Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എൻഡവർ സ്പോർട്ടിനു പിന്നാലെ ബേസ്ക്യാമ്പ് വേരിയന്റും ഒരുങ്ങുന്നു
ഫോർഡ് അടുത്തിടെ ഇന്ത്യയിലെ പ്രധാന ഓഫറായ എൻഡവറിന്റെ സ്‌പോർട്ട് വേരിയൻറ് അവതരിപ്പിച്ചതോടെ കൂടുതൽ വ്യത്യസ്‌ത പ്ലാനുകളാണ് ഇന്ത്യൻ വിപണിക്കായി ഒരുക്കുന്നതെന്ന് വ്യക്തം.

ഇപ്പോൾ അമേരിക്കൻ ബ്രാൻഡ് ബേസ്ക്യാമ്പ് എന്ന മറ്റൊരു വേരിയന്റിനെ കൂടി തങ്ങളുടെ എസ്‌യുവി മോഡലുകൾക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. അതിന്റെ ഭാഗമായി ഫോർഡ് ഇന്ത്യയിൽ ബേസ്ക്യാമ്പ് പതിപ്പുകൾക്കായുള്ള വ്യാപാരമുദ്രയും സ്വന്തമാക്കി.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ബേസ്ക്യാമ്പ് പൂർണമായും ഒരു ആക്‌സസറൈസ്‌ഡ് വേരിയന്റായി അവതരിപ്പിച്ചിരുന്നു. എൻഡവറിന് ഇതിനകം തന്നെ സ്പോർട്ടിയർ പതിപ്പ് ലഭിച്ചതിനാൽ ഉത്സവ സീസണിന് മുന്നോടിയായി ഇക്കോസ്പോർട്ടിനെ ആകർഷകമാക്കാനാണ് സാധ്യത.
MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്‌ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

ഓസ്‌ട്രേലിയൻ വിപണിയിൽ ബേസ്ക്യാമ്പ് ഒരു ഓഫ്-റോഡ് ഓറിയന്റഡ് ആക്സസറി പായ്ക്കായി ലഭ്യമാണ്. ഇത് എൻഡവർ എസ്‌യുവിയുടെ സ്പോർട്ടിനെസ് ലുക്ക് വർധിപ്പിക്കുകയും ഇതിനകം തന്നെ ശ്രദ്ധേയമായ ഓഫ്-റോഡിംഗ് കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയയിൽ ആരംഭിച്ച ആക്സസറി പാക്കേജിൽ ബോണറ്റ് പ്രൊട്ടക്ടർ, ടൗൺ ബാർ, നഡ്ജ് ബാർ, ബ്ലാക്ക് റൂഫ്-മൗണ്ട്ഡ് കാരി ബാറുകൾ, സൺസീക്കർ ഡൈവിംഗ്, സ്‌നോർക്കൽ, പയനിയർ റൂഫ് പ്ലാറ്റ്ഫോം എന്നിവയെല്ലാം ഉൾപ്പെടുന്നു.
MOST READ: EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

ഈ പാക്കേജ് ഇന്ത്യയിൽ സമാരംഭിച്ചാൽ എൻഡവറിന് സമാനമായ ഉള്ളടക്കങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഓസ്‌ട്രേലിയൻ പതിപ്പ് പോലെ എസ്‌യുവി ബേസ്ക്യാമ്പ് അല്ലെങ്കിൽ ഇക്കോസ്പോർട്ട് ബേസ്ക്യാമ്പിന് മെക്കാനിക്കലായോ കോസ്മെറ്റിക്കായോ മറ്റ് മറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

വില നിർണയത്തിന്റെ കാര്യത്തിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ അധികം മുടക്കേണ്ടിവരും. ഇക്കോസ്പോർട്ടിന് ഒരു പുതിയ സ്പോർട്ടിയർ വേരിയന്റ് വിപണിയിൽ എത്തിയാൽ ഉത്സവ സീസണിലെ വിൽപ്പനിയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ ഫോർഡിന് സാധിച്ചേക്കും.
MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതുപോലെ തന്നെയാണ് എൻഡവർ ഫുൾ-സൈസ് എസ്‌യുവിയിൽ അവതരിപ്പിച്ച പുതിയ സ്പോർട്ടി വകഭേദവും. ഒരു ബ്ലാക്ക് പെയിന്റ് സ്കൂം അവതരിപ്പിച്ചതിനു പിന്നാലെ പുതിയ ഹണികോമ്പ് ഫ്രണ്ട് ഗ്രിൽ, കറുത്ത അലോയ് വീലുകൾ, ഒആർവിഎമ്മുകളിലെ ഒന്നിലധികം ബ്ലാക്ക് ഔട്ട് ഘടകങ്ങൾ, മേൽക്കൂര റെയിലുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിങ്ങനെ പല പരിഷ്ക്കരങ്ങളും കമ്പനി പരിചയപ്പെടുത്തിയിരുന്നു.

സ്റ്റാൻഡേർഡ് എൻഡവറിലെ അതേ ബിഎസ്-VI 2.0 ലിറ്റർ ഇക്കോബ്ലൂ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡവർ സ്പോർട്ടിനും കരുത്തേകുന്നത്. ഇത് 168 bhp പവറും 420 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഗിയർബോക്സ് ചുമതലകൾ നിർവഹിക്കുന്നത്.