Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 6 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 6 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 7 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Movies
കിടിലം ഫിറോസിന്റെ സഹമല്‍സരാര്‍ത്ഥി എന്ന പട്ടം മാത്രമെ നല്‍കാനാവൂ, സന്ധ്യയോട് സായി
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റേഞ്ച് റോവറിന്റെ ഫിഫ്റ്റി എഡിഷനെ അവതരിപ്പിച്ച് ലാന്‍ഡ് റോവര്‍; വില 2.77 കോടി രൂപ
2020 ജൂണ്‍ മാസത്തിലാണ് റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന് ഫിഫ്റ്റി മോഡലിനെ ലാന്‍ഡ് റോവര്‍ അവതരിപ്പിക്കുന്നത്. ഐതിഹാസിക മോഡലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പതിപ്പിന്റെ അവതരണം.

റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന് ഫിഫ്റ്റി മോഡലിനെ ഇപ്പോള്‍ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.77 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഓട്ടോബയോഗ്രഫിയേക്കാള് ഏകദേശം 19 ലക്ഷം രൂപ അധികമാണ് ഈ പതിപ്പിന്. ഇതോടെ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വേരിയന്റായി ഇത് മാറുന്നു.
MOST READ: റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

സ്പെഷ്യല്‍ പതിപ്പായതുകൊണ്ട് തന്നെ മോഡലിന്റെ പരിമിതമായ എണ്ണം മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. റേഞ്ച് റോവര്‍ ഫിഫ്റ്റിക്ക് ഓറിക് അറ്റ്ലസ് കറുപ്പില്‍ ബെസ്പോക്ക് ആക്സന്റുകളും 22 ഇഞ്ച് അലോയ് വീലുകളുടെ ഒരു പ്രത്യേക സെറ്റും ലഭിക്കുന്നു.

ഒറിജിനല്‍ റേഞ്ച് റോവറില്‍ നിന്ന് ലഭിച്ച മൂന്ന് പ്രത്യേക ഹെറിറ്റേജ് കളര്‍ ഓപ്ഷനുകള്‍ ഓഫറില്‍ ഉണ്ട്. ടസ്കന്‍ ബ്ലൂ, ദാവോസ് വൈറ്റ്, ബഹാമ ഗോള്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, അവ എണ്ണത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
MOST READ: മൂന്ന് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി വാഗൺആർ സിഎൻജി

റേഞ്ച് റോവര്‍ ഫിഫ്റ്റിക്ക് നാല് സ്റ്റാന്‍ഡേര്‍ഡ് ബോഡി ഷേഡുകളുണ്ട്, അതില്‍ കാര്‍പാത്തിയന്‍ ഗ്രേ, സാന്റോറിനി ബ്ലാക്ക്, അറുബ, റോസെല്ലോ റെഡ് എന്നിവ ഉള്‍പ്പെടുന്നു. ക്ലാംഷെല്‍ ബോണറ്റ്, വ്യതിരിക്തമായ ഫ്ലോട്ടിംഗ് റൂഫ്, സ്പ്ലിറ്റ് ടെയില്‍ഗേറ്റ്, വ്യാപാരമുദ്ര ഫ്രണ്ട് ഫെന്‍ഡര്‍ വെന്റുകള്‍ എന്നിവ ഇതില്‍ തുടരുന്നു.

റേഞ്ച് റോവര്‍ ഫിഫ്റ്റിക്ക് ബെസ്പോക്ക് ഇന്റീരിയര്‍ ആക്സന്റുകളും ലാന്‍ഡ് റോവറിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ പ്രൊഫ. ഗാരി മക്ഗൊവര്‍ണ്‍ ഒബിഇ പ്രത്യേകം സൃഷ്ടിച്ച അമ്പത് സ്ക്രിപ്റ്റും ലഭിക്കുന്നു. ഈ ബാഡ്ജിംഗ് സെന്റര്‍ കണ്‍സോള്‍ ഫലകത്തില്‍ 1970 -ലെ കാര്‍ 1 എന്ന് പ്രഖ്യാപിക്കും.
MOST READ: ഏഴ് സീറ്റര്‍ എസ്യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

വികസിതമായ റേഞ്ച് റോവര്‍ ഫിഫ്റ്റിക്ക് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-ആറ് പെട്രോള്‍ അല്ലെങ്കില്‍ ഒരേ സ്ഥാനചലനം ഉള്ള ഒരു ഡീസല്‍ എഞ്ചിന് ഉണ്ട്. ആദ്യത്തേത് 400 bhp കരുത്തും 550 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്.

അതേസമയം ഓയില്‍ ബര്‍ണര്‍ 300 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിമിത പതിപ്പ് എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് റേഞ്ച് റോവര്‍ ഫിഫ്റ്റി.
MOST READ: ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ ഒരുങ്ങിയ മാരുതി ജിപ്സി

ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ റേഞ്ച് റോവര്‍ ഫിഫ്റ്റിയുടെ എത്ര യൂണിറ്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് വളരെ കുറഞ്ഞ സംഖ്യയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഇത് ഇതിനകം തന്നെ ആഗോളതലത്തില്‍ 1,970 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു.