ എസ്‌യുവികളായ ‘ഡാഗോ', ‘ബിഗ് ഡോഗ്' എന്നിവയ്ക്ക് സവിശേഷമായ പേരുകൾ സമ്മാനിച്ച് വ്യത്യസ്‌തരായവരാണ്. അതിനാൽ തന്നെ രണ്ടാം തലമുറ ഹവാൽ H2 ചൈനയിലെ ഹവാൽ ഫസ്റ്റ് ലവ് എന്നാണറിയപ്പെടുന്നത്. പുതിയ മോഡൽ ചൈനീസ് വിപണിയിൽ ആദ്യമായി എസ്‌യുവി വാങ്ങുന്ന ഉപഭേക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
MOST READ: RM20e ഇലക്ട്രിക് സ്പോർട്സ് കാർ അവതരിപ്പിച്ച് ഹ്യുണ്ടായി

ഗ്രേറ്റ് വാൾ മോട്ടോർസിന്റെ എസ്‌യുവി സബ് ബ്രാൻഡാണ് ഹവാൽ. ഹ്യുണ്ടായി ക്രെറ്റയേക്കാൾ അല്പം വലിപ്പമുള്ള ഇടത്തരം എസ്‌യുവിയാണ് H2. 2014 വാഹനത്തിന്റെ ആദ്യതലമുറ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. എങ്കിലും ഹവാൽ കൺസെപ്റ്റ് എച്ചിന് സമാനമായിരിക്കും പുതുതലമുറ പതിപ്പും.

പ്രൊഡക്ഷൻ പതിപ്പ് ഹവാൽ H2 എസ്‌യുവിയുടെ രൂപകൽപ്പന ചെറുതായി കുറയുന്നു. വലിയ ക്രോംഡ് ഓവർ മെഷ് ഗ്രിൽ, ടി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ ലംബമായി ഘടിപ്പിച്ചിരിക്കുന്ന അധിക എൽഇഡി ലൈറ്റ് ഗൈഡുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.
MOST READ: ലൈറ്റ് വെയിറ്റ് സ്ക്രാംബ്ലർ ലുക്കിൽ റോയൽ എൻഫീൽഡ് ക്ലാസിക് 500

ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകളാണ് H2 എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അതേസമയം കൺസെപ്റ്റ് H-ന് 19 ഇഞ്ച് വീലുകളുണ്ട്. എസ്‌യുവിയിൽ മസ്‌കുലർ സൈഡ് പ്രൊഫൈൽ, ടി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, മേൽക്കൂര-സംയോജിത സ്‌പോയിലർ, റിയർ ഡിഫ്യൂസർ എന്നിവയും കാഴ്ച്ചയിൽ മനോഹരമാക്കാൻ ഇടംപിടിച്ചിട്ടുണ്ട്.

രണ്ടാം തലമുറ ഹവാൽ H2 പതിപ്പിന്റെ ഇന്റീരിയർ കൺസെപ്റ്റ് H-ന് സമാനമാണ്. അതിൽ ഫ്രീസ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭ്യമാണ്. പനോരമിക് സൺറൂഫ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഗിയർ സെലക്ടറിനായി ഒരു റോട്ടറി ഡയൽ, ലെതർ സീറ്റുകൾ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് തുടങ്ങിയവ ഇന്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
MOST READ: 25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

4.2 മീറ്ററിനും 5.1 മീറ്ററിനും ഇടയിൽ നീളമുള്ള വാഹനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മോഡുലാർ ലെമൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഹവാൽ H2 നിർമിച്ചിരിക്കുന്നത്.

പെട്രോൾ, ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് (BEV), ഇന്ധന സെൽ ഇലക്ട്രിക് വാഹനങ്ങൾ (FCEVs) എന്നിങ്ങനെയുള്ള വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളുമായി ഈ പ്ലാറ്റ്ഫോം പൊരുത്തപ്പെടുന്നു. ചൈനീസ് വിപണിയിൽ രണ്ടാം തലമുറ ഹവാൽ H2 എസ്‌യുവിയിൽ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.