എംജി ZS പെട്രോളിന്റെ അരങ്ങേറ്റം 2021 -ഓടെ; എതിരാളി ഹ്യുണ്ടായി ക്രെറ്റ
ചുരുങ്ങിയ നാളുകള്‍കൊണ്ട് ആഭ്യന്തര വിപണിയില്‍ സ്ഥാനം ഉറപ്പിച്ച് നിര്‍മ്മാതാക്കളാണ് എംജി മോട്ടോര്‍സ്. ഗ്ലോസ്റ്റര്‍ എന്നൊരു പുതിയ മോഡലിനെ കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ ബ്രാന്‍ഡില്‍ നിന്നും നാല് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇനിയും നിരവധി മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന് ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളെയാണ് എംജി പരിചയപ്പെടുത്തിയത്.

ഇനി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുക ZS പെട്രോള്‍ പതിപ്പാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിദേശ വിപണികളില്‍ ഇതിനോടകം തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.
MOST READ: പ്രതിമാസം 5,999 രൂപയ്ക്ക് ടാറ്റ നെക്സോൺ സ്വന്തമാക്കാം

ബ്രാന്‍ഡിന്റെ അടുത്ത ഉത്പ്പന്നം ബഹുജന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അത് ഹെക്ടറിനേക്കാള്‍ വില കുറഞ്ഞ മോഡലായിരിക്കുമെന്നുംഎംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ അറിയിച്ചു.

സംശയാസ്പദമായ ഉത്പ്പന്നം അടുത്ത വര്‍ഷം 2021 -ല്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ഇപ്പോള്‍ ആ മോഡല്‍ ZS പെട്രോള്‍ പതിപ്പായിരിക്കുമെന്ന സൂചനയും പുറത്തുവരുന്നത്. നിലവില്‍ ZS-ന്റെ ഇലക്ട്രിക് പതിപ്പ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.
MOST READ: 'സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ' കാമ്പെയ്‌ന് തുടക്കം കുറിച്ച് ഹ്യുണ്ടായി

കാറിന്റെ ഇലക്ട്രിക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാകും വാഹനത്തിന് ലഭിക്കുക. മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തില്‍ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകര്‍ഷകമാക്കും. നവീകരിച്ച ഫോഗ് ലാമ്പുകള്‍, സെന്‍ട്രല്‍ എയര്‍ഡാം എന്നിവ ഉപയോഗിച്ച് ബമ്പര്‍ പുനസ്ഥാപിക്കും.

ഈ മാറ്റങ്ങള്‍ പെട്രോള്‍ ZS -നെ അതിന്റെ ഇലക്ട്രിക് പതിപ്പില്‍ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു. വാഹനത്തിന്റെ അളവുകളിലും ബ്രാന്‍ഡ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിച്ചില്ല.
MOST READ: ബോബര്‍ ശൈലിയില്‍ അണിഞ്ഞൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; വീഡിയോ

10.1 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ഓട്ടോ എസി, എന്നിവ പെട്രോള്‍ പതിപ്പിലും ഇടംപിടിക്കും. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക.

ഈ എഞ്ചിന്‍ പരമാവധി 111 bhp കരുത്തും 160 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും.
MOST READ: താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

അതേസമയം അന്താരാഷ്ട്ര വിപണികളില്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ZS -ല്‍ ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, റെനോ ഡസ്റ്റര്‍, മാരുതി എസ്-ക്രോസ് എന്നിവരാകും വാഹനത്തിന്റെ എതിരാളികള്‍.


Click it and Unblock the Notifications