EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, തങ്ങളുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്. ഇപ്പോഴിതാ വാഹനം അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2020 ഒക്ടോബര്‍ 8 -ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

2022 -ഓടെ EQ സബ് ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിച്ച 10 മോഡലുകളുകള്‍ അവതരിപ്പിക്കുമെന്ന് ബ്രാന്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തെ മോഡലാകും ഇത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കൊറോണ വൈറസ് മഹാമാരി മൂലം അവതരണം മാറ്റിവെയ്ക്കുകയായിരുന്നു.

MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. CBU റൂട്ട് വഴി EQC ഇലക്ട്രിക് രാജ്യത്ത് കൊണ്ടുവരുമെങ്കിലും ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

ഇലക്ട്രിക് ക്രോസ് ഓവറില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്ന് ഫ്രണ്ട് ആക്സിലിനും മറ്റൊന്ന് പിന്‍വശത്തും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു.

MOST READ: എംജി ZS പെട്രോളിന്റെ അരങ്ങേറ്റം 2021 -ഓടെ; എതിരാളി ഹ്യുണ്ടായി ക്രെറ്റ

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് സീരീസ് പ്രൊഡക്ഷന്‍ മോഡലാണെങ്കിലും, അതിന്റെ ഫ്‌ലെക്സിബിള്‍ പ്ലാറ്റ്‌ഫോം ഭാവിയില്‍ പുതിയ സീറോ-എമിഷന്‍ വാഹനങ്ങള്‍ക്കും സമ്മാനിക്കും.

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഥാറിന്റെ ബുക്കിംഗ് തീയതി വെളിപ്പെടുത്തി പുതിയ ടീസറുമായി മഹീന്ദ്ര

EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

More from DriveSpark

Article Published On: Monday, September 28, 2020, 14:34 [IST]
English summary
Mercedes Benz Revealed EQC Electric SUV Launch Date. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X