താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണം 70 ആയി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ആഗോള ഡീലര്‍ ശൃംഖല ഒപ്റ്റിമൈസ് ചെയ്യുക, ചില അന്താരാഷ്ട്ര വിപണികളില്‍ നിന്ന് പിന്‍വാങ്ങുക, ഇന്ത്യയിലെ വില്‍പ്പന, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുക എന്നിവ ഉള്‍പ്പെടുന്ന ഓഗസ്റ്റില്‍ ആരംഭിച്ച പുനസംഘടന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നു.

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

കമ്പനി അതിന്റെ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തുമെന്ന് ഇതിനര്‍ത്ഥമില്ല. ഇനിയും ഏതാനും മോഡലുകള്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും. ഏറ്റവും താങ്ങാനാവുന്ന മോഡലുകളാകും ഇനി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുക.

MOST READ: ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഇത് വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നു. ചൈനീസ് പങ്കാളിയായ ക്വിയാന്‍ജിയാങിനൊപ്പം ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഹാര്‍ലി-ഡേവിഡ്‌സണ്‍ 338R.

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബെനലിയുടെ ഉടമസ്ഥരാണ് ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിള്‍സ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പ്രൊഡക്ഷന്‍ റെഡി 338R -ന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: എക്സ്ചേഞ്ച് സേവനങ്ങള്‍ വേഗത്തില്‍; സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ബെനലിയുടെ 302S പാരലല്‍ ട്വിന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാസ്തവത്തില്‍, മെയിന്‍ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എല്ലാം അതിന്റെ ചൈനീസ് ബ്രാന്‍ഡില്‍ നിന്ന് കടമെടുത്തതാണ്.

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

എന്നാല്‍ മൊത്തത്തിലുള്ള ഡിസൈന്‍ ഭാഷ പുതിയതും തികച്ചും അഭിലഷണീയവുമാണ്. നിര്‍ഭാഗ്യവശാല്‍, കമ്പനി അടുത്തിടെ ഹരിയാനയിലെ നിര്‍മാണ പ്ലാന്റ് അടച്ചതിനാല്‍ ഈ ബൈക്ക് ഇന്ത്യയില്‍ വില്‍ക്കില്ല.

MOST READ: ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

മറ്റ് ആഗോള വിപണികളിലാകും ബൈക്ക് വില്‍പ്പനയ്ക്ക് എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ കമ്പനി 2009 -ലാണ് ആഭ്യന്തര വിപണിയില്‍ പ്രവേശിച്ചത്. അടുത്തിടെ രാജ്യത്ത് വിജയകരമായ 10 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

എന്നിരുന്നാലും, ഇന്ത്യയിലെ സര്‍വീസ് സേവനങ്ങള്‍ നിര്‍മ്മാതാക്കള്‍ തുടര്‍ന്നേക്കും. ആഗോള വിപണികളില്‍ ആണെങ്കില്‍കൂടിയും പ്രതിമാസ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാത്ത ഏതാനും മോഡലുകളും ബ്രാന്‍ഡ് വില്‍പ്പന അവസാനിപ്പിച്ചേക്കും.

MOST READ: റേഞ്ച് റോവറിന്റെ ഫിഫ്റ്റി എഡിഷനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; വില 2.77 കോടി രൂപ

താങ്ങാനാവുന്ന മോഡലുകളെ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഏകദേശം 30 ശതമാനം വരെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനി സിഇഒ ജോചെന്‍ സീറ്റ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സീറ്റ്‌സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു.

Most Read Articles

Malayalam
English summary
Harley Davidson Planning To Introduce Most Affordable Bikes in Market. Read in Malayalam.
Story first published: Saturday, September 26, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X