25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആള്‍ട്രോസ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം വിപിണിയില്‍ എത്തുന്നത്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

2020 ഓഗസ്റ്റില്‍ 4,941 യൂണിറ്റ് വില്‍പ്പന നടത്തിയ മൂന്നാമത്തെ ഏറ്റവും മികച്ച പ്രീമിയം ഹാച്ചാണ് ആള്‍ട്രോസ്. ഈ മാസത്തെ വിപണി വിഹിതം 18.21 ശതമാനം ആയിരുന്നു. മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നിവയ്ക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ, ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍, ഹോണ്ട ജാസ് തുടങ്ങിയ എതിരാളികളേക്കാള്‍ ആള്‍ട്രോസ് മുന്നിലാണ്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആള്‍ട്രോസിന്റെ 25,000 -മത്തെ യൂണിറ്റ് പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. 2020 ജനുവരിയില്‍ ഉത്പാദനം ആരംഭിച്ചതും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെപ്റ്റംബറില്‍ ഈ നാഴികക്കല്ല് നേടിയതും കണക്കിലെടുക്കുമ്പോള്‍, ആള്‍ട്രോസ് ഉത്പാദനം 25,000 യൂണിറ്റ് കടക്കാന്‍ 9 മാസമെടുത്തു.

MOST READ: വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

പക്ഷേ, നമുക്കറിയാവുന്നതുപോലെ, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ കാരണം ഒരു മാസത്തിലധികം ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ 8 മാസത്തെ സമയം മാത്രമേ വേണ്ടിവന്നുള്ളു ഈ നാഴികക്കല്ല് പിന്നിടാന്‍ എന്നുവേണം പറയാന്‍.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ആള്‍ട്രോസിനുള്ള വര്‍ദ്ധിച്ചുവരുന്ന മുന്‍ഗണന അതിന്റെ സ്‌പോര്‍ട്ടി പ്രൊഫൈല്‍, എഞ്ചിനുകള്‍, സമഗ്രമായ സവിശേഷതകള്‍ എന്നിവ പോലുള്ള വിവിധ കാരണങ്ങളാണ്. ഗ്ലോബല്‍ NCAP പരിശോധനയില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടുന്ന ഒരേയൊരു കാര്‍ ഇതാണ് എന്നതാണ് മറ്റൊരു വസ്തുത. ഇതും പല വാങ്ങലുകാരും ആള്‍ട്രോസ് വാങ്ങാന്‍ ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം.

MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്‍; സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ആള്‍ട്രോസ് വിപണിയില്‍ എത്തുന്നത്. ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എഞ്ചിന്‍ 86 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.

MOST READ: കണ്ണഞ്ചിപ്പിക്കുന്ന 450 bhp കരുത്തുമായി കസ്റ്റമൈസ്ഡ് ഹോണ്ട സിവിക്

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ഡീസല്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. അധികം വൈകാതെ തന്നെ ടര്‍ബോ പതിപ്പിനെയും അവതരിപ്പിച്ച് വില്‍പ്പന കൊഴുപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ് പിന്‍ഭാഗവും.

MOST READ: ട്രാക്കിൽ നിന്ന് റോഡിലേക്ക്; ടിവിഎസ് അപ്പാച്ചെ RR 310 റോഡ് ടെസ്റ്റ് റിവ്യൂ

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

കറുത്ത ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും, ബമ്പറില്‍ ഇടം പിടിച്ചിരിക്കുന്ന ലൈസന്‍സ് പ്ലേറ്റും പിന്‍വശത്തെ മനോഹരമാക്കുന്നു. 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോമിലും കറുത്ത നിറത്തിലും ഒരുക്കിയിരിക്കുന്ന പവര്‍ മിററുകള്‍, പില്ലറിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ്, ആറ് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ, കീലെസ് എന്‍ട്രി എന്നിവയും സവിശേഷതകളാണ്.

25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷ സംവിധാനങ്ങള്‍.

Most Read Articles

Malayalam
English summary
Tata Altroz Production Crosses 25,000 Units. Read in Malayalam.
Story first published: Tuesday, September 29, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X