ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്ന് പുനർ‌നിർമിച്ച രണ്ടാമത്തെ ഉൽ‌പ്പന്നം ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർബൻ ക്രൂയിസർ എന്ന പേരിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. എല്ലാവിധത്തിലും മാരുതി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കോം‌പാക്‌ട് എസ്‌യുവി.

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

എന്നാൽ ബ്രെസയിൽ നിന്ന് വ്യത്യസ്തമാകുന്നതിന് ചെറിയ സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങളെല്ലാം ടൊയോട്ട കൂട്ടിച്ചേർത്തത് ശ്രദ്ധേയമായി. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുനർനിർമിത പതിപ്പായ ഗ്ലാൻസയിലൂടെയാണ് ആഭ്യന്തര വിപണിയിൽ റീ ബാഡ്‌ജിംഗ് പ്രക്രിയക്ക് ഇരു കമ്പനികളും തുടക്കം കുറിച്ചത്.

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

ടൊയോട്ട നിരയിൽ നിന്നും എത്തിയോസ് ലിവ പടിയിറങ്ങിയ സാഹചര്യത്തിൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് എത്തിയ ഗ്ലാൻസ ഏറെ ശ്രദ്ധപിടിച്ചെടുക്കുകയും ചെയ്‌തു. ആഭ്യന്തര വിപണിയിൽ വിജയകരമായ മോഡലായ എർട്ടിഗയിലേക്ക് ഒരു ബാഡ്ജ് എഞ്ചിനീയറിംഗ് കൊണ്ടുവരാനാണ് ജാപ്പനീസ് ബ്രാൻഡ് അടുത്തതായി ശ്രമിക്കുക എന്നാണ് സൂചന.

MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

എന്നിരുന്നാലും ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുടെ പ്രധാന എതിരാളിയായി എംപിവി സെഗ്മെന്റിൽ കരുത്ത് തെളിയിച്ച എർട്ടിഗ ബാഡ്‌ജ് എഞ്ചിനീയറിംഗിലേക്ക് എത്തുന്നത് ഏറെ കൗതുകകരമായിരിക്കും.

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

രണ്ട് മോഡലുകളും തമ്മിലുള്ള വിലയിലെ അന്തരം മാത്രം ശ്രദ്ധേയമാണ്. ഏഴ് സീറ്റർ എർട്ടിഗയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റർ നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിനാണ്.

MOST READ: ഗ്ലോസ്റ്റർ എത്തുന്നത് നാല് വേരിയന്റുകളിൽ; മോടിയേകാൻ നാല് കളർ ഓപ്ഷനുകളും

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

ടൊയോട്ടയുടെ കീഴിലേക്ക് എത്തുമ്പോഴും അതേ യൂണിറ്റ് തന്നെ പിന്തുടരാനാണ് സാധ്യത. മാരുതിയുടെ മുൻനിര മോഡലുകളിലെല്ലാം ഇടംപിടിച്ചിരിക്കുന്ന മികച്ചൊരു പെട്രോൾ എഞ്ചിനാണിത്.

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

6,000 rpm-ൽ പരമാവധി 104.7 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

അതേസമയം എർട്ടിഗയുടെ സി‌എൻ‌ജി പതിപ്പ് ടൊയോട്ടയിലേക്ക് ബാഡ്ജ് മാറുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇതുകൂടാതെ മാരുതിയും ടൊയോട്ടയും ഇന്ത്യയിലേക്കായി ഒരു സി-സെഗ്മെന്റ് എംപിവി അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. അത് എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ സ്ഥാനംപിടിക്കും.

ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

കൂടാതെ രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൊയോട്ട റൈസ് അധിഷ്ഠിത എസ്‌യുവി 2022-ൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരായി വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Likely To Launch The Rebadged Ertiga In Next Year. Read in Malayalam
Story first published: Saturday, September 26, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X